2020 ന്റെ അവസാനിക്കാൻ ഇനി വെറും 20 ദിവസങ്ങൾ മാത്രം. കൊവിഡ് 19 തരംഗത്തിനിടയിലും സൂചികകൾ ഇപ്പോൾ എക്കാലത്തെയും ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. അതോടൊപ്പം മ്യൂച്വൽ ഫണ്ടുകളും നിക്ഷേപകർക്ക് വളരെയധികം വരുമാനം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപകർക്ക് ഇപ്പോൾ മികച്ച ലാഭമാണ് ലഭിക്കുന്നത്. വരുമാനത്തെ അടിസ്ഥാനമാക്കി 2020 ലെ മികച്ച മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ഡിഎസ്‌പി ഹെൽത്ത് കെയർ ഫണ്ട്
മഹാമാരിയും ഫാർമ കമ്പനികളുടെ നേട്ടവും കണക്കിലെടുക്കുമ്പോൾ ഡിഎസ്‌പി ഹെൽത്ത് കെയർ ഫണ്ട് ബെഞ്ച്മാർക്ക് റിട്ടേണിനേക്കാൾ മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നുണ്ട്. 2020 ഡിസംബർ 11 ലെ കണക്കനുസരിച്ച്, ഫണ്ടിൽ നിന്നുള്ള വരുമാനം 80 ശതമാനമാണ്. അതായത് ഫണ്ടിലെ നിക്ഷേപകരുടെ പണം ഇരട്ടിയാക്കുന്നതിന് തുല്യമാണ്. ഫണ്ടിന്റെ മികച്ച പോർട്ട്‌ഫോളിയോ ഘടകങ്ങളിൽ സിപ്ല, ഡോ. റെഡ്ഡീസ്, ഐപിസിഎ തുടങ്ങിയ ഓഹരികൾ ഉൾപ്പെടുന്നു. നിക്ഷേപകർക്ക് ഫണ്ടിൽ എസ്ഐപിയും ആരംഭിക്കാവുന്നതാണ്.
ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട്
സ്മോൾ ക്യാപ് ഫണ്ടായ ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ടിന്റെ ഒരു വർഷത്തെ റിട്ടേൺ 76 ശതമാനമാണ്. എന്നാൽ ഇവിടെ അൽപ്പം അപകടസാധ്യത കൂടുതലാണ്. എന്നാൽ കൊവിഡ് 19 മൂലം നിലനിൽക്കുന്ന ആശങ്കകൾക്കിടയിലും ഈ വിഭാഗം മികച്ച പ്രകടനം കാഴ്ചവച്ചു. മജെസ്കോ, സൺ ഫാർമ, സ്റ്റൈലം, ടാറ്റ സ്റ്റീൽ, പിടിസി ഇന്ത്യ എന്നിവയാണ് ഫണ്ടിന്റെ ഘടകങ്ങൾ.
മിറേ അസറ്റ് ഹെൽത്ത് കെയർ ഫണ്ട്
ഫാർമ വിഭാഗത്തിൽ നിന്നുള്ള ഈ ഫണ്ട് കഴിഞ്ഞ ഒരു വർഷത്തെ കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 60 ശതമാനം ബെഞ്ച്മാർക്ക് വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 74 ശതമാനമാണ് ഫണ്ടിൽ നിന്നുള്ള വരുമാനം. ഡോ. റെഡ്ഡീസ്, സൺ ഫാർമ, ഡിവിസ് ലാബ്, സിപ്ല, ഐപിസിഎ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications