ബജറ്റിലേത് ഒന്നൊന്നര കെണി! ക്രിപ്‌റ്റോ നിക്ഷേപകരെ കാത്തിരിക്കുന്ന 6 കുരുക്കുകള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെബ്രുവരി 1-ന് രാവിലെ 11.45 ആയപ്പോള്‍ വസീറിക്‌സ് (WazirX) ക്രിപ്‌റ്റോ ടോക്കണ്‍ 64.50 രൂപ നിലവാരത്തിലായിരുന്നു. 3 ശതമാനം മാത്രമായിരുന്നു നേട്ടം. തൊട്ടുപിന്നാലെ ബജറ്റ് അവതരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ പിന്നീടുളള 30 മിനിറ്റില്‍ വസീറിക്‌സ് ക്രിപ്‌റ്റോ ടോക്കണ്‍ 30 ശതമാനത്തിലേറെയാണ് കുതിച്ച് 84.50 രൂപയിലെത്തി. എന്നാല്‍ ബജറ്റ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടതോടെ വസീറീക്‌സ് ടോക്കണ്‍ 74-75 രൂപ നിലാവരത്തിലേക്ക് താഴ്ന്നു. നികുതി സംബന്ധിച്ച പ്രഖ്യാപനം വിദഗ്ധര്‍ ഇഴകീറി പരിശോധിച്ചതോടെ ആദ്യത്തെ ആവേശമെല്ലാം ചോര്‍ന്നതാണ് കാരണം.

 

ഡിജിറ്റല്‍

ഡിജിറ്റല്‍ ആസ്തികളിന്മേലുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്താനും അതില്‍ ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം നല്‍കാത്തതും 1% ടിഡിഎസ് (സ്രോതസില്‍ നിന്നും പിടിക്കുന്ന നികുതി) എല്ലാ ഇടപാടുകള്‍ക്കും നല്‍കണമെന്നുള്ള നിര്‍ദേശവുമൊക്കെ അക്ഷരാര്‍ഥത്തില്‍ ക്രിപ്‌റ്റോ നിക്ഷേപകരെ വരിഞ്ഞു മുറുക്കുമെന്നാണ് ഏറ്റവുമൊടുവിലെ വിലയിരുത്തല്‍. ഇതോടെ രാജ്യത്തെ ക്രിപ്‌റ്റോ നിക്ഷേപം വിദേശത്തെ സുരക്ഷിത ഇടങ്ങളിലേക്ക് പോകുമെന്നാണ് ക്രിപ്റ്റോ കറന്‍സികള്‍ക്കായി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

വന്‍ നികുതി

അതേസമയം, വന്‍ നികുതി ചുമത്തിയ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പെറ്റീഷന്‍ സമര്‍പ്പിക്കാനായുളള ഒപ്പു ശേഖരണം മന്ദഗതിയിലാണെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ഒന്നരക്കോടി ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകരില്‍ നിന്നും ഇതുവരെ 56,000 പേര്‍ മാത്രമാണ് പെറ്റീഷനില്‍ ഒപ്പിട്ടത്. ഇതിനിടെ നികുതി വിദഗ്ധര്‍, ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് വിലങ്ങുതടിയാണെന്ന് ചൂണ്ടിക്കാണിച്ച 6 കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Also Read: വിപണി ഇടിയുമ്പോഴും കുലുങ്ങാതെ ടാറ്റയുടെ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക്; 30 രൂപ ഉടന്‍ കൂടും; ലാഭമുറപ്പ്!

1) 30% നികുതി

1) 30% നികുതി

മറ്റ് ആസ്തികളേക്കാള്‍ കൂടിയ നിരക്കിലാണ് ക്രിപ്‌റ്റോ നിക്ഷേപത്തിന് ചുമത്തുന്നത്. ഓഹരിയുമായി ബന്ധപ്പെട്ട നിക്ഷേപത്തിന് 10- 15 ശതമാനമാണ് നികുതിയുള്ളത്. വസ്തുവകകളില്‍ നിന്നും സ്വര്‍ണത്തില്‍ നിന്നുമുള്ള മൂലധന നേട്ടത്തിനുള്ള നികുതി 20 ശതമാനത്തോളമാണ്. അതേസമയം, ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് വരുമാന സ്ലാബ് ഇല്ലാതെയാണ് 30 ശതമാനം നികുതി ചുമത്തുന്നത്. ഇതോടെ ചുരുങ്ങിയ നേട്ടം ലഭിക്കുന്നവര്‍ക്കും യുവാക്കള്‍ക്കും തുടക്കക്കാര്‍ക്കും തിരിച്ചടിയാകും. കാരണം ഉയര്‍ന്ന വരുമാനമുള്ളവര്‍ ഇപ്പോഴേ 30% നികുതി സ്ലാബിലാണുള്ളത്.

