മക്കളുടെ പേരിൽ നിങ്ങൾ തീർച്ചയായും തുടങ്ങേണ്ടത് ലൈഫ് ഇൻഷുറൻസോ പിപിഎഫ് അക്കൌണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും വിവാഹവുമാണ് മിക്ക മാതാപിതാക്കളുടെയും പ്രധാന സാമ്പത്തിക ലക്ഷ്യങ്ങൾ. ഇതിനായി നിങ്ങൾക്ക് വിവിധ നിക്ഷേപ രീതികൾ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ മക്കൾക്ക് വേണ്ടിയുള്ള നിക്ഷേപം അവരുടെ പേരിൽ തന്നെ തുടങ്ങുന്നതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോയെന്നതാണ് പലരുടെയും സംശയം. ചില സാഹചര്യങ്ങളിലൊഴികെ, കുട്ടിയുടെ പേരിൽ നിക്ഷേപിക്കുന്നത് മാതാപിതാക്കൾക്ക് കാര്യമായ നേട്ടമുണ്ടാക്കുന്നില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം.

 

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

കുട്ടികളുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കായി നിങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം നീക്കിവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം മറ്റേതെങ്കിലും ഉദ്ദേശ്യങ്ങൾക്കായി നിങ്ങൾ ഈ പണം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കുട്ടികളുടെ പേരിൽ തന്നെ നിക്ഷേപിച്ചില്ലെങ്കിലും പ്രശ്നമില്ല. കുട്ടികളുടെ പേരിൽ തുടങ്ങാവുന്ന ചില നിക്ഷേപ മാർഗങ്ങളെക്കുറിച്ചും അവ നിങ്ങൾക്ക് എന്തെങ്കിലും അധിക നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടോയെന്നും പരിശോധിക്കാം.

കുട്ടികൾക്കായുള്ള നിക്ഷേപമാർഗങ്ങൾ

കുട്ടികൾക്കായുള്ള നിക്ഷേപമാർഗങ്ങൾ

മ്യൂച്വൽ ഫണ്ട് സ്കീമുകൾ, ഇൻഷുറൻസ് പോളിസികൾ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നിങ്ങനെയുള്ള പല നിക്ഷേപ മാർഗങ്ങളും കുട്ടികളുടെ പേരിൽ നിക്ഷേപം അനുവദിക്കുന്നുണ്ട്. സാധാരണഗതിയിൽ ഇൻഷുറൻസിലാണ് കുട്ടികളുടെ പേരിൽ ചേരാൻ കഴിയുന്ന പ്രത്യേക പ്ലാനുകളുള്ളത്.

നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ഒന്നും കരുതിയിട്ടില്ലേ!!!ഇനിയും താമസിക്കരുത്

ഇൻഷുറൻസ് പ്ലാനുകൾ

ഇൻഷുറൻസ് പ്ലാനുകൾ

കുട്ടികൾക്കായുള്ള ഇൻഷുറൻസ് പ്ലാനുകൾ നിങ്ങൾക്ക് അധിക വരുമാനം, നികുതി കിഴിവ് അല്ലെങ്കിൽ ഇളവുകൾ എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങളൊന്നും നൽകുന്നില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ച് മാത്രമേ ഇത്തരം പദ്ധതികളിൽ നിക്ഷേപം നടത്താവൂ. ഒരാളുടെ ജീവിതത്തിന്റെ സാമ്പത്തിക മൂല്യം സംരക്ഷിക്കുന്നതിനാണ് ടേം ഇൻഷുറൻസ് എടുക്കുന്നത്. എന്നാൽ കുട്ടി സമ്പാദിക്കാത്തപ്പോൾ ഇത്തരം ഇൻഷുറൻസിന്റെ ആവശ്യം കുട്ടിക്കില്ലെന്നും സാമ്പത്തിക വിദഗ്ധരിൽ ചിലർ പറയുന്നു.

