പുതിയ ബിഎസ്-6 കാറാണോ വാങ്ങുന്നത്? അറിയണം ഇക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിരന്തര പ്രത്യാഘാതങ്ങളാലും എക്കാലത്തേയും മോശപ്പെട്ട മാന്ദ്യത്താലും ബുദ്ധിമുട്ടുന്ന വാഹന വ്യാപാരം 2020 ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ്-6 പ്രസരണ മാനദണ്ഡങ്ങളിലേക്ക് (Emission Standards) പരിവര്‍ത്തനം ചെയ്യാന്‍ ഒരുങ്ങുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഇത് പ്രഖ്യാപിച്ചതു മുതല്‍ ബിഎസ്-6 വാഹന വ്യവസായത്തില്‍ ചര്‍ച്ചാ വിഷയമാണ്. ബിഎസ്-6 ലേക്ക് മാറാനുള്ള സമയപരിധി അടുത്തു വരുന്ന സാഹചര്യത്തില്‍ ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് വ്യക്തമാക്കുക അത്യാവശ്യമാണ്.

ഓഗസ്റ്റില്‍ ഒരു പത്രസമ്മേളനത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുകയുണ്ടായി, 2020 മാര്‍ച്ച് വരെ വാങ്ങിയ ബിഎസ്-4 വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ കാലാവധി തീരും വരെ പ്രവര്‍ത്തനക്ഷമമായിരിക്കും എന്ന്. പുതിയ മാറ്റത്തിലൂടെ ബിഎസ്-4 വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് അവസാനമാവുകയാണ്.

1

എന്താണ് എമിഷന്‍ സ്റ്റാന്‍ഡാര്‍ഡ് അഥവാ പ്രസരണ മാനദണ്ഡം ?

മോട്ടോര്‍ വാഹനങ്ങളില്‍ നിന്നുള്ള പുകയുടെ അളവ് പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രസരണ മാനദണ്ഡമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡാര്‍ഡ് (BSES). 2000 ലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ബിഎസ്-2 നും ബിഎസ്-3 നും(2005ലും 2010ലും) ശേഷം, നിലവിലെ ബിഎസ്-4 വാഹനങ്ങള്‍ നിര്‍ബന്ധമാക്കിയത് 2017 ലാണ്. പുറത്തുവിടുന്ന പുകയുടെ അളവ് കൂടുതല്‍ മലിനമാകാതിരിക്കാനാണ് ബിഎസ്-5 ഒഴിവാക്കി ബിഎസ്-4 നു ശേഷം ബിഎസ്-6 ലേക്ക് കടക്കുന്നത്.

 

2

നിരവധി നിര്‍മാതാക്കള്‍ ഇതിനോടകം ബിഎസ്-6 മോഡലുകള്‍ നിരത്തിലിറക്കി കഴിഞ്ഞു. നിലവില്‍ ഡല്‍ഹിയിലും. മറ്റ് തലസ്ഥാന നഗരങ്ങളിലുമാണ് ഇവ ലഭ്യമാകുന്നത്. മാരുതി സുസുക്കിയുടെ അഭിപ്രായത്തില്‍ ബിഎസ്-6 വാഹനങ്ങള്‍ ബിഎസ്-4 ഇന്ധനത്തിലും പ്രവര്‍ത്തിക്കും. മാരുതിയുെട ബിഎസ്-6 വാഹനങ്ങള്‍ പരീക്ഷണം നടത്തിയത് ബിഎസ്-4 ഇന്ധനത്തിലാണെന്ന് അവര്‍ ഈയിടെ അറിയിച്ചിരുന്നു. അതേപോലെ തന്നെ ബിഎസ്-4 വാഹനങ്ങളില്‍ ബിഎസ്-6 ഇന്ധനം ഉപയോഗിക്കാമെന്നും ഒരു റിപ്പോര്‍ട്ട് പറയുന്നു.

