നികുതി ഇളവിനായി നിക്ഷേപത്തിലേക്ക് തിരിയുന്നവര്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. അതിനാല്‍ തന്നെ നികുതി ഇളവുകള്‍ നേടാനായി ആളുകള്‍ പലവിധ മാര്‍ഗങ്ങള്‍ തേടുന്ന സമയമാണിത്. നികുതി ഇളവുകള്‍ നേടാന്‍ വര്‍ഷാവസാനം വരെ കാത്തിരിക്കുന്നവര്‍ നിക്ഷേപ മാര്‍ഗങ്ങളിലേക്കാണ് തിരിയുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. അവസാന നിമിഷം ഇളവുകള്‍ നേടാനായി നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കുന്നവര്‍ പലപ്പോഴും സാമ്പത്തിക നേട്ടങ്ങളെ കുറിച്ചോ ലഭിക്കുന്ന വരുമാനത്തെ കുറിച്ചോ വരാനിരിക്കുന്ന നഷ്ടങ്ങളെ കുറിച്ചോ ചിന്തിക്കാറില്ല.

സാധാരണയായി നികുതി ഇളവുകള്‍ നേടാനായി നിക്ഷേപ മാര്‍ഗങ്ങളിലേക്ക് തിരിയുന്നവര്‍ക്ക് പറ്റുന്ന തെറ്റുകള്‍ ഇവയാണ്:

സാധാരണയായി നികുതി ഇളവുകള്‍ നേടാനായി നിക്ഷേപ മാര്‍ഗങ്ങളിലേക്ക് തിരിയുന്നവര്‍ക്ക് പറ്റുന്ന തെറ്റുകള്‍ ഇവയാണ്:

നികുതി അടക്കേണ്ട വരുമാനം കണക്കാക്കുന്നില്ല: നികുതി ഇളവുകള്‍ നേടാനായി നിക്ഷേപ മാര്‍ഗങ്ങളിലേക്ക് തിരിയുന്നവര്‍ ആദ്യമായി കണക്കിലെടുക്കേണ്ടത് ഏതൊക്കെ കാര്യങ്ങള്‍ വരുമാനമായി കണക്കാക്കും എന്നതിനെ കുറിച്ചാണ്. പലപ്പോഴും ആളുകള്‍ ശമ്പളത്തില്‍ ഇളവ് നേടാനാണ് ശ്രമിക്കാറ്. എന്നാല്‍ കച്ചവടങ്ങളില്‍ നിന്നുള്ള വരുമാനം, നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ, ഓഹരി വിപണിയില്‍ നിന്നുള്ള നേട്ടം, മ്യൂച്വല്‍ ഫണ്ടുകള്‍, സ്വത്തില്‍ നിന്നുള്ള വാടക, സ്വര്‍ണം തുടങ്ങിയ വരുമാന മാര്‍ഗങ്ങളുമുണ്ട്. ഇതെല്ലാം ചേര്‍ത്തുള്ള വരുമാനം എത്രയാണെന്ന് അറിയില്ലെങ്കില്‍ എത്ര കിഴിവുകള്‍ വേണമെന്നും അറിയാന്‍ സാധിക്കില്ല.

വരുമാനത്തില്‍ നിന്നും ഇളവ്

വരുമാനത്തില്‍ നിന്നും ഇളവ് ലഭിക്കുന്ന ഘടകങ്ങള്‍: എല്ലാ ശമ്പളമുള്ള വ്യക്തികള്‍ക്കും വീട് വാടക, കുട്ടികളുടെ സ്‌കൂള്‍ ട്യൂഷന്‍ ഫീസ്, ഭവന വായ്പ പലിശ തുടങ്ങിയ ഇനങ്ങളിലായി 50,000 രൂപ വരെ കിഴിവ് ലഭിക്കും. വരുമാനത്തില്‍ നിന്നും ഈടാക്കുന്ന നികുതിയില്‍ നിന്നും ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇളവ് നേടാവുന്നതാണ്. അതിനാല്‍ നികുതി ഇളവുകള്‍ നേടാനായി മറ്റു മാര്‍ഗങ്ങളിലേക്ക് തിരിയുന്നതിന് മുന്‍പ് ഇത്തരം ഘടകങ്ങളില്‍ നിന്നും എത്രത്തോളം കിഴിവ് ലഭിക്കുമെന്ന് അറിഞ്ഞിരിക്കണം.

കൊറോണ; നിലവിലെ വിപണി സാഹചര്യത്തിൽ നിക്ഷേപം പിൻവലിക്കുന്നത് ഉചിതമോ?കൊറോണ; നിലവിലെ വിപണി സാഹചര്യത്തിൽ നിക്ഷേപം പിൻവലിക്കുന്നത് ഉചിതമോ?

