രൂപയുടെ മൂല്യം കുറയുന്നത് സാധാരണക്കാരനെ ബാധിക്കുമോ? അറിയാം അഞ്ച് കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടരുകയാണ്. മാര്‍ച്ച് 20ാം തിയതി മൂല്യം ഒരു ശതമാനം ഇടിഞ്ഞ് 75.31 എന്ന നിലയിലെത്തി. വ്യാപാരത്തിന്റെ അവസാനം 74.99 ആയിരുന്നു രൂപയുടെ മൂല്യം. റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാകാത്തതോടെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളും ബോണ്ടുകളും ഉപേക്ഷിച്ചതും രൂപയുടെ ഇടിവിന് കാരണമായി. എന്നാല്‍ രൂപയുടെ മൂല്യചുതി ദലാള്‍ സ്ട്രീറ്റില്‍ മാത്രമല്ല, ഇന്ത്യയുടെ ഇറക്കുമതിയെയും ബാധിക്കും. ഇറക്കുമതിക്കായി കമ്പനികള്‍ അധിക തുക നല്‍കേണ്ടി വരുന്നതോടെ ഇത് സാധാരണക്കാരെയും സ്വാധീനിക്കും. ഏതൊക്കെ വഴികളിലൂടെയാണ് രൂപയുടെ ഇടിവ് സാധാരണക്കാരനെ ബാധിക്കുകയെന്ന് നോക്കാം;

പലചരക്ക്

പലചരക്ക്

കഴിഞ്ഞ കുറച്ച് കാലമായി വര്‍ദ്ധിച്ച് വരുന്ന പണപ്പെരുപ്പ നിരക്കാണ് ഇന്ത്യയെ ബാധിച്ചിരുന്ന പ്രധാന പ്രശ്‌നം. ഡോളറിനെതിരെ രൂപയുടെ നില മോശമായത് അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി വില ഉയരാന്‍ കാരണമായി. ഈ മാസം ആദ്യം സൗദി അറേബ്യയില്‍ എണ്ണ വില താഴ്ന്നിട്ടും ഇന്ത്യയിലെ വില ഉയര്‍ന്നു തന്നെ നില്‍ക്കുകയായിരുന്നു. ഇതുവഴി അസംസ്‌കൃത എണ്ണ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സോപ്പുകള്‍, ഡിറ്റര്‍ജന്റുകള്‍, ഷാംപൂകള്‍ തുടങ്ങിയ വസ്തുക്കളുടെ വില ഉയരും.

വിദേശ വിദ്യാഭ്യാസത്തിന്റെ ചെലവ്

വിദേശ വിദ്യാഭ്യാസത്തിന്റെ ചെലവ്

പല ഇന്ത്യക്കാര്‍ക്കും വിദേശ സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം നേടാനുള്ള ഏക മാര്‍ഗം വിദ്യാഭ്യാസ വായ്പകളാണ്. അതിനാല്‍ രൂപയിലുണ്ടായ ഇടിവ് അവരുടെ വായ്പകളെയും ബാധിക്കും. ഇന്ത്യയിലെ ബാങ്കുകള്‍ രൂപയിലാണ് വായ്പകള്‍ നല്‍കുന്നത്. എന്നാല്‍ വിദേശ സര്‍വകലാശാലകള്‍ ഡോളറിലാണ് പണം സ്വീകരിക്കുന്നത്. ഇത് വിദ്യാര്‍ഥികളെ കൂടുതല്‍ ഫണ്ട് കണ്ടെത്താന്‍ നിര്‍ബന്ധിതരാക്കും.