 

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി പറഞ്ഞത് ബിഎസ്-6 വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്നതിന് മുമ്പു തന്നെ നിലവില്‍ 2 ലക്ഷത്തോളം ബിഎസ്-6 വാഹനങ്ങള്‍ അവര്‍ വിറ്റഴിച്ചു എന്നാണ്. 8 ബിഎസ്-6 മോഡല്‍ കാറുകളാണ് നിലവില്‍ മാരുതിക്കുള്ളത്. ഹ്യുണ്ടായ്, ക്യാ മോട്ടോര്‍സ്, മെഴ്‌സഡസ് എന്നിവയും പുതിയ ബിഎസ്-6 വാഹനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

 

3

എന്താണ് ബിഎസ്-6 സ്റ്റാന്‍ഡാര്‍ഡ് ?

2020 ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ എല്ലാ വാഹനങ്ങളും പാലിക്കേണ്ട പുതിയ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡാണ് ബിഎസ്-6. ബിഎസ്-5 വാഹനങ്ങളുടെ വില്‍പ്പന ഈ ദിവസം മുതല്‍ അവസാനിക്കും. 2020 ഏപ്രില്‍ 1 മുതല്‍ ഒരു ബിഎസ്-5 വാഹനവും വില്‍ക്കരുതെന്ന് സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബര്‍ 24 ന് വിധി പ്രസ്താവിച്ചിരുന്നു. ബിഎസ്-6 ലേക്ക് പരിവര്‍ത്തനം ചെയ്യുന്നതോടെ 80 മുതല്‍ 90 ശതമാനം വരെ വായു മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അഭിപ്രായപ്പെട്ടത്. നൈട്രജന്‍ ഓക്‌സൈഡ് പുറത്തുവിടുന്നത് ബിഎസ്-6 വാഹനങ്ങളിലൂടെ 25 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് മാരുതി സുസുക്കി പറഞ്ഞത്.

 

4

ബിഎസ്-6 ഇന്ധനത്തിലെ സള്‍ഫറിന്റെ അളവ് ബിഎസ്-4 ഇന്ധനത്തേക്കാള്‍ അഞ്ച് മടങ്ങ് കുറവാണ്. മാത്രമല്ല എല്ലാ വാഹനങ്ങളിലേയും ഓണ്‍ബോര്‍ഡ് ഡയഗ്നോസ്റ്റിക് (OBD), ആര്‍ഡിഇ എന്നിവയുടെ സാന്നിധ്യം പ്രസരണത്തിന്റെ തത്സമയ ട്രാക്കിംഗ് സജ്ജമാക്കും. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ബിഎസ്-6 പെട്രോള്‍ വാഹനങ്ങളില്‍ നിന്ന് കിലോമീറ്ററില്‍ 60 മില്ലിഗ്രാമില്‍ കൂടുതല്‍ നൈട്രജന്‍ ഓക്‌സൈഡ് പുറത്തുവരില്ല. അതേസമയം ഡീസല്‍ വാഹനങ്ങളില്‍ നിന്ന് കിലോമീറ്ററില്‍ 250 മില്ലിഗ്രാമില്‍ നിന്ന് 80 മില്ലിഗ്രാമായി കുറയും.

 

ബിഎസ്-6 ലേക്കുള്ള പരിവര്‍ത്തനം പെട്രോള്‍ വാഹനങ്ങളുടെ വില 10,000 രൂപയില്‍ നിന്ന് 20,000 രൂപവരെ ഉയര്‍ത്തും. ഡീസല്‍ എഞ്ചിനുകളെ ബിഎസ്-6 ലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് ചിലവുള്ളതിനാല്‍ ഡീസല്‍ വാഹനങ്ങളുടെ വില ഒരു ലക്ഷമോ അതിലധികമോ ഉയര്‍ന്നേക്കാം. ചെറിയ ഡീസല്‍ എഞ്ചിന്‍ കാറുകളുടെ വില പുതിയ പരിവര്‍ത്തിനത്തിലൂടെ കുത്തനെ കൂടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. വിവിധ കാര്‍ നിര്‍മാതാക്കള്‍ ഇതിനോടകം ബിഎസ്-6 ലേക്ക് മാറിയ ഡീസല്‍ മോഡലുകളുടെ വില്‍പന നിര്‍ത്തിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് അറിയിച്ചു കഴിഞ്ഞു.