സാമ്പത്തിക ലക്ഷ്യങ്ങളെ കൂട്ടിക്കലര്‍ത്തുന്നില്ല

നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങളുമായി സാമ്പത്തിക ലക്ഷ്യങ്ങളെ കൂട്ടിക്കലര്‍ത്തുന്നില്ല: നികുതി ഇളവിനായി നിക്ഷേപ മാര്‍ഗങ്ങളിലേക്ക് തിരിയുമ്പോള്‍ നികുതി ആസൂത്രണത്തിനായി വേണ്ടി മാത്രമായി നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ഈ നിക്ഷേപം നിങ്ങള്‍ക്ക് സാമ്പത്തികമായി മെച്ചമുണ്ടാകുമോയെന്ന കാര്യവും അറിഞ്ഞിരിക്കണം. ഇതുവഴി നികുതി ഇളവിനൊപ്പം സാമ്പത്തിക നേട്ടവുമുണ്ടാകും.

499 രൂപയ്ക്ക് കൊറോണ വൈറസിനായുള്ള ആരോഗ്യ ഇൻഷുറൻസ് എടുക്കാം; അറിയേണ്ട കാര്യങ്ങൾ ഇതാ499 രൂപയ്ക്ക് കൊറോണ വൈറസിനായുള്ള ആരോഗ്യ ഇൻഷുറൻസ് എടുക്കാം; അറിയേണ്ട കാര്യങ്ങൾ ഇതാ

ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ് ശരിയായി തിരഞ്ഞെടുക്കുന്നില്ല: മിക്കവരും സെക്ഷന്‍ 80 സി ഇളവ് നേടാനായി മാത്രം ഇന്‍ഷൂറന്‍സ് വാങ്ങുന്നവരാണ്. ഇത്തരം ആളുകള്‍ക്ക് മരണ പരിരക്ഷയ്‌ക്കൊപ്പം എന്‍ഡോവ്‌മെന്റും സമ്പാദ്യത്തില്‍ നിന്നുള്ള യുലിപുകളും മാത്രമേ ലഭിക്കുന്നുള്ളു. എന്നിരുന്നാലും അപകട മരണം പോലുള്ള സാഹചര്യങ്ങളില്‍ കുടുംബത്തിന് സാമ്പത്തിക സുരക്ഷ നല്‍കാന്‍ ഇന്‍ഷൂറന്‍സ് പോളിസികള്‍ക്കാകും. യുലിപുകളും എന്‍ഡോവ്മെന്റ് പ്ലാനുകളും മരണ പരിരക്ഷ നല്‍കുന്നുണ്ടെങ്കിലും ഉയര്‍ന്ന പ്രീമിയമാണ് ഈടാക്കുന്നത്.

കൊറോണ പ്രതിസന്ധി: റിലയൻസ് ജിയോ ഡാറ്റാ ഓഫറുകൾ ഇരട്ടിയാക്കി, കൂടുതൽ ടോക്ക്ടൈമും നൽകുംകൊറോണ പ്രതിസന്ധി: റിലയൻസ് ജിയോ ഡാറ്റാ ഓഫറുകൾ ഇരട്ടിയാക്കി, കൂടുതൽ ടോക്ക്ടൈമും നൽകും

വരുമാനത്തിന്റെ നിരക്ക് അറിയില്ല

വരുമാനത്തിന്റെ നിരക്ക് അറിയില്ല: നികുതി നിക്ഷേപകര്‍ക്ക് സാധാരണയായി ഇപിഎഫ്, എന്‍പിഎസ്, പിപിഎഫ്, ഇഎല്‍എസ്എസ് എന്നിവ പോലുള്ള വിവിധ നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നും എത്രത്തോളം വരുമാനം ലഭിക്കുമെന്ന കാര്യം കൃത്യമായി അറിയില്ല. വരുമാനത്തിന്റെ നിരക്ക് അറിഞ്ഞാല്‍ അതനുസരിച്ചുള്ള നിക്ഷേപ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ഇഎല്‍എസ്എസില്‍ നിക്ഷേപം നടത്തുമ്പോള്‍ എസ്‌ഐപി വഴി നിക്ഷേപിക്കുന്നതാണ് നല്ലതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

English summary

നികുതി ഇളവിനായി നിക്ഷേപത്തിലേക്ക് തിരിയുന്നവര്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ | five things should look for who turn to the tax deduction for investment

five things should look for who turn to the tax deduction for investment
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X