ഉസിലാംപെട്ടിയിൽ നിന്ന് ലോകം കീഴടക്കിയ പെറീസ് ബിസ്ക്കറ്റിന് 100 വയസ്സ്ഉസിലാംപെട്ടിയിൽ നിന്ന് ലോകം കീഴടക്കിയ പെറീസ് ബിസ്ക്കറ്റിന് 100 വയസ്സ്

ശമ്പളവും ജോലിയും നഷ്ടപ്പെടും

ശമ്പളവും ജോലിയും നഷ്ടപ്പെടും

കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഇതിനോടകം തന്നെ വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മൂവായിരത്തോളം ജീവനക്കാരെ പിരിച്ച് വിടുമെന്ന് എക്‌സ്പീഡിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യയെ രക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഉത്തേജന പാക്കേജുകള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുന്നു. പലര്‍ക്കും ജോലി നഷ്ടപ്പെട്ടേക്കാം. ഇറക്കുമതി ഉല്‍പ്പന്നങ്ങളെ ആശ്രയിച്ചാണ് പല കമ്പനികളും പ്രവര്‍ത്തിക്കുന്നത് തന്നെ. രൂപയുടെ ഇടിവ് ഈ മേഖലകളെ നേരിട്ട് ബാധിക്കും.

സ്വർണ വില ഇന്ന് കുതിച്ചുയർന്നു; വീണ്ടും പവന് 30000 കടന്നു, വില ഇനി കൂടുമോ അതോ കുറയുമോ?സ്വർണ വില ഇന്ന് കുതിച്ചുയർന്നു; വീണ്ടും പവന് 30000 കടന്നു, വില ഇനി കൂടുമോ അതോ കുറയുമോ?

വാഹനം വാങ്ങുമ്പോള്‍

വാഹനം വാങ്ങുമ്പോള്‍

രൂപയുടെ ഇടിവ് വാഹനങ്ങളുടെ വിലയെയും ബാധിച്ചേക്കും. കൊറോണ വൈറസ് വ്യാപിക്കുന്നതിന് മുന്‍പ് തന്നെ വാഹന വ്യവസായം മോശം അവസ്ഥയിലായിരുന്നു. ചൈന വ്യവസായ ശാലകള്‍ അടച്ചതോടെ ഈ പ്രതിസന്ധി രൂക്ഷമായി. ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികളെ ആശ്രയിച്ചാണ് വാഹന വ്യവസായം മുന്നോട്ട് പോകുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച കാരണം വലിയ തുക റോയല്‍റ്റി കൊടുത്ത് പല സ്ഥാപനങ്ങള്‍ക്കും നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കുമതി ചെയ്യേണ്ടി വരും. ഈയൊരവസരത്തില്‍ കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുകയല്ലാതെ വേറെയൊരു വഴിയില്ല.

നികുതി ഇളവിനായി നിക്ഷേപത്തിലേക്ക് തിരിയുന്നവര്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍നികുതി ഇളവിനായി നിക്ഷേപത്തിലേക്ക് തിരിയുന്നവര്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

ഇലക്ട്രോണിക് സാധനങ്ങള്‍

ഇലക്ട്രോണിക് സാധനങ്ങള്‍

ഇറക്കുമതി ചെയ്ത സാധനങ്ങളെയും സര്‍ക്യൂട്ടറുകളെയും വളരെയധികം ആശ്രയിക്കുന്ന മറ്റൊരു വ്യവസായം ഇലക്ട്രോണിക്‌സ് ആണ്. ചൈനയുടെ ഉല്‍പ്പാദന മാന്ദ്യം മൊബൈല്‍ വ്യവസായത്തെ ഇതിനോടകം ബാധിച്ചിട്ടുണ്ട്. കൊറോണ കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ ചൈനയിലെ ഫാക്ടറികള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് റീട്ടെയിലര്‍മാര്‍ ആശങ്കപ്പെടേണ്ടതില്ല. എന്നിരുന്നാലും രൂപയുടെ ഇടിവ് ഇറക്കുമതിക്ക് വലിയ തുക നല്‍കേണ്ട സ്ഥിതിയിലേക്ക് നയിച്ചേക്കാം. ഇത് ആത്യന്തികമായി ഉപഭോക്താക്കളില്‍ നിന്നായിരിക്കാം ഈടാക്കുക. കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ടെലിഫോണുകള്‍ എന്നിവ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കാണ് വില വര്‍ദ്ധിക്കുക.

Read more about: rupees രൂപ
English summary

രൂപയുടെ മൂല്യം കുറയുന്നത് സാധാരണക്കാരനെ ബാധിക്കുമോ? അറിയാം അഞ്ച് കാര്യങ്ങള്‍ | five things to know about how devaluation of the rupee affect the common man

five things to know about how devaluation of the rupee affect the common man
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X