2019-2020 സാമ്പത്തിക വർഷത്തിൽ ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കേണ്ട അവസാന തീയതി, 2020 ജൂലൈ 31 ആയിരുന്നു. എന്നാൽ ഈ തീയതി പിന്നീട് 2020 ഡിസംബർ 31 വരെ നീട്ടി. ഇപ്പോൾ 2020-2021 മൂല്യനിർണ്ണയ വർഷത്തിൽ 2020 ഡിസംബർ 31 നകം നിങ്ങൾ നികുതി റിട്ടേൺ ഫയൽ ചെയ്യാതിരുന്നാൽ എന്ത് സംഭവിക്കും? നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങളിതാ..
അവസാന തീയതിയാണോ?
നിങ്ങളുടെ ഐടിആർ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31 ആണ് എന്ന ധാരണയിലാണ് ആളുകൾ പൊതുവെ. എന്നാൽ ഇത് ശരിയല്ല. ഐടിആർ ഫയലിംഗിന് രണ്ട് തീയതികൾ പ്രസക്തമാണ്. ഒന്ന് ഡ്യൂ ഡേറ്റ് (ഫയൽ ചെയ്യേണ്ട തീയതി) മറ്റൊന്ന് ലാസ്റ്റ് ഡേറ്റ് (അവസാന തീയതി).
വീണ്ടും വൈകിയാൽ
ഡ്യൂ ഡേറ്റിൽ ഐടിആർ സമർപ്പിക്കാനായില്ലെങ്കിലും നിങ്ങൾക്ക് അവസാന തീയതി വരെ ഫയൽ ചെയ്യാൻ കഴിയും. 2020-2021 മൂല്യനിർണ്ണയ വർഷത്തിൽ ഐടിആർ സമർപ്പിക്കേണ്ട അവസാന തീയതി 2020 ജൂലൈ 31 ആയിരുന്നു. ഇത് 2020 ഡിസംബർ 31 വരെ നീട്ടി. എന്നിരുന്നാലും അവസാന തീയതി 2021 മാർച്ച് 31 ആണ്. ഈ തീയതിക്ക് ശേഷം നിങ്ങളുടെ ഐടിആർ സമർപ്പിച്ചാൽ കുറച്ച് പരിണതഫലങ്ങൾ നേരിടേണ്ടി വരും.
തുടർന്നുള്ള വർഷം
നിങ്ങളുടെ നിലവിലെ ഐടിആർ 2020 ഡിസംബർ 31 നകം സമർപ്പിക്കാൻ പറ്റിയില്ലെങ്കിലും 2021 മാർച്ച് 31 നകം നിങ്ങൾക്ക് ഫയൽ ചെയ്യാൻ കഴിയും. പക്ഷേ തുടർന്നുള്ള വർഷങ്ങളിലെ വരുമാനത്തിൽ നഷ്ടം മുന്നോട്ട് കൊണ്ടുപോകാനുള്ള നിങ്ങളുടെ അവകാശം നിങ്ങൾക്ക് നഷ്ടപ്പെടും.
പലിശ
അടച്ച നികുതികൾ നിങ്ങളുടെ നികുതി ബാധ്യതയേക്കാൾ കൂടുതലാണെങ്കിൽ, അടച്ച അധിക നികുതികൾക്ക് പണം തിരികെ ലഭിക്കാൻ നിങ്ങൾക്ക് അർഹതയുണ്ടെങ്കിലും, അത്തരം കാലയളവിലേക്ക് അടച്ച അധിക നികുതികളുടെ കാര്യത്തിൽ നിങ്ങൾക്ക് പലിശ നേടാൻ കഴിയില്ല. അടച്ച നികുതികൾ നിങ്ങളുടെ മൊത്തം നികുതി ബാധ്യതയേക്കാൾ കുറവാണെങ്കിൽ, അത്തരം കുറവുകളുടെ പലിശയ്‌ക്ക് പുറമേ, നിങ്ങളുടെ ഐടിആർ സമർപ്പിക്കുന്നതിനുള്ള കാലതാമസ കാലയളവിനും നിങ്ങൾ പലിശ നൽകേണ്ടി വരും. 31 മാർച്ച് 2020.
ഫീസ് നൽകണോ?
മേൽപ്പറഞ്ഞ പ്രത്യാഘാതങ്ങൾക്ക് പുറമേ, നിശ്ചിത തീയതിക്ക് ശേഷം ഐടിആർ സമർപ്പിക്കുകയാണെങ്കിൽ നിങ്ങളുടെ ഐടിആർ ഫയൽ ചെയ്യുന്ന സമയത്ത് നിങ്ങൾ നിർബന്ധമായും ഫീസ് അടയ്ക്കേണ്ടി വരും. സാധാരണ സാഹചര്യങ്ങളിൽ, ഡിസംബർ 31 നകം ഐടിആർ സമർപ്പിച്ചാൽ നിങ്ങൾ 5,000 രൂപ ലേറ്റ് ഫീസ് നൽകണം. എന്നിരുന്നാലും, 2020-2021 മൂല്യനിർണ്ണയ വർഷത്തിൽ, 2020 ഡിസംബർ 31 വരെ നീട്ടിനൽകിയ തീയതിയിൽ ഐടിആർ സമർപ്പിക്കുകയാണെങ്കിൽ കാലതാമസ ഫീസ് നൽകേണ്ടതില്ല.
അധിക ഫീസ്
ഡിസംബർ 31 ന് ശേഷം നിങ്ങൾ ഐടിആർ ഫയൽ ചെയ്താൽ അതായത് 2021 മാർച്ച് 31 വരെ, നിങ്ങളുടെ നികുതി വരുമാനം അഞ്ച് ലക്ഷത്തിൽ കൂടുതലാണെങ്കിൽ നിങ്ങൾ 10,000 രൂപ വൈകിയതിനുള്ള ഫീസ് നൽകേണ്ടിവരും. നികുതി അടയ്‌ക്കേണ്ട വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയാണെങ്കിൽ ലേറ്റ് ഫീസ് 1,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications