കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ — അഞ്ച് എളുപ്പവഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളൊരു വിനോദയാത്രയ്ക്ക് പദ്ധതിയിടുകയാണെങ്കില്‍, നിങ്ങളുടെ ബജറ്റിന്റെ ഭൂരിഭാഗവും വിമാന ടിക്കറ്റിന് മാത്രം ചെലവാകുമെന്നത് ഉറപ്പുള്ള കാര്യമാണ്. വിനോദയാത്രയ്ക്ക് നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്ഥലത്തെ വരെ ഇതു സ്വാധീനിക്കാം. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിക്കുന്ന യാത്രകള്‍ നിങ്ങളുടെ വിനോദയാത്ര ബജറ്റ് ലാഭിക്കാന്‍ മാത്രമല്ല, യാത്രയുടെ വിശദാംശങ്ങളെ കുറിച്ച് ആഴത്തില്‍ അറിയാനും സഹായിക്കുന്നു. വിമാന ടിക്കറ്റ് വില പരിശോധിക്കാനായി കമ്പ്യൂട്ടറിലെ ഇന്‍കോഗ്നിറ്റോ വിന്‍ഡോ ഉപയോഗിക്കുന്നതും അല്ലെങ്കില്‍ വ്യത്യസ്ത കമ്പ്യൂട്ടറുകളോ മൊബൈല്‍ ഫോണുകളോ ഉപയോഗിക്കുന്നതുമാണ് പ്രധാന തന്ത്രം. ആപ്പുകളോ വെബ്‌സൈറ്റുകളോ നമ്മുടെ സെര്‍ച്ച് ഹിസ്റ്ററി ട്രാക്ക് ചെയ്യാനിടയുള്ളതിനാലാണിത്. ഇത്തരത്തില്‍ ട്രാക്ക് ചെയ്താല്‍ അടുത്ത ദിവസം ഇതേ വിമാന ടിക്കറ്റിന്റെ നിരക്ക് ഉയര്‍ത്താനും ഇവര്‍ക്ക് സാധിക്കുന്നു. അടുത്ത തവണ നിങ്ങള്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കാശ് ലാഭിക്കാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍ ഇതാ:

1. ബുക്കിംഗ് നേരത്തെയാവണം, എന്നാല്‍ ഒരുപാട് മുമ്പല്ല

1. ബുക്കിംഗ് നേരത്തെയാവണം, എന്നാല്‍ ഒരുപാട് മുമ്പല്ല

യാത്രയ്ക്ക് തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ ടിക്കറ്റിന് തീവില ആയിരിക്കുമെന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. എന്നാല്‍, ഇത് കാരണം ഒരുപാട് മുമ്പ് നിങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നല്ല. നിങ്ങള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന തീയതിയുടെ 6-4 ആഴ്ചകള്‍ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുക (ഓഫ് സീസണെങ്കില്‍). ഹോളിഡേ സീസണോ വീക്കെന്‍ഡുകളോ ആണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ പരമാവധി മൂന്നു മാസം മുമ്പ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുക.

2. എയര്‍ലൈന്‍ ഓഫറുകള്‍ ഉപയോഗപ്പെടുത്തുക

2. എയര്‍ലൈന്‍ ഓഫറുകള്‍ ഉപയോഗപ്പെടുത്തുക

സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭങ്ങളില്‍, എയര്‍ലൈനുകള്‍ മികച്ച ഡിസ്‌കൗണ്ടുകളാവും ഉപഭോക്താക്കള്‍ക്ക് വേണ്ടി തയ്യാറാക്കുക. മാത്രമല്ല ടിക്കറ്റുകള്‍ മൊത്തമായി വില്‍പ്പന നടത്തുന്നതും അപ്പോഴായിരിക്കും. വില്‍പ്പന ഉയര്‍ത്താനുള്ള വിമാന കമ്പനികളുടെ തന്ത്രങ്ങളാണിവ. പുതുതായി ആരംഭിക്കുന്ന എയര്‍ലൈന്‍ റൂട്ടിനനുബന്ധിച്ച് ഓഫറുകള്‍ നല്‍കിയ മുന്‍ചരിത്രങ്ങളുമുണ്ട്. വാര്‍ഷിക വില്‍പ്പനയുടെ സമയങ്ങളിലും മികച്ച ഓഫറുകള്‍ വിമാന കമ്പനികള്‍ നല്‍കാറുണ്ട്. 2-3 ദിവസങ്ങള്‍ വരെ നീണ്ടു നില്‍ക്കുന്ന ഫ്‌ളാഷ് വില്‍പ്പനകളും ഉപഭോക്താക്കള്‍ക്ക് പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്. ഓഫറുകള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ അറിയാന്‍ നിങ്ങളുടെ ഫോണില്‍ 'ഗൂഗിള്‍ അലര്‍ട്ട്' സെറ്റ് ചെയ്ത് വെയ്ക്കുന്നതും നന്നാവും.