പിപിഎഫ് അക്കൌണ്ട്

പിപിഎഫ് അക്കൌണ്ട്

നിങ്ങളുടെ പേരിലും നിങ്ങളുടെ കുട്ടിയുടെ പേരിലും പി‌പി‌എഫ് അക്കൌണ്ട് തുറക്കാവുന്നതാണ്. എന്നാൽ ഈ രണ്ട് പി‌പി‌എഫ് അക്കൌണ്ടുകൾ‌ക്കുമായുള്ള മൊത്തത്തിലുള്ള നിക്ഷേപ പരിധി 1.5 ലക്ഷമായിരിക്കും. നികുതി ഇളവും 1.5 ലക്ഷം രൂപ വരെ മാത്രമേ ലഭ്യമാകൂ. പി‌പി‌എഫിൽ നിന്നുള്ള വരുമാനം നികുതി രഹിതമാണ്.

പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

സുകന്യ സമൃദ്ധി അക്കൌണ്ട്

സുകന്യ സമൃദ്ധി അക്കൌണ്ട്

നിങ്ങളുടെ കുട്ടിയുടെ പേരിൽ നിക്ഷേപിക്കാൻ കഴിയുന്ന മികച്ച ഒരു നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി അക്കൌണ്ട് (എസ്എസ്എ). എന്നാൽ ഇത് പെൺകുട്ടികളുടെ പേരിൽ മാത്രമേ ചേരാൻ കഴിയൂ. പെൺകുട്ടിയ്ക്ക് വേണ്ടി മാതാപിതാക്കൾക്കോ ​​നിയമപരമായ രക്ഷാകർത്താക്കൾക്കോ ഈ അക്കൌണ്ട് തുറക്കാം. ഒരു വീട്ടിലെ രണ്ട് പെൺകുട്ടികളുടെ പേരിൽ മാത്രമേ അക്കൌണ്ട് തുറക്കാൻ കഴിയൂ. എസ്എസ്എ പ്രതിവർഷം 8.1 ശതമാനം നികുതി രഹിത വാർഷിക പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നിക്ഷേപതുകയ്ക്ക് നികുതിയിളവിനും അർഹതയുണ്ട്.

നികുതി ഇളവ്

നികുതി ഇളവ്

നിങ്ങളുടെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ നിങ്ങൾ നിക്ഷേപം നടത്തിയാലും, സെക്ഷൻ 64 പ്രകാരം നികുതി ഏർപ്പെടുത്തുന്നതിന് രക്ഷകർത്താവിന്റെ വരുമാനത്തിനൊപ്പെ കുട്ടിയുടെ പേരിലുള്ള നിക്ഷേപവും കണക്കാക്കും. എന്നിരുന്നാലും, നിങ്ങളുടെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ നിങ്ങൾ പണം നിക്ഷേപിക്കുകയാണെങ്കിൽ ഒരു ചെറിയ കിഴിവ് ലഭ്യമാണ്. സെക്ഷൻ 10 (32) പ്രകാരം പരമാവധി രണ്ട് കുട്ടികൾക്ക് നിങ്ങൾക്ക് ഓരോ വർഷവും 1,500 രൂപ വരെ ഇളവ് അവകാശപ്പെടാം.

നടപടിക്രമങ്ങൾ

നടപടിക്രമങ്ങൾ

കുട്ടിയുടെ പേരിൽ നിക്ഷേപം ആരംഭിക്കുമ്പോഴും പിൻവലിക്കുമ്പോഴും നിരവധി നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ചില നിക്ഷേപങ്ങൾക്കായി കുട്ടിയുടെ പേരിൽ ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കാനും ആവശ്യപ്പെടാം. കുട്ടിക്ക് 18 വയസ്സ് തികഞ്ഞാൽ അക്കൌണ്ട് കൈകാര്യം ചെയ്യാനുള്ള അവകാശം കുട്ടിയ്ക്ക് ലഭിക്കും എന്നതും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യമാണ്.

കുട്ടികളില്‍ എങ്ങനെ സാമ്പാദ്യശീലം വളര്‍ത്താം?ദാ ഇങ്ങോട്ട് നോക്കൂ.

English summary

മക്കളുടെ പേരിൽ നിങ്ങൾ തീർച്ചയായും തുടങ്ങേണ്ടത് ലൈഫ് ഇൻഷുറൻസോ പിപിഎഫ് അക്കൌണ്ടോ?

Higher education and marriage of children are the main economic goals of most parents. You can choose from several different investment methods. Read in malayalam.
Story first published: Friday, November 22, 2019, 18:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X