കോര്‍പറേറ്റ് കമ്പനികളുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദഫലം പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഇത്തരം റിസള്‍ട്ട് സീസണുകളില്‍ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളൊക്കെ തന്നെ, കമ്പനികളുടെ ഓഹരികളെ സംബന്ധിച്ച പുതിയ വിശകലനവും വിലയിരുത്തലും റേറ്റിങ് പുനര്നിര്ണയവുമൊക്കെ പതിവായി ചെയ്യാറുണ്ട്. ഇത്തരത്തില്‍ സമീപകാലയളവില്‍ വില ഇടിയാമെന്ന് നിര്‍ദേശിച്ച 5 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
ലുപിന്‍
രാജ്യത്തെ പ്രമുഖ ഫാര്‍മ കമ്പനിയായ ലുപിന്‍ ലിമിറ്റഡിന്റെ ഓഹരിക്ക്, ദുര്‍ബലമാണെന്ന സൂചനയുള്ള റെഡ്യൂസ് റേറ്റിങ് നല്‍കിയിരിക്കുന്നത് ഐസിഐസിഐ സെക്യൂരിറ്റീസാണ്. സമീപ കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയുടെ ലക്ഷ്യവിലയായി 626 രൂപയാണ് ബ്രോക്കറേജ് സ്ഥാപനം ശുപാര്‍ശ ചെയ്തത്. ഓഹരിയുടെ വിപണി വിലയേക്കാള്‍ 16% താഴ്ന്ന നിലവാരമാണിത്. നിലവില്‍ 747 രൂപയിലാണ് ലുപിന്‍ (BSE: 500257, NSE : LUPIN) ഓഹരിയിലെ വ്യാപാരം.
ആല്‍ക്കൈല്‍ അമീന്‍സ്
മുന്‍നിര കെമിക്കല്‍ കമ്പനിയായ ആല്‍ക്കൈല്‍ അമീന്‍സ് ഓഹരിക്ക്, ഒഴിവാക്കാമെന്ന സൂചനയോടെയുള്ള സെല്‍ റേറ്റിങ്ങാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. സമീപ ഭാവിയില്‍ ഈ മിഡ് കാപ് ഓഹരിയുടെ ലക്ഷ്യവില 2,470 രൂപയെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ ശുപാര്‍ശ. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 14% താഴ്ന്ന നിലവാരമാണ്. കഴിഞ്ഞ ദിവസം 2,867 രൂപയിലായിരുന്നു ആല്‍ക്കൈല്‍ അമീന്‍സ് (BSE: 506767, NSE : ALKYLAMINE) ഓഹരിയുടെ ക്ലോസിങ്.
സിയറ്റ്
പ്രമുഖ ടയര്‍ നിര്‍മാതാക്കളായ സിയറ്റ് ലിമിറ്റഡിന്റെ ഓഹരിക്ക്, ദുര്‍ബലമാണെന്ന സൂചനയുള്ള റെഡ്യൂസ് റേറ്റിങ് നല്‍കിയിരിക്കുന്നത് ഐസിഐസിഐ സെക്യൂരിറ്റീസാണ്. സമീപ കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ ലക്ഷ്യവിലയായി 1,377 രൂപയാണ് ബ്രോക്കറേജ് സ്ഥാപനം ശുപാര്‍ശ ചെയ്തത്. ഓഹരിയുടെ വിപണി വിലയേക്കാള്‍ 20% താഴ്ന്ന നിലവാരമാണിത്. നിലവില്‍ 1,723 രൂപയിലാണ് സിയറ്റ് (BSE: 500878, NSE : CEATLTD) ഓഹരിയിലെ വ്യാപാരം.
എന്‍ഡൂറന്‍സ് ടെക്നോളജീസ്
വാഹനാനുബന്ധ വ്യവസായ മേഖലയിലെ മുന്‍നിര കമ്പനിയായ എന്‍ഡൂറന്‍സ് ടെക്നോളജീസ് ഓഹരിക്ക്, ദുര്‍ബലമാണെന്ന സൂചനയോടെയുള്ള റെഡ്യൂസ് റേറ്റിങ്ങാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. സമീപ ഭാവിയില്‍ ഈ മിഡ് കാപ് ഓഹരിയുടെ ലക്ഷ്യവില 1,340 രൂപയെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ ശുപാര്‍ശ. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 10% താഴ്ന്ന നിലവാരമാണ്. കഴിഞ്ഞ ദിവസം 1,479 രൂപയിലായിരുന്നു എന്‍ഡൂറന്‍സ് ടെക്നോളജീസ് (BSE: 540153, NSE : ENDURANCE) ഓഹരിയുടെ ക്ലോസിങ്.
കെഇസി ഇന്റര്‍നാഷണല്‍
ഊര്‍ജ മേഖലയിലെ ഇപിസി പദ്ധതികള്‍ നടപ്പാക്കുന്ന മുന്‍നിര കമ്പനിയായ കെഇസി ഇന്റര്‍നാഷണല്‍ ഓഹരിക്ക്, ദുര്‍ബലമാണെന്ന സൂചനയുള്ള റെഡ്യൂസ് റേറ്റിങ് നല്‍കിയിരിക്കുന്നത് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസാണ്. സമീപ കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയുടെ ലക്ഷ്യവിലയായി 350 രൂപയാണ് ബ്രോക്കറേജ് സ്ഥാപനം ശുപാര്‍ശ ചെയ്തത്. ഓഹരിയുടെ വിപണി വിലയേക്കാള്‍ 15% താഴ്ന്ന നിലവാരമാണിത്. നിലവില്‍ 410 രൂപയിലാണ് കെഇസി ഇന്റര്‍നാഷണല്‍ (BSE: 532714, NSE : KEC) ഓഹരിയിലെ വ്യാപാരം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയതാണ്. ലേഖനം വായിച്ചിട്ട് സ്വീകരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
