റഷ്യ- ഉക്രൈന് സംഘര്‍ഷം പൊട്ടിപ്പുറട്ടതിനെ തുടര്‍ന്നായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ക്രൂഡ് ഓലിന്റെ വില ബാരലിന് 140 യുഎസ് ഡോളര്‍ നിരക്കിലേക്ക് കുതിച്ചുയര്‍ന്നിരുന്നത്. എന്നാല്‍ പണപ്പെരുപ്പ ഭീഷണി ഉയര്‍ന്ന നിലയില്‍ തുടരുന്നതിന്റേയും പലിശ നിരക്ക് വര്‍ധനയുടേയും പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ ശക്തമായതോടെ ഈ കറുത്ത സ്വര്‍ണത്തിന്റെ വില 40 ശതമാനത്തോളം തിരുത്തല്‍ നേരിട്ട് 85 ഡോളര്‍ നിലവാരത്തിലേക്ക് താഴ്ന്നിട്ടുണ്ട്.
80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ക്രൂഡ് ഓയില്‍ വിലയിടിവ് വന്‍ ആശ്വാസമേകുന്നുണ്ട്. സമാനമായി കമ്പനികള്‍ക്കും ക്രൂഡ് ഓയില്‍ വില താഴുന്നത് ഗുണകരമാകുന്നു. ഇത്തരം 9 കമ്പനികളുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
ഏഷ്യന്‍ പെയിന്റ്സ്
രാജ്യത്തെ ഏറ്റവും വലിയ പെയിന്റ് നിര്‍മാതാക്കളിലൊന്നായ ഏഷ്യന്‍ പെയിന്റ്സിന്റെ ചെലവില്‍ 60 % അസംസ്കൃത വസ്തുക്കളും ക്രൂഡ് ഓയില്‍ അധിഷ്ഠിതമാണ്. അതിനാല്‍ രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വില ഇടിവ് ഉത്പാദന ചെലവ് കുറയ്ക്കുകയും ഇതിലൂടെ ലാഭക്ഷമതയും ലാഭമാര്‍ജിനും ഉയരാന്‍ ഇടയാകും.
ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ആകെ പ്രവര്‍ത്തന ചെലവിന്റെ 20 ശതമാനവും ഇന്ധനത്തിനു വേണ്ടിയുള്ളതാണ്. അതിനാല്‍ ക്രൂഡ് ഓയില്‍ വില ഇടിവ് കമ്പനിയുടെ ചെലവും താഴ്ത്തും. ഇതിലൂടെ ലാഭക്ഷമത വര്‍ധിക്കും.
ബെര്‍ജെര്‍ പെയിന്റ്സ്
പ്രമുഖ പെയിന്റ് നിര്‍മാതാക്കളായ ബെര്‍ജെര്‍ പെയിന്റ്സിന്റെ പകുതി ഉത്പാദന ചെലവും ക്രൂഡ് അധിഷ്ഠിത അസംസ്കൃത ഉത്പന്നങ്ങളില്‍ നിന്നാണ്. അതിനാല്‍ ക്രൂഡ് ഓയില്‍ വില ഇടിവ് കമ്പനിയുടെ ലാഭക്ഷമത ഉയര്‍ത്തും.
ആസ്ട്രാല്‍
പ്ലംബിങ്, ഡ്രെയിനേജ് സംവിധാനങ്ങള്‍ വിപണിയിലെത്തിക്കുന്ന മുന്‍നിര കമ്പനിയായ ആസ്ട്രാല്‍ ലിമിറ്റഡിന്റെ പ്രാഥമിക അസംസ്കൃത വസ്തുവായ പ്ലാസ്റ്റിക് പോളിമേര്സിന്റെ ഉനിര്മാണത്തിനായി ക്രൂഡ് ഓയില്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍ അത്യാവശ്യമാണ്. അതിനാല്‍ ക്രൂഡ് ഓയില്‍ വിലയിടിവ് കമ്പനിയുടെ ഉത്പാദന ചെലവ് താഴ്ത്തുകയും ലാഭക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും.
