അക്ഷയ തൃതീയ: ഓൺലൈൻ സ്വർണ്ണ വിൽപ്പനയ്ക്ക് ഒരുങ്ങി ജ്വല്ലറികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണം വാങ്ങാൻ ശുഭസൂചകമായി കണക്കാക്കുന്ന അക്ഷയ തൃതീയ ഈ വർഷം ഏപ്രിൽ 26 ന് ആണ്. മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൌൺ നിലനിൽക്കുന്നതിനാൽ പ്രമുഖ ജ്വല്ലറിക്കാരെല്ലാം തന്നെ സ്വർണത്തിന്റെ വിൽപ്പന ഓൺലൈനിലൂടെ നടത്താൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കല്യാൺ ജ്വല്ലേഴ്സ് ഓൺലൈനിലൂടെ സ്വർണ്ണ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ വിൽക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

 

കല്യാൺ ജ്വല്ലേഴ്സ്

കല്യാൺ ജ്വല്ലേഴ്സ്

രണ്ട് ഗ്രാം മുതൽ മുകളിലേക്ക് ഉപഭോക്താക്കൾക്ക് ഓൺലൈനായി സ്വർണം വാങ്ങാമെന്ന് കല്യാൺ ജ്വല്ലേഴ്സ് പറഞ്ഞു. ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾത്ത് അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ജ്വല്ലറി അയയ്ക്കും. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്ന പതിവുള്ളവർക്ക് ഇത്തവണ ജ്വല്ലറികളിലെത്തി സ്വർണം വാങ്ങാൻ സാധിക്കില്ല. എന്നാൽ ഒരു നിശ്ചിത മൂല്യത്തിന് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പണം നൽകി സ്വർണ്ണ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് സ്വന്തമാക്കാമെന്നും ജ്വല്ലറി വ്യക്തമാക്കി.

ആളുകളുടെ സംശയം

ആളുകളുടെ സംശയം

അക്ഷയ തൃതീയ സമയത്ത് ഇങ്ങനെ ഒരു സ്ഥിതിയുണ്ടാകുന്നത് പതിറ്റാണ്ടുകളിൽ ആദ്യമായാണെന്ന് കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി എസ് കല്യാണരാമൻ പറഞ്ഞു. ലോക്ക് ഡൌൺ കാരണം ജ്വല്ലറിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എങ്ങനെ സ്വർണം വാങ്ങും എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

താത്ക്കാലിക പരിഹാരം

താത്ക്കാലിക പരിഹാരം

സ്വർണ്ണ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അക്ഷയ തൃതീയ ദിനത്തിൽ ഈ താൽക്കാലിക പരിഹാരം മാത്രമാണെന്നും യഥാർത്ഥ സ്വർണ്ണവുമായി താരതമ്യപ്പെടുത്താനാകില്ലെന്നും എന്നാൽ പതിവ് രീതി തുടരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 21 മുതൽ ഉപഭോക്താക്കൾക്ക് വെബ്‌സൈറ്റ് വഴി സ്വർണ്ണ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വാങ്ങാം.

തനിഷ്ക്

തനിഷ്ക്

ടാറ്റാ ഗ്രൂപ്പിന്റെ ജ്വല്ലറി ബ്രാൻഡായ തനിഷ്ക് ലോക്ക്ഡൌൺ കാരണം ഔട്ട്‌ലെറ്റുകൾ അടച്ചിരിക്കുന്നതിനാൽ ഈ വർഷം അക്ഷയ തൃതീയ വിൽപ്പന ഓൺലൈനിൽ ആരംഭിച്ചു കഴിഞ്ഞു. ഏപ്രിൽ 18 മുതൽ ഏപ്രിൽ 27 വരെയാണ് ജ്വല്ലറി ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ജ്വല്ലറിയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ www.tanishq.co.inൽ നിന്ന് ഉപഭോക്താക്കൾക്ക് സ്വർണം വാങ്ങാവുന്നതാണ്. സ്ഥിതി സാധാരണ നിലയിലായിക്കഴിഞ്ഞാൽ ജ്വല്ലറികളുടെ സേവനങ്ങൾ പുനരാരംഭിച്ചുകഴിഞ്ഞാൽ, ഉപഭോക്താക്കൾക്ക് കടയിൽ പോയി ആഭരണങ്ങൾ വാങ്ങാം. അല്ലെങ്കിൽ വീടുകളിൽ ആഭരണങ്ങൾ എത്തിച്ചു നൽകുമെന്ന് തനിഷ്ക് പ്രസ്താവനയിൽ പറഞ്ഞു.

English summary

Akshaya Tritiya: Jewellers ready for online gold sale | അക്ഷയ തൃതീയ: ഓൺലൈൻ സ്വർണ്ണ വിൽപ്പനയ്ക്ക് ഒരുങ്ങി ജ്വല്ലറികൾ

Akshaya Tritiya, which is considered auspicious for gold, is on April 26 this year. As the country's lockdown continues till May 3, all major jewelers are planning to sell their gold online. Read in malayalam.
Story first published: Wednesday, April 22, 2020, 13:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X