കിസാന്‍ വികാസ് പത്രയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍കിസാന്‍ വികാസ് പത്രയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍

3. യാത്രാ ദിവസവും സമയവും ശ്രദ്ധിക്കുക

3. യാത്രാ ദിവസവും സമയവും ശ്രദ്ധിക്കുക

നിങ്ങള്‍ വളരെ തിരക്കുപിടിച്ച സാഹചര്യത്തിലല്ലെങ്കില്‍ ഭൂരിഭാഗം പേരും തെരഞ്ഞെടുക്കുന്ന യാത്രാ ദിനങ്ങളും സമയും ഒഴിവാക്കുക. ഏറ്റവും നിരക്ക് കുറവുള്ള വിമാനങ്ങള്‍ അതിരാവിലെയോ രാത്രിയിലോ ആവും ലഭ്യമാവുക. വാരാന്ത്യങ്ങളും പ്രമുഖ ഒഴിവു ദിനങ്ങളും ഒഴിവാക്കുക. ഉത്സവ സീസണുകളിലാണ് നിങ്ങള്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്നതെങ്കില്‍ ഈ തീയതിയ്ക്ക് ആഴ്ചകള്‍ മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുക. നിരക്ക് കുറവുള്ള വിമാനങ്ങള്‍ക്കായി സ്‌കൈ സ്‌കാനര്‍, ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് തുടങ്ങിയ വെബ്‌സൈറ്റുകള്‍ പരിശോധിക്കുന്നതും നല്ലത്.

2,500 കോടി രൂപ അടയ്ക്കാമെന്ന് വൊഡഫോണ്‍ ഐഡിയ, പറ്റില്ലെന്ന് സുപ്രീം കോടതി2,500 കോടി രൂപ അടയ്ക്കാമെന്ന് വൊഡഫോണ്‍ ഐഡിയ, പറ്റില്ലെന്ന് സുപ്രീം കോടതി

4. ലക്ഷ്യസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക

4. ലക്ഷ്യസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക

റീജിയണല്‍ അ്‌ല്ലെങ്കില്‍ ചെറിയ എയര്‍പോര്‍ട്ടുകളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് മിക്കപ്പോഴും ഉയര്‍ന്ന നിരക്കായിരിക്കും. വളരെ കുറച്ച് സര്‍വീസുകള്‍ മാത്രമെ ഈ സ്ഥലങ്ങളിലേക്കുള്ളൂ എന്നതാണ് കാരണം. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് മുംബൈയില്‍ നി്ന്ന് ജയ്പൂരിലേക്ക് പോവണമെങ്കില്‍ താരതമ്യേന ഉയര്‍ന്ന നിരക്ക് ടിക്കറ്റിനായി നല്‍കണം. എന്നാല്‍, മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ആള്‍ട്ടര്‍നേറ്റിവ് വിമാന സര്‍വീസ് തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് കാശ് ലാഭിക്കാവുന്നതാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ അതിരാവിലെയുള്ള വിമാന സര്‍വീസ് തിരഞ്ഞെടുത്ത് ഡല്‍ഹിലെത്തിയ ശേഷം ജയ്പൂരിലേക്ക് ശതാബ്ദി ട്രെയിന്‍ വഴി പോകാവുന്നതാണ്. അതിനാല്‍, യാത്രയുടെ ആകെ ചെലവ് ഒരുപരിധി വരെ കുറയ്ക്കാം.

ഫോൺപേ വാലറ്റിൽ നിന്ന് പണം ബാങ്ക് അക്കൗണ്ടിലേക്ക് എങ്ങനെ കൈമാറാം?ഫോൺപേ വാലറ്റിൽ നിന്ന് പണം ബാങ്ക് അക്കൗണ്ടിലേക്ക് എങ്ങനെ കൈമാറാം?

5. ബാങ്ക് ഓഫറുകള്‍

5. ബാങ്ക് ഓഫറുകള്‍

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഓണ്‍ലൈനായതിനാല്‍ മികച്ച ഓഫറുകള്‍ ഇതുവഴി നേടാം. മിക്ക ഇന്ത്യന്‍ യാത്രാ വെബ്‌സൈറ്റുകളും ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുമായി ചേര്‍ന്ന് ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിക്കാറുണ്ട്. ബാങ്കുകള്‍, പെയ്‌മെന്റ് ആപ്പുകള്‍ എന്നിവ വഴി കമ്പനികള്‍ ബുക്കിംഗുകള്‍ക്ക് ക്യാഷ്ബാക്കുകളും ഡിസ്‌കൗണ്ടുകളും നല്‍കുന്നുണ്ട്. കൂടാതെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി വിമാന കമ്പനികളുടെ വെബ്‌സൈറ്റില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഓഫറുകള്‍ ലഭിക്കുന്നു. ബുക്ക് ചെയ്യുന്നതിന് മുമ്പായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി വായിച്ചു മനസിലാക്കേണ്ടതാണ്.

Read more about: flight വിമാനം
English summary

കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ — അഞ്ച് എളുപ്പവഴികള്‍ | easy ways to save money on booking a plane ticket

easy ways to save money on booking a plane ticket
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X