എംആര്‍എഫ്
അസംസ്കൃത എണ്ണയുടെ പാഴ്വസ്തുവായി ഉരുത്തിരിയുന്ന കാര്‍ബണ്‍ ബ്ലാക്ക് ആണ് ടയര്‍ നിര്‍മാണത്തിനുള്ള ഏറ്റവും നിര്‍ണായക അസംസ്കൃത പദാര്‍ത്ഥം. ഇത് ഒരു ടയര്‍ കമ്പനിയുടെ ആകെ അസംസ്കൃത വസ്തുക്കള്‍ക്കായുള്ള ചെലവിന്റെ കുറഞ്ഞത് 30 ശതമാനം സംഭാവന ചെയ്യുന്ന ഘടകമാണ്. അതിനാല്‍ ക്രൂഡ് ഓയില്‍ വിലയിടിവ് കമ്പനിയുടെ ലാഭക്ഷമതയില്‍ നേരിട്ട് അനുരണമുണ്ടാക്കും.
ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്
രാജ്യത്തെ പ്രമുഖ ടയര്‍ നിര്‍മാണ കമ്പനിയാണ് ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്. കാര്‍ഷികവൃത്തി, നിര്‍മാണം, വ്യാവസായിക മേഖലകൡലേക്ക് ആവശ്യമായ സവിശേഷ ടയറുകളാണ് പ്രധാന ഉത്പന്നം. ക്രൂഡ് ഓയില്‍ അധിഷ്ഠിതമായ സിന്തറ്റിക് റബര്‍ ആണ് കമ്പനിയുടെ ടയര്‍ നിര്‍മാണത്തിനുള്ള പ്രധാന അസംസ്കൃത വസ്തു. അതിനാല്‍ ക്രൂഡ് ഓയില്‍ വിലയിടിവിന്റെ ഗുണം നേരിട്ട് ലഭിക്കും.
വിനതി ഓര്‍ഗാനിക്സ്
ടൂളീന്, മീഥൈല്‍ ടെര്‍ട്ട് ബ്യൂട്ടൈല്‍ ഈഥര്‍ (എംടിബിഇ), അക്രിലോനൈട്രേറ്റ്, പ്രോപ്പിലീന്‍ തുടങ്ങിയവ പോലുള്ള സ്പെഷ്യാല്‍റ്റി കെമിക്കല്‍ ഉത്പന്നങ്ങള്‍ക്കു വേണ്ടിയുള്ള എല്ലാവിധ അസംസ്കൃത പദാര്‍ത്ഥങ്ങളും ക്രൂഡ് ഓയില്‍ അധിഷ്ഠിതമാണ്. അതിനാല്‍ ക്രൂഡ് ഓയില്‍ വിലയിടിവ് കമ്പനിയുടെ ലാഭക്ഷമതയില്‍ നേരിട്ട് ഗുണഫലമുണ്ടാക്കും.
സുപ്രീം ഇന്‍ഡസ്ട്രീസ്
രാജ്യത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് ഉത്പന്ന നിര്‍മാതാക്കളാണ് സുപ്രീം ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ ഉത്പന്നങ്ങള്‍ക്കുള്ള മുഖ്യ അസംസ്കൃത വസ്തുക്കളായ പ്ലാസ്റ്റിക് പോളിമേര്‍സ് ക്രൂഡ് ഓയില്‍ അധിഷ്ഠിതമാണ്. അതിനാല്‍ ക്രൂഡ് ഓയില്‍ വിലയിടിവ് ഉത്പാദന ചെലവ് താഴ്ത്തുകയും ലാഭക്ഷമതയും ലാഭമാര്‍ജിനും വര്‍ധിപ്പിക്കുകയും ചെയ്യും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications