കേരളത്തിലെ ആയുഷ്മാൻ ഭാരത് സേവനം വാഗ്ദാനം ചെയ്യുന്ന ആശുപത്രികൾ എങ്ങനെ കണ്ടെത്താം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റവും പുതിയ സാമൂഹ്യ-സാമ്പത്തിക ജാതി സെൻസസ് (എസ്‍ഇസിസി) ഡാറ്റ പ്രകാരം ആയുഷ്മാൻ കാർഡ് അല്ലെങ്കിൽ പ്രധാൻ മന്ത്രി ജൻ ആരോഗ്യ പദ്ധതി 10.74 കോടി ദരിദ്രർക്കും ദരിദ്രരായ ഗ്രാമീണ കുടുംബങ്ങൾക്കും നഗര തൊഴിലാളികൾക്കും സാമ്പത്തിക പരിരക്ഷ നൽകും. ഏകദേശം 50 കോടി ഗുണഭോക്താക്കളാണ് ഈ പദ്ധതിയ്ക്ക് കീഴിൽപ്പെടുന്നത്. ഒരു കുടുംബത്തിന് പ്രതിവർഷം 500,000 രൂപ (ഫാമിലി ഫ്ലോട്ടർ അടിസ്ഥാനത്തിൽ) വരെ ചികിത്സാ സഹായം ലഭിക്കും.

 

ലഭ്യമായ സേവനങ്ങൾ

ലഭ്യമായ സേവനങ്ങൾ

ശസ്ത്രക്രിയ, മരുന്നുകൾ, ഡയഗ്നോസ്റ്റിക്സ്, ഗതാഗതം എന്നിവ ഉൾപ്പെടെയുള്ള മെഡിക്കൽ സഹായങ്ങളും ഡേ കെയർ ചികിത്സകളും ഉൾക്കൊള്ളുന്ന 1,350 മെഡിക്കൽ പാക്കേജുകൾ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. ദരിദ്രരും ദുർബലരുമായ വിഭാഗക്കാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനുമുള്ള പദ്ധതിയാണിത്.

ആശുപത്രികൾ

ആശുപത്രികൾ

ഈ പദ്ധതി പ്രകാരം എല്ലാ പൊതു ആശുപത്രികളിലും എംപാനൽഡ് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും സേവനം ലഭിക്കും. അടിസ്ഥാന എംപാനൽമെന്റ് മാനദണ്ഡത്തിൽ കുറഞ്ഞത് 10 കിടക്കകളുള്ള ആശുപത്രി ഉൾപ്പെടുന്നു. എംപാനൽഡ് ആശുപത്രികളെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാർ വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ പോലുള്ള വിവിധ മാർഗങ്ങളിലൂടെ ലഭ്യമാകും. ഗുണഭോക്താക്കൾക്ക് 14555 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്കും വിളിക്കാം.

ആശുപത്രികൾ കണ്ടെത്തുന്നത് എങ്ങനെ?

ആശുപത്രികൾ കണ്ടെത്തുന്നത് എങ്ങനെ?

ആശുപത്രികളുടെ പട്ടികയ്‌ക്കായി, ദയവായി ചുവടെയുള്ള ലിങ്ക് ക്ലിക്കുചെയ്‌ത് ഇനിപ്പറയുന്ന രീതിയിൽ ടൈപ്പുചെയ്യുക.

 • Https://hospital.pmjay.gov.in/Search/empnlWorkFlow.htm?actionFlag=ViewRegisteredHosptlsNew സന്ദർശിക്കുക
 • സംസ്ഥാനം തിരഞ്ഞെടുക്കുക
 • ജില്ല തിരഞ്ഞെടുക്കുക
 • ആശുപത്രി തരം തിരഞ്ഞെടുക്കുക - പൊതു, സ്വകാര്യ
 • സ്പെഷ്യാലിറ്റി തിരഞ്ഞെടുക്കുക - ജനറൽ മെഡിസിൻ, പീഡിയാട്രിക് മെഡിക്കൽ മാനേജ്മെന്റ്, നിയോ-നേറ്റൽ, പീഡിയാട്രിക് ക്യാൻസർ, എമർജൻസി റൂം പാക്കേജുകൾ തുടങ്ങിയവ
 • കാപ്ച കൃത്യമായി നൽകുക
 • അവസാനമായി സേർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യുക
 • ആയുഷ്മാൻ ഭാരത് സേവനം വാഗ്ദാനം ചെയ്യുന്ന ആശുപത്രികളുടെ പട്ടിക ഇപ്പോൾ നിങ്ങൾക്ക് ലഭിക്കും.
നിങ്ങളുടെ യോഗ്യത എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ യോഗ്യത എങ്ങനെ പരിശോധിക്കാം?

 • എൻ‌എച്ച്‌എ പോർട്ടലിൽ പോയി mera.pmjay.gov.inൽ ലോഗിൻ ചെയ്യുക
 • നിങ്ങളുടെ മൊബൈൽ നമ്പറും ക്യാപ്‌ച കോഡും നൽകുക
 • നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് അയയ്ക്കും
 • ഒ‌ടി‌പി നൽകിയ ശേഷം പുതിയ സ്ക്രീൻ തെളിഞ്ഞു വരും
 • സംസ്ഥാനം തിരഞ്ഞെടുക്കുക: പേര്, മൊബൈൽ നമ്പർ, റേഷൻ കാർഡ് നമ്പർ അല്ലെങ്കിൽ രാഷ്ട്രീയ സ്വസ്ത്യാ ഭീമ യോജന യുആർ‌എൻ നമ്പർ എന്നിങ്ങനെയുള്ള എല്ലാ ഫീൽഡുകളും പൂരിപ്പിക്കുക.
 • പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടെങ്കിൽ, അത് പേജിന്റെ വലതുഭാഗത്ത് കാണിക്കും.
 • ഗുണഭോക്തൃ വിശദാംശങ്ങൾ കണ്ടെത്താൻ Family Members ടാബിൽ ക്ലിക്കുചെയ്യുക.

English summary

Ayushman Bharat Hospitals List, Kerala | കേരളത്തിലെ ആയുഷ്മാൻ ഭാരത് സേവനം വാഗ്ദാനം ചെയ്യുന്ന ആശുപത്രികൾ എങ്ങനെ കണ്ടെത്താം?

Ayushman Bharat Yojana Hospitals list in kerala. Read in malayalam.
Story first published: Wednesday, February 26, 2020, 11:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X