2) നഷ്ടം തട്ടിക്കിഴിക്കാനാവില്ല

2) നഷ്ടം തട്ടിക്കിഴിക്കാനാവില്ല

ക്രിപ്റ്റോ നിക്ഷേപത്തില്‍ നിന്നും നേരിടുന്ന നഷ്ടം മറ്റ് വരുമാനവുമായി തട്ടിക്കിഴിക്കാന്‍ (Set off) അനുവദിക്കാത്തതും പ്രഹരമാണ്. മാത്രവുമല്ല നഷ്ടം തുടര്‍ന്നുള്ള വര്‍ഷങ്ങളിലേക്ക് നീക്കിവയ്ക്കാനുമാവില്ല (Carry Forward). ഇതോടെ ഏതൊരു നഷ്ടവും നിക്ഷേപകന്‍ 100 ശതമാനം സഹിക്കണം. എന്നാല്‍ സര്‍ക്കാരിന് 30% ലാഭം വന്നാല്‍ കിട്ടുകയും ചെയ്യും. നിലവില്‍ ഓഹരി, വസ്തു, സ്വര്‍ണം, കടപ്പത്രം തുടങ്ങിയ ആസ്തികളിലെ നഷ്ടം മറ്റ് വരുമാനവുമായി തട്ടിക്കിഴിക്കാന്‍ അനുവദിക്കുകയും ഒരു വര്‍ഷത്തെ നഷ്ടത്തിന് 8 വര്‍ഷം വരെയുള്ള കാലയളവിലേക്ക് മാറ്റിവയ്ക്കാനും അനുവദിക്കുന്നുണ്ട്. ഇത് ഗൗരവത്തോടെ ക്രിപ്‌റ്റോ ആസ്തികളില്‍ നിക്ഷേപത്തിന് സമീപിച്ചവരെ പ്രതിസന്ധിയിലാക്കാം.

3) ഇന്‍ഡക്‌സേഷന്‍ ആനുകൂല്യമില്ല

3) ഇന്‍ഡക്‌സേഷന്‍ ആനുകൂല്യമില്ല

ആസ്തികളിലെ ദീര്‍ഘകാല നിക്ഷേപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനാണ് ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം നടപ്പാക്കിയിരിക്കുന്നത്. 2- 3 വര്‍ഷ കാലയളവിന് മുകളില്‍ കൈവശം വച്ചിരിക്കുന്ന വസ്തുക്കളിലും സ്വര്‍ണത്തിലും കടപ്പത്രത്തിലുമുള്ള നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് ഇന്‍ഡക്‌സേഷന്‍ ആനുകൂല്യമുണ്ട്. അതായത്, കൈവശം വച്ചിരിക്കുന്ന കാലയളവിലെ മൂലധന നേട്ടത്തില്‍ നിന്നും പണപ്പെരുപ്പം കാരണമുള്ള മൂലധന നഷ്ടം ഒഴിവാക്കിയിട്ടുള്ള വരുമാനത്തിന് നികുതി അടയ്ക്കാനുള്ള സൗകര്യമാണിത്. ഇത് ആകെയുള്ള നികുതി ബാധ്യത കുറയാന്‍ സഹായിക്കുന്ന ഘടകമാണ്. മാത്രവുമല്ല പണപ്പെരുപ്പ നിരക്കിനേക്കാള്‍ കുറവാണ് ആദായമെങ്കില്‍ നഷ്ടം ഉന്നയിക്കാനും അവസരമുണ്ട്. എന്നാല്‍ ഈ ആനുകൂല്യങ്ങളൊന്നും ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് ലഭ്യമാകില്ല.

4) കിഴിവുകളില്ല

4) കിഴിവുകളില്ല

ക്രിപ്‌റ്റോ നിക്ഷേപത്തില്‍ നിന്നും ചെറിയ തോതിലുള്ള വരുമാനം പോലും നികുതി ബാധ്യതയില്‍ നിന്നും ഒഴിവാകില്ല. അതായത്, ആദായ നികുതി കൊടുക്കാനുള്ള കുറഞ്ഞ വരുമാനത്തിനും (2.5 ലക്ഷം) താഴെയാണെങ്കില്‍ പോലും ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നുളള എത്ര ചെറിയ വരുമാനത്തിനും 30 ശതമാനം നികുതി നല്‍കണം. ഉദാഹരണത്തിന് ഓഹരിയില്‍ നിന്നും ഒരു ലക്ഷം രൂപവരെയുള്ള ലാഭം ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ മുതിര്‍ന്ന പൗരന്മാര്‍ക്ക്് 50,000 രൂപയും മറ്റുള്ളവര്‍ക്ക് 10,000 രൂപയും പലിശയില്‍ നിന്നുള്ള ആദായത്തിന് കിഴിവ് ലഭിക്കും. എന്നാല്‍ ക്രിപ്‌റ്റോയെ കിഴിവില്‍ (Deduction & Excemption) നിന്നും ഒഴിവാക്കിയത് റിസ്‌ക് എടുക്കാന്‍ ശേഷിയില്ലാതെ ഭാഗ്യപരീക്ഷണം നടത്താന്‍ വരുന്നവരെ അകറ്റി നിര്‍ത്തുമെന്നും ചൂണ്ടിക്കാണിക്കുന്നു.

