ആയുഷ്മാൻ ഭാരത് യോജന: ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമൂഹത്തിലെ താഴേത്തട്ടിലുള്ളവർക്കും ദരിദ്രർക്കും ദുർബലരായ ജനങ്ങൾക്കും ശരിയായ ആരോഗ്യ പരിരക്ഷ ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ പ്രധാനമന്ത്രി മോദി ആരംഭിച്ച ഒരു പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (PM-JAY). ആയുഷ്മാൻ ഭാരത് യോജനയിൽ ഓൺലൈനായി അപേക്ഷിക്കാം. ആയുഷ്മാൻ ഭാരത് യോജനയ്ക്കായി നിങ്ങൾക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് പരിശോധിക്കാം.

 

ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

ആയുഷ്മാൻ ഭാരത് യോജനയ്ക്കായി നിങ്ങൾക്ക് എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം എന്നതിനുള്ള നടപടിക്രമങ്ങൾ ചുവടെ ചേർക്കുന്നു.

  • ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന ഔദ്യോഗിക വെബ്സൈറ്റായ mera.pmjay.gov.in സന്ദർശിക്കുക.
  • നിങ്ങൾ സർക്കാർ വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം.
  • ഹോം പേജിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.
  • തൊട്ടുതാഴെയായി നിങ്ങൾ കാപ്ച കാണും, ബോക്സിൽ കൃത്യമായി കാപ്ച നൽകുക.
  • അതിനുശേഷം ജനറേറ്റ് ഒടിപി ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
  • നിങ്ങളുടെ മൊബൈലിലേക്ക് ഒരു ഒ‌ടി‌പി നമ്പർ അയയ്‌ക്കും
  • അതിലൂടെ നിങ്ങൾക്ക് വെബ്‌സൈറ്റിലേക്ക് കടക്കാം.
  • ഈ സ്കീമിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ റേഷൻ കാർഡിന്റെയോ മൊബൈൽ നമ്പറിന്റെയോ സഹായത്തോടെ പ്രധാൻ മന്ത്രി ജനയോഗ പദ്ധതിയുടെ (പിഎം-ജയ്) വെബ്‌സൈറ്റിൽ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്താൽ മാത്രം ഈ സ്കീമിന്റെ പ്രയോജനം നിങ്ങൾക്ക് ലഭിക്കില്ല എന്ന് മനസ്സിലാക്കാം. ആയുഷ്മാൻ ഭാരത് യോജന (പിഎം-ജയ്) രജിസ്ട്രേഷനായി നിങ്ങൾ പാലിക്കേണ്ട ചില പ്രാരംഭ ഘട്ടങ്ങളാണിവ. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് യോജന രജിസ്ട്രേഷന് ശേഷം പി‌എം‌ജെ‌ഐ ആയുഷ്മാൻ ഭാരത് യോജന പ്രകാരം ആനുകൂല്യങ്ങൾ നേടുന്നതിന് നിങ്ങൾ എവിടെയും എൻറോൾ ചെയ്യേണ്ടതില്ല. അടുത്തുള്ള എംപാനൽഡ് ആശുപത്രിയിലോ കമ്മ്യൂണിറ്റി സർവീസ് സെന്ററിലോ (സി‌എസ്‌സി) നിങ്ങൾ എത്തണം.

ആനുകൂല്യങ്ങൾ ഇതാ

ആനുകൂല്യങ്ങൾ ഇതാ

  • പ്രധാൻ മന്ത്രി ജൻ ആരോഗ്യ പദ്ധതി (പി‌എം-ജയ്) ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു, കൂടാതെ സെക്കൻഡറി, ത്രിതീയ ആശുപത്രിയിൽ പ്രവേശിക്കുന്നതിനും ഇത് ഉൾപ്പെടുന്നു.
  • നിലവിലുള്ള എല്ലാ നിബന്ധനകളും അതാത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബാധകമാണ്.

English summary

Ayushman Bharat Pradhan Mantri Jan Arogya Yojana Registration | ആയുഷ്മാൻ ഭാരത് യോജന: ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ?

AYUSHMAN BHARAT is a program initiated by Prime Minister Modi to ensure that the poor and the vulnerable get access to proper health care. Read in malayalam.
Story first published: Tuesday, February 18, 2020, 11:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X