 

5

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഡിസല്‍ കാറുകളുടെ വില്‍പനയിലൂടെ മാത്രം 25 ശതമാനം ലാഭമുണ്ടാക്കിയ മാരുതി പോലും ബിഎസ്-6 ലേക്ക് പരിവര്‍ത്തനം ചെയ്ത വാഹനങ്ങള്‍ വില്‍പന ചെയ്യില്ലെന്ന് തീരുമാനിച്ചിരിക്കയാണ്. സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ബിഎസ്-4 വാഹനങ്ങള്‍ നിര്‍മിക്കുന്നത് നിര്‍ത്തുകയും, നിര്‍മിച്ചവ വിറ്റഴിക്കുകയും ചെയ്യുകയെന്നത് തന്നെ വാഹന നിര്‍മാതാക്കളെ സംബന്ധിച്ച് പ്രയാസമേറിയ കാര്യമാണ്. ഒപ്പം, മാന്ദ്യവും. ഉത്സവകാലമായതിനാല്‍ ആവശ്യകത കൂട്ടുന്നതിന് നിരവധി ഓഫറുകളാണ് കാര്‍ നിര്‍മാതാക്കള്‍ ആരംഭിച്ചിരിക്കുന്നത്.

ഒരു ബിഎസ്-4 വാഹനം വാഹനം വാങ്ങുന്നതിനേക്കാള്‍ നല്ലത് മാസങ്ങള്‍ക്കു ശേഷം ഇതേ വിലയില്‍ ബിഎസ്-6 വാഹനം വാങ്ങുന്നതാണെന്ന ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കണം. നമ്മുടെ പരിസ്ഥിതി ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കയാണ്. അതുകൊണ്ട് വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ ഏപ്രില്‍ കാത്തിരുന്ന് ഒരു ബിഎസ്-6 വാഹനം വാങ്ങുവാന്‍ ശ്രമിക്കുക.

അതേസമയം, വാഹന നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം, 2020 ഏപ്രില്‍ 1 നകം ബിഎസ്-6 എമിഷന്‍ മാനദണ്ഡങ്ങളിലേക്ക് പരിധിയില്ലാത്ത മാറ്റം ഉറപ്പാക്കുന്നത് ഒരു മുന്‍ഗണനയാണ്. മാത്രമല്ല അത്യാവശ്യമായ ഈ മാറ്റം നിലവിലെ ഡിമാന്റിന്റെ പ്രധാന കാരണങ്ങളിലൊന്നായി അവരില്‍ ഭൂരിഭാഗവും തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തെ ജിഡിപിയില്‍ 7 ശതമാനത്തിലധികം സംഭാവന നല്‍കുന്ന വാഹന വ്യവസായത്തിന്, ഏപ്രിലില്‍ ബിഎസ്-6 ന്റെ ഹരിത മാനദണ്ഡത്തിലേക്ക് മാറിയതിനുശേഷം, വാഹന വ്യപാരത്തിന്റെ മോശപ്പെട്ട അവസ്ഥയെ പിന്നിലാക്കാന്‍ കഴിയുമോ എന്നത് കണ്ടറിയണം.

 

Read more about: car
English summary

പുതിയ ബിഎസ്-6 കാറാണോ വാങ്ങുന്നത്? അറിയണം ഇക്കാര്യങ്ങൾ | what is bs 6 auto; buyers should know this

what is bs 6 auto; buyers should know this
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X