കൊറോണ വൈറസ് മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ ലക്ഷക്കണക്കിന് ജീവനക്കാർ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നുണ്ട്. ഏപ്രിൽ മുതൽ 55 ലക്ഷത്തിലധികം ഇപിഎഫ് അക്കൗണ്ട് ഉടമകൾ റിട്ടയർമെന്റ് ഫണ്ടിൽ നിന്ന് 15,000 കോടി രൂപ പിൻവലിച്ചു. ഇപിഎഫ്ഒ പോർട്ടലിൽ ഓൺലൈനിൽ ഒരു പിൻവലിക്കൽ അഭ്യർത്ഥന നടത്തുന്നതിന് മുമ്പ്, പിൻവലിക്കൽ നിങ്ങളുടെ നികുതി ഭാരം വർദ്ധിപ്പിക്കുമോ ഇല്ലയോ എന്ന് പരിശോധിക്കണം.

നികുതി
5 വർഷത്തെ തുടർച്ചയായ സേവനത്തിന് ശേഷം പിൻവലിക്കൽ നടത്തുകയാണെങ്കിൽ പിൻവലിക്കുന്ന തുകയെ നികുതിയിൽ നിന്ന് ഒഴിവാക്കും. എന്നിരുന്നാലും, അഞ്ച് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കുന്നതിന് മുമ്പായി തുക പിൻവലിക്കുകയാണെങ്കിൽ തൊഴിലുടമയുടെ സംഭാവനയ്ക്കും ജീവനക്കാരുടെ സംഭാവനയ്ക്കും ലഭിക്കുന്ന പലിശ ‘മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള വരുമാനം' ആയി കണക്കാക്കി നികുതി നൽകേണ്ടതാണ്.
കൊറോണ കാലത്തെ പിഎഫ് അഡ്വാൻസ് പിൻവലിക്കൽ, നിങ്ങളുടെ മുഴുവൻ സംശയങ്ങൾക്കുമുള്ള ഉത്തരമിതാ..

അക്കൌണ്ട് കൈമാറ്റം
5 വർഷത്തെ തുടർച്ചയായ സേവനത്തിനിനിടയിൽ തൊഴിലിൽ എന്തെങ്കിലും മാറ്റം വന്നാൽ ജീവനക്കാരൻ പിഎഫ് അക്കൌണ്ട് കൈമാറേണ്ടതുണ്ട്. ജീവനക്കാരൻ പുതിയ കമ്പനിയിലേയ്ക്ക് പിഎഫ് അക്കൌണ്ട് കൈമാറ്റം ചെയ്യാതെ പിഎഫ് അക്കൌണ്ട് നിലനിർത്തുകയാണെങ്കിൽ, 5 വർഷത്തെ തുടർച്ചയായ സേവനം കണക്കാക്കുന്നതിനുള്ള കാലയളവ് പരിഗണിക്കില്ല. നിങ്ങൾ ജോലി മാറുമ്പോൾ, നിങ്ങളുടെ യൂണിവേഴ്സൽ അക്കൌണ്ട് നമ്പർ (യുഎഎൻ) അതേപടി നിലനിൽക്കുന്നു. എന്നാൽ പഴയ തൊഴിലുടമയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ പിഎഫ് അക്കൌണ്ട് പുതിയതിലേക്ക് മാറ്റേണ്ടതുണ്ട്.
പിഎഫ് പോർട്ടലിൽ ഡിജിറ്റൽ സിഗ്നേച്ചർ അപ്ലോഡ് ചെയ്യേണ്ടതെങ്ങനെയാണ്?

ഇപിഎഫ് ഓൺലൈനായി എങ്ങനെ ട്രാൻസ്ഫർ ചെയ്യാം?
- യുഎഎൻ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ഇപിഎഫ്‌ഒ അക്കൌണ്ടിലേക്ക് പ്രവേശിക്കുക.
- 'Online services' എന്നതിലേക്ക് പോയി One Member - One EPF Account (Transfer request) ക്ലിക്കുചെയ്യുക.
- നിലവിലെ തൊഴിലിനായി വ്യക്തിഗത വിവരങ്ങളും പിഎഫ് അക്കൗണ്ടും പരിശോധിക്കുക.
- 'Get details' എന്നതിൽ ക്ലിക്കുചെയ്യുക. അതിനുശേഷം മുമ്പത്തെ തൊഴിലുടമയുടെ PF അക്കൗണ്ട് വിശദാംശങ്ങൾ ദൃശ്യമാകും.
- ഫോം സാക്ഷ്യപ്പെടുത്തുന്നതിന് മുമ്പ് നിലവിലുള്ള തൊഴിൽ ദാതാവിനെ തിരഞ്ഞെടുക്കുക.
- യുഎഎൻ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ ഒടിപി സ്വീകരിക്കുന്നതിന് 'Get OTP' ക്ലിക്കുചെയ്യുക. 'OTP' നൽകി 'Submit' ബട്ടണിൽ ക്ലിക്കുചെയ്യുക.

നേട്ടങ്ങൾ
നിങ്ങളുടെ തൊഴിലുടമ, നിലവിലുള്ളതോ പഴയതോ ആയ വിശദാംശങ്ങൾ പരിശോധിച്ചുറപ്പിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ പഴയ പിഎഫ് അക്കൌണ്ട് പുതിയതിലേക്ക് മാറ്റുകയും പഴയ ബാലൻസ് നിങ്ങളുടെ നിലവിലുള്ള പിഎഫ് ബാലൻസിലേക്ക് ചേർക്കുകയും ചെയ്യും. നിങ്ങളുടെ പഴയ പിഎഫ് അക്കൌണ്ട് ബാലൻസ് നിലവിലുള്ളതിലേക്ക് ചേർത്താൽ, നിങ്ങൾക്ക് കൂടുതൽ തുക പിൻവലിക്കാൻ അർഹതയുണ്ട്. കൂടാതെ, നികുതി ലാഭിക്കാനും ഇത് നിങ്ങളെ സഹായിക്കും.
കൊവിഡ് പ്രതിസന്ധിയിൽ നിങ്ങളുടെ ജോലി നഷ്ടപ്പെട്ടോ? പിഎഫ് പണം എങ്ങനെ പിൻവലിക്കാം?