2022-ല്‍ ഏറിയ പങ്കും ആഭ്യന്തര ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. ജൂണില്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്ക് വീണിരുന്നെങ്കിലും അതിശക്തമായി വിപണി മടങ്ങിയെത്തി. ആഗോള വിപണികള്‍ സമ്മിശ്രമായി തുടരുന്നതിനിടെയാണ് ഇന്ത്യന്‍ വിപണി വേറിട്ട പാതിയലൂടെ മുന്നേറിയത്.
അതേസമയം നിഫ്റ്റി-50 സൂചികയുടെ ഭാഗമായ 7 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 30 ശതമാനത്തിലധികം താഴെയാണ് ഇപ്പോഴും നിൽക്കുന്നത്. കൂടാതെ ഈ ഓഹരികളുടെ പിഇ അനുപാതം കമ്പനി ഉൾപ്പെടുന്ന വ്യവസായ മേഖലയുടെ ശരാശരി പിഇ അനുപാതത്തേക്കാള്‍ താഴെയാണ്. ഇതിനെ മൂല്യമതിപ്പിന്റെ അടിസ്ഥാനത്തില്‍ അനകൂല ഘടകമായി കണക്കാക്കാം. സമീപ ഭാവിയില്‍ ഈ ഓഹരികള്‍ക്ക് മികച്ച സാധ്യത തെളിയുമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്.
വിപ്രോ
രാജ്യത്തെ മൂന്നാമത്തെ വലിയ ഐടി കമ്പനിയായ വിപ്രോയുടെ ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 46 ശതമാനത്തിലധികം താഴെയാണ് നില്‍ക്കുന്നത്. ഇന്ന് 398 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. അതേസമയം ഐടി ഓഹരികളുടെ ശരാശരി പിഇ അനുപാതം 26.95 നിലവാരത്തിലായിരിക്കുമ്പോള്‍ വിപ്രോയുടേത് 17.70 മടങ്ങിലാണുള്ളത്.
ഈ ഓഹരിയില്‍ വിവിധ വിപണി വിദഗ്ധര്‍ നല്കിയ ശരാശരി ലക്ഷ്യവില 449.20 രൂപയാണ്. ഇത് വിപ്രോയുടെ നിലവിലെ വിപണി വിലയേക്കാള്‍ 13 ശതമാനം മുകളിലാണ്.
ടെക് മഹീന്ദ്ര
വന്‍കിട ഐടി കമ്പനിയായ ടെക് മഹീന്ദ്രയുടെ ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 43 ശതമാനം താഴെയാണ് നില്‍ക്കുന്നത്. വ്യാഴാഴ്ച 1,048 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. അതേസമയം ഐടി ഓഹരികളുടെ ശരാശരി പിഇ അനുപാതം 26.95 നിലവാരത്തിലായിരിക്കുമ്പോള്‍ ടെക് മഹീന്ദ്രയുടേത് 21.36 മടങ്ങിലാണുള്ളത്.
ഈ ഓഹരിയില്‍ വിവിധ വിപണി വിദഗ്ധര്‍ നല്കിയ ശരാശരി ലക്ഷ്യവില 1,170.40 രൂപയാണ്. ഇത് ടെക് മഹീന്ദ്രയുടെ വിപണി വിലയേക്കാള്‍ 12 ശതമാനം മുകളിലാണ്.
എച്ച്സിഎല്‍ ടെക്
രാജ്യത്തെ ഏറ്റവും വലിയ 5 ഐടി കമ്പനികളിലൊന്നായ എച്ച്സിഎല്‍ ടെക്കിന്റെ ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 35 ശതമാനം താഴെയാണ് നില്‍ക്കുന്നത്. ഇന്ന് 898 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. അതേസമയം ഐടി ഓഹരികളുടെ ശരാശരി പിഇ അനുപാതം 26.95 നിലവാരത്തിലായിരിക്കുമ്പോള്‍ എച്ച്സിഎല്‍ ടെക്കിന്റേത് 22.80 മടങ്ങിലാണുള്ളത്.
