ആധാർ കാർഡിലെ വിലാസം ഓൺലൈൻ, ഓഫ്‌ലൈൻ മോഡുകൾ വഴി അപ്‌ഡേറ്റ് ചെയ്യാനും മാറ്റാനും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ) അനുവദിക്കും. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് നിരവധി ആളുകൾ കെവൈസി രേഖകളിലൊന്നായി ആധാർ കാർഡാണ് ഉപയോഗിക്കുന്നത്. എന്നാൽ ജോലി സ്ഥലം മാറുകയോ മറ്റൊരു സ്ഥലത്ത് ബാങ്ക് അക്കൌണ്ട് ആവശ്യമായി വരികയോ ചെയ്യുമ്പോൾ പലർക്കും ആധാർ കാർഡിലെ അഡ്രസ് തടസ്സമായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ ആധാർ കാർഡിലുള്ളതുമായി വിലാസം പൊരുത്തപ്പെടുന്നില്ലെങ്കിൽപ്പോലും നിങ്ങളുടെ നിലവിലെ വിലാസത്തിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ നിങ്ങൾക്ക് കഴിയും.
ആധാറിലെ വിലാസം
ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായി ആധാർ ഉപയോഗിക്കുന്നത് ലളിതമാണ്. കാരണം ഇത് വിലാസ തെളിവായും ഫോട്ടോ ഐഡന്റിറ്റി പ്രൂഫായും ഉപയോഗിക്കാം. നിങ്ങളുടെ പാൻ നമ്പറിന് പകരമായി ആധാർ ഉപയോഗിക്കാനും അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ നിങ്ങളുടെ വിലാസം മാറ്റുമ്പോൾ ചെക്ക് ബുക്ക്, എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ് എന്നിവ നിങ്ങളുടെ പുതിയ വിലാസത്തിലേക്ക് എത്തിക്കുന്നതാണ് പ്രശ്നമാകുന്നത്.
കുടിയേറ്റക്കാർക്ക്
ഇതുവരെ, ബാങ്കുകൾ നിങ്ങളുടെ ആധാർ കാർഡ് വിലാസത്തെ നിങ്ങളുടെ സ്ഥിരവും നിലവിലുള്ളതുമായ വിലാസമായി കണക്കാക്കിയിരുന്നു. എന്നാൽ കുടിയേറ്റക്കാർക്ക് അവരുടെ ആധാർ കാർഡ് വിലാസം മാറ്റിയില്ലെങ്കിൽ പുതിയ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നത് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. പുതിയ ചില ആധാർ നിയമങ്ങൾ ഇതാ..
പുതിയ നിയമം
ആധാർ കാർഡിലേതുമായി പൊരുത്തക്കേടുണ്ടെങ്കിൽപ്പോലും നിലവിലുള്ള വിലാസത്തിൽ അക്കൗണ്ടുകൾ തുറക്കാൻ ധനമന്ത്രാലയം ബാങ്കുകളെ അനുവദിച്ചു. നിങ്ങളുടെ നിലവിലെ വിലാസത്തിൽ നിന്ന് വ്യത്യസ്തമായ ആധാർ കാർഡാണ് നിങ്ങൾ ബാങ്ക് അക്കൗണ്ട് തുറക്കാൻ ഉപയോഗിക്കുന്നതെങ്കിൽ നിങ്ങളുടെ പ്രാദേശിക വിലാസം പരാമർശിക്കാൻ കഴിയുന്ന ഒരു സ്വയം പ്രഖ്യാപന ഫോം ആവശ്യപ്പെടണം.
അക്കൌണ്ട് തുറക്കുന്നതിന് മാത്രം
നിങ്ങളുടെ ആധാർ കാർഡ് വിലാസം മാറ്റേണ്ടതില്ലെന്ന് പുതിയ നിയമം അർത്ഥമാക്കുന്നില്ല. നിലവിലെ വിലാസ നിയമം ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മാത്രമേ ബാധകമാകൂ, മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് ഇത് ബാധാകമല്ല. നിങ്ങളുടെ അക്കൌണ്ട് കൈവശമുള്ള അടിസ്ഥാന ബാങ്ക് ശാഖ മാറ്റുന്നതിനായി നിങ്ങൾക്ക് പുതിയ ആധാർ കാർഡ് നിയമം ഉപയോഗിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
