സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി പേയ്‌മെന്റ് ലഭിക്കുന്നതിനുള്ള ഒരു പ്രധാന യോഗ്യത ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നതായി ചില റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഒരു കമ്പനിയിൽ തുടർച്ചയായി അഞ്ച് വർഷം സേവനം അനുഷ്ഠിച്ചാൽ മാത്രമേ ഗ്രാറ്റുവിറ്റിയ്ക്ക് അർഹതയുള്ളൂ. ഗ്രാറ്റുവിറ്റിയെക്കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങൾക്കുള്ള ഉത്തരമിതാ..
ഗ്രാറ്റുവിറ്റി
ഒരു ജീവനക്കാരൻ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഓരോ വർഷവും 15 ദിവസത്തെ അടിസ്ഥാന ശമ്പളത്തിന് തുല്യമാണ് ഗ്രാറ്റുവിറ്റി തുക. സ്വകാര്യ മേഖലയിലെ കമ്പനികളിൽ തൊഴിൽ കാലാവധി കൂടുതലായിക്കൊണ്ടിരിക്കുന്നതിനാൽ, ഗ്രാറ്റുവിറ്റി ലഭിക്കുന്നതിനുള്ള അഞ്ചുവർഷത്തെ തൊഴിൽ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ചില മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
കാലാവധി കുറയ്ക്കാം
റിപ്പോർട്ടുകൾ പ്രകാരം, സർക്കാരിന് അഞ്ച് വർഷത്തെ മാനദണ്ഡം ഒരു ഹ്രസ്വ കാലയളവിലേക്ക് ചുരുക്കാൻ കഴിയും. അതായത് ഒന്ന് മുതൽ മൂന്ന് വർഷം വരെ. കരാർ മേഖലയിലെ ജോലികളുടെ എണ്ണവും തൊഴിൽ സുരക്ഷയും കുറയുന്നതിനാൽ മിക്ക സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി ലഭിക്കാറില്ല.
കമ്പനികളുടെ കളികൾ
5 വർഷത്തെ പരിധി കാലഹരണപ്പെട്ടതാണെന്നും തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കുന്നില്ലെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തൽ. സ്വകാര്യമേഖലയിലെ കമ്പനികൾ ഈ മാനദണ്ഡം ഉപയോഗിച്ച് ചെലവ് കുറയ്ക്കുന്നതിന് ജീവനക്കാരെ അഞ്ച് വർഷത്തിനപ്പുറം തുടരാൻ അനുവദിക്കുന്നില്ല. ചെലവ് കുറയ്ക്കുന്നതിനായി ഗ്രാറ്റുവിറ്റിക്ക് യോഗ്യത നേടുന്നതിന് തൊട്ടുമുമ്പ് പല കമ്പനികളും തൊഴിലാളികളെ പുറത്താക്കുന്നതായി ട്രേഡ് യൂണിയനുകളും ആരോപിക്കുന്നു.
മാറ്റത്തിന് സാധ്യത
റിപ്പോർട്ട് അനുസരിച്ച്, രണ്ട് ഓപ്ഷനുകളാണ് ഇപ്പോൾ പരിഗണനയിലുള്ളത്. ഒന്നുകിൽ ചില മേഖലകളിൽ മാത്രം ആനുപാതികമായ മാറ്റം അല്ലെങ്കിൽ എല്ലാ മേഖലകൾക്കും കാലാവധി കുറയ്ക്കുക. രണ്ടാമത്തെ ഓപ്ഷനാണ് കൂടുതൽ പിന്തുണ നേടിയിട്ടുള്ളത്. തൊഴിൽ മേഖല സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയും 5 വർഷത്തെ കാലാവധി വെട്ടിക്കുറയ്ക്കണമെന്നും ഇത് വരാനിരിക്കുന്ന സാമൂഹിക സുരക്ഷാ കോഡിന്റെ ഭാഗമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
