പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിന് 2020 മാർച്ച് 31 വരെയാണ് സർക്കാർ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പരിധിയ്ക്ക് മുമ്പ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ആദായനികുതി വകുപ്പിന് 10,000 രൂപ പിഴ നൽകേണ്ടി വരും. ലിങ്കുചെയ്യാത്ത പാൻ കാർഡുകൾ പ്രവർത്തനരഹിതമാകുമെന്നാണ് ആദായ നികുതി വകുപ്പ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ, ഏറ്റവും പുതിയ വിജ്ഞാപനത്തിൽ, ഇത്തരം പാൻ കാർഡ് ഉടമകൾക്ക് ആദായനികുതി നിയമപ്രകാരം പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഐടി വകുപ്പ് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഇതിന് മുമ്പ് ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാന തീയതികൾ പല തവണ മാറ്റി വച്ചിട്ടുണ്ടെങ്കിലും ഇത്തവണ ഇതുവരെ തീയതി നീട്ടി വയ്ക്കുമെന്ന സൂചനകൾ ലഭിച്ചിട്ടില്ല.
പാൻ കാർഡ് പ്രവർത്തനരഹിതമായാൽ എന്തുസംഭവിക്കും?
നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാകുമ്പോൾ, ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി അനുസരിച്ച് 10,000 രൂപ പിഴ ഈടാക്കും. എന്നാൽ ബാങ്ക് അക്കൗണ്ട് തുറക്കുക, ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കുക തുടങ്ങിയ നികുതിയുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്കായി ഐഡന്റിറ്റി പ്രൂഫായി നിങ്ങളുടെ പാൻ കാർഡ് ഉപയോഗിക്കുകയാണെങ്കിൽ പിഴ ഈടാക്കില്ല. എന്നാൽ, പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് തുറന്ന ബാങ്ക് അക്കൗണ്ടിന് വരുമാനനികുതിയുടെ പരിധിയിൽ വരുന്ന ഇടപാടുകൾ ഉണ്ടെങ്കിൽ സങ്കീർണതകൾ ഉണ്ടാകാം.
ലിങ്ക് ചെയ്ത് കഴിഞ്ഞാൽ
50,000 രൂപ ബാങ്കിൽ നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും പാൻ കാർഡ് ആവശ്യമാണ്. ആധാറും പാനും ലിങ്കുചെയ്‌തുകഴിഞ്ഞാൽ, ലിങ്കുചെയ്യുന്ന തീയതിക്ക് ശേഷം പിഴകളൊന്നും ബാധകമല്ല. പ്രവർത്തനരഹിതമായ പാൻ കാർഡുള്ളവർ, ലിങ്കിംഗ് പൂർത്തിയാക്കിക്കഴിഞ്ഞാൽ പുതിയ പാൻ കാർഡിനായി വീണ്ടും അപേക്ഷിക്കേണ്ടതില്ല. പാൻ കാർഡ് വീണ്ടും സാധുതയുള്ളതായിത്തീരും.
നിങ്ങളുടെ പാൻ, ആധാർ എന്നിവ ലിങ്കുചെയ്‌തിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?
ലിങ്കിംഗിന്റെ നില പരിശോധിക്കുന്നതിന് ഈ ലളിതമായ നടപടിക്രമങ്ങൾ പരിശോധിക്കുക
- Www.incometaxindiaefiling.gov.in/aadhaarstatus സന്ദർശിക്കുക
- പാൻ, ആധാർ നമ്പർ നൽകുക
- 'View Link Aadhaar Status' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക
- ലിങ്കിംഗിന്റെ നില അടുത്ത സ്ക്രീനിൽ പ്രദർശിപ്പിക്കും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
