നഷ്ട്ടപ്പെട്ട എച്ച്ഡി‌എഫ്‌സി ബാങ്ക് ഡെബിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള 4 വഴികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇക്കാലത്ത്, നമ്മളിൽ ഭൂരിപക്ഷം പേ‍ർക്കും ഒരു സേവിംഗ്സ് അക്കൗണ്ട് മാത്രമല്ല ഉള്ളത്. അക്കൗണ്ടിനൊപ്പം ഒന്നിലധികം ഡെബിറ്റ് അല്ലെങ്കിൽ എടിഎം കാർഡും ലഭിക്കും. നിങ്ങളുടെ എച്ച്‌ഡി‌എഫ്‌സി ഡെബിറ്റ് കാർഡ് നഷ്‌ടപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ബാങ്കിൽ റിപ്പോ‍ർട്ട് ചെയ്യണം. അതിനാൽ, എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡിനായി വീണ്ടും അപേക്ഷിക്കുന്നതിന് നിങ്ങൾ ചെയ്യേണ്ടത് എന്തെല്ലാം? എച്ച്ഡിഎഫ്സി ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഒന്നിലധികം വഴികളിലൂടെ ഡെബിറ്റ് കാ‍ർഡ് അല്ലെങ്കിൽ എടിഎം കാർഡുകൾ വീണ്ടും വിതരണം ചെയ്യുന്നതിന് ഉപഭോക്താക്കൾക്ക് അപേക്ഷിക്കാം.

നെറ്റ് ബാങ്കിംഗ് വഴി

നെറ്റ് ബാങ്കിംഗ് വഴി

നിങ്ങളുടെ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ നെറ്റ് ബാങ്കിംഗ് അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിയും. തുട‍ർന്ന് കാർഡ് ടാബിന് കീഴിൽ, ഇടത് വശത്തെ കോണിലുള്ള ഡെബിറ്റ് കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിന് താഴെ Request എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങൾക്ക് ഡെബിറ്റ് കാർഡ് ഹോട്ട്‌ലിസ്റ്റിംഗ് അല്ലെങ്കിൽ ബ്ലോക്കിം​ഗ് ഓപ്ഷൻ ഉണ്ട്. അതുവഴി നിങ്ങളുടെ നഷ്ടപ്പെട്ട അല്ലെങ്കിൽ മോഷ്ടിച്ച എടിഎം കാർഡ് നമ്പറിൽ ക്ലിക്കുചെയ്ത് ബ്ലോക്ക് ചെയ്യാം. തുട‍ർന്ന് പുതിയ ക‍ാ‍ർഡിന് റിക്വസ്റ്റ് കൊടുക്കുക. കുറച്ച് ദിവസത്തിനുള്ളിൽ കാർഡ് നിങ്ങളുടെ വിലാസത്തിൽ എത്തും.

ആശങ്കപ്പെടാനൊന്നുമില്ല: ഉപയോക്താക്കൾക്ക് എച്ച്ഡിഎഫ്സിയുടെ ഉറപ്പ്, ഉടൻ പുനരാരംഭിക്കുമെന്ന്!!ആശങ്കപ്പെടാനൊന്നുമില്ല: ഉപയോക്താക്കൾക്ക് എച്ച്ഡിഎഫ്സിയുടെ ഉറപ്പ്, ഉടൻ പുനരാരംഭിക്കുമെന്ന്!!

മൊബൈൽ ബാങ്കിംഗ് വഴി

മൊബൈൽ ബാങ്കിംഗ് വഴി

മൊബൈൽ ബാങ്കിംഗ് വഴിയും ഡെബിറ്റ്, എടിഎം കാർഡുകൾക്കായി അപേക്ഷിക്കാം. നെറ്റ് ബാങ്കിംഗ് രീതി ഉപയോഗിക്കുന്നതുപോലെ തന്നെയാണ് മൊബൈൽ ബാങ്കിം​ഗ് രീതിയും.

ഡെബിറ്റ്- ക്രെഡിറ്റ് കാർഡ് ചട്ടങ്ങൾ പരിഷ്കരിച്ച് ആർബിഐ: ഉപയോക്താക്കൾക്ക് പരിധി നിർണ്ണയിക്കാംഡെബിറ്റ്- ക്രെഡിറ്റ് കാർഡ് ചട്ടങ്ങൾ പരിഷ്കരിച്ച് ആർബിഐ: ഉപയോക്താക്കൾക്ക് പരിധി നിർണ്ണയിക്കാം

കസ്റ്റമർ കെയറുമായി ബന്ധപ്പെടാം

കസ്റ്റമർ കെയറുമായി ബന്ധപ്പെടാം

നിങ്ങൾക്ക് കസ്റ്റമർ കെയർ നമ്പറുകളിലേക്ക് വിളിച്ച് നിങ്ങളുടെ താൽപ്പര്യാർത്ഥം ബാങ്കുമായി ഒരു എടിഎം റീ ഇഷ്യു അഭ്യർത്ഥന ഉന്നയിക്കാൻ എക്സിക്യൂട്ടീവിനോട് ആവശ്യപ്പെടാം. സിസ്റ്റത്തിൽ‌ അഭ്യർ‌ത്ഥന നൽ‌കുന്നതുപോലെ, പിന്നീടുള്ള സമയത്ത്‌ നിങ്ങളുടെ എളുപ്പത്തിലുള്ള ഫോളോ അപ്പിനായി സേവന അഭ്യർത്ഥന റഫറൻസ് നമ്പർ‌ സൂക്ഷിക്കാൻ‌ മറക്കരുത്.

അടുത്തുള്ള എച്ച്ഡി‌എഫ്‌സി ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുക

അടുത്തുള്ള എച്ച്ഡി‌എഫ്‌സി ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുക

ബാങ്ക് ബ്രാഞ്ചിലേക്ക് പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഡെബിറ്റ് കാർഡിനായി വീണ്ടും ഇഷ്യു അഭ്യർത്ഥന നൽകാം. പുതിയ കാർഡ് ഇഷ്യു ചെയ്യുമ്പോൾ, ഈ ഫീസ് ഒരാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് യാന്ത്രികമായി ഡെബിറ്റ് ചെയ്യപ്പെടും.

നാളെ മുതൽ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നിയമങ്ങൾ; നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾനാളെ മുതൽ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നിയമങ്ങൾ; നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

English summary

4 Ways to Recover a Lost HDFC Bank Debit Card | നഷ്ട്ടപ്പെട്ട എച്ച്ഡി‌എഫ്‌സി ബാങ്ക് ഡെബിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള 4 വഴികൾ

If you have lost your HDFC Debit Card, you should report it to the bank immediately. Read in malayalam.
Story first published: Sunday, January 24, 2021, 17:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X