5) 1% ടിഡിഎസ്

5) 1% ടിഡിഎസ്

ക്രിപ്‌റ്റോ ഇടപാടിലെ വില്‍ക്കുന്ന ഭാഗത്തുളളവരില്‍ (Seller) നിന്നും ആകെ ഇടപാടു മൂല്യത്തല്‍ നിന്നും 1% ടിഡിഎസ് (Tax Deduction at Source) പിടിക്കും. ഇത് പിന്നീട് നഷ്ടബാധ്യതയില്‍ നിന്നും ഒഴിവാക്കാനും ഈ തുക പിന്നീട് റീഫണ്ടിന് അപേക്ഷിക്കാനും കഴിയും. എങ്കിലും ടിഡിഎസ് തീരുമാനം ആകെയുളള ഇടാപാടുകളുടെ എണ്ണം (Liquidtiy) കുറച്ചേക്കും. അതായത്, വലിയ തോതില്‍ ട്രേഡ് ചെയ്യുന്നവരുടെ മൂലധനം (Capital) ടിഡിഎസ് കുരുക്കില്‍ പെട്ട് നിശ്ചലാവസ്ഥയിലുമാകാം.

കൂടുതല്‍ തവണ

കൂടുതല്‍ തവണ ഇന്‍ട്രാഡേ ട്രേഡ് എടുക്കുന്നവരെയും ഇത് പ്രതികൂലമായി ബാധിക്കും. ഇതോടെ ട്രേഡ് എടുക്കുന്നവര്‍ ഹോള്‍ഡ് ചെയ്യുന്ന രീതിയിലേക്ക് മാറാം. മാത്രവുമല്ല ക്രിപ്‌റ്റോ കൊടുത്ത് സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനേയും (Purchase) പ്രതികൂലമായി ബാധിക്കുമോയെന്ന അവ്യക്ത തുടരുന്നു. എയര്‍ഡ്രോപ്, ഫോര്‍ക്കിങ്, സ്‌റ്റേക്കിങ്, പി2പി ലെന്‍ഡിങ്, വാലറ്റ് ട്രാന്‍സ്ഫര്‍ എന്നിവയേയും ഇത് ദോഷകരമായി ബാധിച്ചേക്കാം.

Also Read: കയ്യിലുള്ളത് ഇരട്ടിക്കും! ഈയാഴ്ച ബോണസ് ഓഹരി, സ്റ്റോക്ക് സ്പ്ലിറ്റ് നടത്തുന്ന കമ്പനികളിതാ

6) സമ്മാനദാനവും നടക്കില്ല

6) സമ്മാനദാനവും നടക്കില്ല

മ്റ്റ് ധനകാര്യ ആസ്തികള്‍ അടുത്ത ബന്ധുക്കള്‍ക്ക് ദാനമായി (Gift) കൊടുക്കുന്നത് നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ട്ുണ്ട്. എന്നാല്‍ ക്രിപ്‌റ്റോ കറന്‍സികളും എന്‍എഫ്ടിയും (NFT) അടുത്ത ബന്ധുക്കള്‍ക്ക് കൈമാറിയാല്‍ പോലും 30 ശതമാനം നിരക്കില്‍ അതും വരുമാനത്തിന്റെ ആനകൂല്യമില്ലാതെ സ്വീകരിക്കുന്നവര്‍ നികുതി കൊടുക്കണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന പുതയ നിയമത്തിലെ വ്യവസ്ഥ. എങ്കിലും നിയമപരമായ അവകാശികള്‍ക്ക് കൈമാറ്റം ചെയ്യുമ്പോഴും ഉടമ മരണപ്പെട്ടതിനു ശേഷം അവകാശി ഏറ്റെടുക്കേണ്ട ക്രിപ്‌റ്റോ ആസ്തികള്‍ക്കും ഈ നിരക്ക് ബാധകമാണോ എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.

English summary

FM Nirmala Leaves Hefty Rules And Regulations On Crypto Currency NFT Digital Asset Tax In Budget 2022

FM Nirmala Leaves Hefty Rules And Regulations On Crypto Currency NFT Digital Asset Tax In Budget 2022
Story first published: Monday, February 7, 2022, 22:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X