ഈ ഓഹരിയില്‍ വിവിധ വിപണി വിദഗ്ധര്‍ നല്കിയ ശരാശരി ലക്ഷ്യവില 1,077.60 രൂപയാണ്. ഇത് എച്ച്സിഎല്‍ ടെക്കിന്റെ വിപണി വിലയേക്കാള്‍ 20 ശതമാനം മുകളിലാണ്.
ഡിവീസ് ലാബ്
രാജ്യത്തെ വന്‍കിട ഫാര്‍മ കമ്പനിയായ ഡിവീസ് ലാബോറട്ടറീസ് ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 34 ശതമാനം താഴെയാണ് നില്‍ക്കുന്നത്. വ്യാഴാഴ്ച 3,580 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. അതേസമയം ഫാര്‍മ ഓഹരികളുടെ ശരാശരി പിഇ അനുപാതം 38.37 നിലവാരത്തിലായിരിക്കുമ്പോള്‍ ഡിവീസ് ലാബോറട്ടറീസിന്റേത് 31.24 മടങ്ങിലാണുള്ളത്.
ഈ ഓഹരിയില്‍ വിവിധ വിപണി വിദഗ്ധര്‍ നല്കിയ ശരാശരി ലക്ഷ്യവില 4,115.70 രൂപയാണ്. ഇത് ഡിവീസ് ലാബോറട്ടറീസ് ഓഹരിയുടെ വിപണി വിലയേക്കാള്‍ 15 ശതമാനം മുകളിലാണ്.
ബിപിസിഎല്‍
രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 33 ശതമാനം താഴെയാണ് നില്‍ക്കുന്നത്. ഇന്ന് 316 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. അതേസമയം ഓയില്‍ & ഗ്യാസ് വിഭാഗം ഓഹരികളുടെ ശരാശരി പിഇ അനുപാതം 25.73 നിലവാരത്തിലായിരിക്കുമ്പോള്‍ ബിപിസിഎല്ലിന്റേത് 77.28 മടങ്ങിലാണുള്ളത്.
ഈ ഓഹരിയില്‍ വിവിധ വിപണി വിദഗ്ധര്‍ നല്കിയ ശരാശരി ലക്ഷ്യവില 400.80 രൂപയാണ്. ഇത് ബിപിസിഎല്‍ ഓഹരിയുടെ വിപണി വിലയേക്കാള്‍ 27 ശതമാനം മുകളിലാണ്.
ഒഎന്‍ജിസി
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനികളിലൊന്നായ ഓയില്‍ & നാച്ചുറല്‍ ഗ്യാസ് കോര്പറേഷന് (ഒഎന്‍ജിസി) ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 34 ശതമാനം താഴെയാണ് നില്‍ക്കുന്നത്. ഇന്ന് 129 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. അതേസമയം ഇന്‍ഡസ്ട്രി പിഇ അനുപാതം 3.40 നിലവാരത്തിലായിരിക്കുമ്പോള്‍ ഒഎന്‍ജിസിയുടേത് 3.27 മടങ്ങിലാണുള്ളത്.
ഈ ഓഹരിയില്‍ വിവിധ വിപണി വിദഗ്ധര്‍ നല്കിയ ശരാശരി ലക്ഷ്യവില 171.30 രൂപയാണ്. ഇത് ഒഎന്‍ജിസി ഓഹരിയുടെ വിപണി വിലയേക്കാള്‍ 32 ശതമാനം മുകളിലാണ്.
ഹിന്‍ഡാല്‍കോ
വന്‍കിട അലുമീനിയം കമ്പനിയായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 35 ശതമാനത്തിധികം താഴെയാണ് നില്‍ക്കുന്നത്. വ്യാഴാഴ്ച 412 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. അതേസമയം മെറ്റല്‍ ഓഹരികളുടെ ശരാശരി പിഇ അനുപാതം 10.17 നിലവാരത്തിലായിരിക്കുമ്പോള്‍ ഹിന്ഡാല്കോയുടേത് 15.76 മടങ്ങിലാണുള്ളത്.
ഈ ഓഹരിയില്‍ വിവിധ വിപണി വിദഗ്ധര്‍ നല്കിയ ശരാശരി ലക്ഷ്യവില 527.30 രൂപയാണ്. ഇത് ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഓഹരിയുടെ വിപണി വിലയേക്കാള്‍ 28 ശതമാനം മുകളിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications