ഇന്ത്യൻ പാസ്‌പോർട്ടുണ്ടോ? വീട്ടിൽ ഇരുന്ന് അമേരിക്കയിൽ ബാങ്ക് അക്കൗണ്ട് തുറക്കാം, എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് യുഎസിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയും. എങ്ങനെയെന്ന് അല്ലേ? യുഎസ് ആസ്ഥാനമായുള്ള ഫിൻ‌ടെക് സ്റ്റാർട്ട്-അപ്പ് എൽ‌ഡ്ര ഒരു സാമൂഹിക സുരക്ഷാ നമ്പറോ യുഎസ് വിലാസമോ ഇല്ലാതെ ഇന്ത്യക്കാർക്ക് യുഎസ് ബാങ്ക് അക്കൗണ്ടുകൾ നൽകാൻ തുടങ്ങി.

അപേക്ഷകൾ നിരവധി

അപേക്ഷകൾ നിരവധി

കെ‌വൈ‌സിക്കായി ഇന്ത്യൻ പാസ്‌പോർട്ടും മറ്റ് പ്രാദേശിക രേഖകളും ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയും. നിലവിൽ ഒരു ദിവസം 30 ഓളം അക്കൗണ്ടുകൾ തുറക്കുന്നുണ്ട്. യുഎസ് ബാങ്ക് അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന അയ്യായിരത്തോളം ഉപഭോക്താക്കളുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് എൽഡ്രയുടെ സ്ഥാപകനും സിഇഒയുമായ സുകീർത് ശങ്കർ പറഞ്ഞു.

അക്കൌണ്ടിനൊപ്പം

അക്കൌണ്ടിനൊപ്പം

ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ 250,000 ഡോളർ ഇൻഷുറൻസും മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡും ബാങ്ക് അക്കൗണ്ടിനൊപ്പം ലഭിക്കും. അക്കൗണ്ട് മെയിന്റനൻസ് ഫീസ്, മൊബൈൽ ബാങ്കിംഗ്, ഡെബിറ്റ് കാർഡ് മുതലായവയ്‌ക്ക് എൽഡ്ര ഒരു ഫീസും ഈടാക്കില്ല.

നിയോ ബാങ്ക്

നിയോ ബാങ്ക്

എൽഡ്ര ഒരു നിയോ ബാങ്കാണ്. കമ്പനിക്ക് ബാങ്കിംഗ് ലൈസൻസ് ഇല്ലെന്നാണ് ഇതിനർത്ഥം. വ്യവസ്ഥാപിത ബാങ്കുമായി സഹകരിച്ച് ഇത് ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പരമ്പരാഗത ബാങ്കുകളേക്കാൾ മികച്ച സേവനങ്ങൾ നിയോ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു. എൽഡ്ര ബ്ലൂ റിഡ്ജ് ബാങ്കുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്.

മറ്റ് രാജ്യങ്ങൾ

മറ്റ് രാജ്യങ്ങൾ

യുഎസിന് ശേഷം, കാനഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയൻ ബാങ്ക് അക്കൗണ്ടുകൾക്കായി സമാന സേവനങ്ങൾ നൽകാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുമുള്ള ഉപഭോക്താക്കൾക്ക് അവരുടെ പാസ്പോർട്ടും മറ്റ് പ്രാദേശിക രേഖകളും ഉപയോഗിച്ച് ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയും.

യുഎസ് നിക്ഷേപം

യുഎസ് നിക്ഷേപം

ഭാവിയിൽ യുഎസിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന സമ്പന്നരായ ഉപഭോക്താക്കളെയാണ് എൽഡ്ര ലക്ഷ്യമിടുന്നത്. വ്യത്യസ്ത കാരണങ്ങളാൽ യുഎസിൽ നിക്ഷേപം നടത്തുന്ന നിരവധി ഇന്ത്യക്കാരുണ്ട്. ബിസിനസ്സിനായി യുഎസിലേയ്ക്ക് പോകുകയോ ബന്ധുക്കൾ അവിടെ ഉള്ളതുകൊണ്ടോ, പഠനത്തിനായി കുട്ടികളെ യുഎസിലേക്ക് അയയ്ക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ തുടങ്ങിയവരാണ് വിദേശത്ത് ബാങ്ക് അക്കൌണ്ട് തുറക്കാനും പണം നിക്ഷേപിക്കാനും ആഗ്രഹിക്കുന്നത്.

നേട്ടങ്ങൾ

നേട്ടങ്ങൾ

സമ്പന്നരായ ഉപയോക്താക്കൾക്ക് ഈ ബാങ്ക് അക്കൌണ്ടിലൂടെ ഉയർന്ന വരുമാനമുള്ള സേവിംഗ്സ് അക്കൌണ്ട്,ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ട്രേഡിംഗ് സൗകര്യം, ക്രെഡിറ്റ് കാർഡ്, ഭവനവായ്പ എന്നിവ ലഭിക്കും. സമ്പന്നരായ ഇന്ത്യക്കാരെ കൂടാതെ, വിദ്യാർത്ഥികൾ, യുഎസിൽ നിന്ന് ജോലി ലഭിക്കുന്ന ഫ്രീലാൻസർമാർ, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭകർ എന്നിവരെയും ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.

English summary

Do you have an Indian passport? How to open a bank account in the US from India? | ഇന്ത്യൻ പാസ്‌പോർട്ടുണ്ടോ? വീട്ടിൽ ഇരുന്ന് അമേരിക്കയിൽ ബാങ്ക് അക്കൗണ്ട് തുറക്കാം, എങ്ങനെ?

You can open a bank account in the US with an Indian passport from India. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X