വീട് വാങ്ങാന്‍ പദ്ധതിയുണ്ടോ? വരുമാനത്തില്‍ നിന്ന് എത്ര രൂപവരെ ഭവന വായ്പ ഇഎംഐയിലേക്ക് നല്‍കണം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വീട് സ്വന്തമാക്കുകയെന്നത് ജീവിതാഭിലാഷമായി കണക്കാക്കുന്നവരാണ് നമ്മളില്‍ പലരും. ഭവന വായ്പകള്‍ സര്‍വ്വ സാധാരണമായി ലഭിക്കുന്ന ഇക്കാലത്ത് മിക്കവരും വീട് സ്വന്തമാക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗവും ഇതുതന്നെ. പക്ഷേ, ഇത്തരത്തില്‍ ഭവന വായ്പയെടുത്ത് വീട് വാങ്ങിയതിന് ശേഷമാവും ഇതുമൂലം ഉണ്ടാവുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ നാം തിരിച്ചറിയുക. നിങ്ങളുടെ വരുമാനത്തിന്റെ ഭൂരിഭാഗവും മാസതവണകള്‍ അടയ്ക്കാന്‍ മാത്രമെ തികയാറുണ്ടാവൂ. പലപ്പോഴും തങ്ങളുടെ സ്വപ്‌ന ഭവനം സ്വന്തമാക്കുമ്പോള്‍, മുന്‍നിശ്ചയിച്ചതിനെക്കാള്‍ അധികം തുക മിക്കവരും ചെലവാക്കാറുണ്ട്.

1

ഭാവി ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വീട് വാങ്ങുമ്പോള്‍/ നിര്‍മ്മിക്കുമ്പോള്‍ ഇത്തരം ചെലവുകള്‍ സ്വാഭാവികമാണ്. സ്റ്റാംപ് ഡ്യൂട്ടി, ബ്രോക്കറേജ് തുടങ്ങിയ ഫിക്‌സഡ് കോസ്റ്റുകളും ഇതില്‍ വരുന്നു. ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പലരും 20 ശതമാനം മിനിമം ഡൗണ്‍ പേയ്‌മെന്റുള്ള വ്യക്തിഗത വായ്പ എടുക്കാന്‍ നിര്‍ബന്ധിതരാവുകയും ശേഷിക്കുന്ന തുക ദീര്‍ഘകാല ബാധ്യതയാവുകയും ചെയ്യുന്നു. ഒരു വീട് വാങ്ങുമ്പോള്‍ മിക്കവരും ചെയ്യുന്ന അബദ്ധമാണ് ചെലവ് നീട്ടുന്നത് അല്ലെങ്കില്‍ പല കാര്യങ്ങള്‍ക്കും അമിതമായി പണം ചെലവഴിക്കുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നിങ്ങളെ തള്ളിവിടാന്‍ സാധ്യതയുണ്ട്.

2

നിലവിലെ ആവശ്യകതയും നിങ്ങളുടെ വരുമാനവും മാത്രമായിരിക്കണം ഒരു വീട് വാങ്ങുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടാവേണ്ടത്. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങളുടെ വരുമാനത്തില്‍ വര്‍ധവുണ്ടാകുമ്പോള്‍ മാത്രം വീട് പുതുക്കിപ്പണിയുന്നതോ വലിപ്പം കൂട്ടുന്നതോ ആയ പദ്ധതികള്‍ ആസൂത്രണം ചെയ്യുക. മാസവരുമാനത്തിന്റെ 35-40 ശതമാനത്തിനുള്ളില്‍ മാത്രമെ വായ്പ തിരിച്ചടവിന്റെ മാസതവണ ഉണ്ടാവാന്‍ പാടുള്ളൂ എന്ന അലിഖിത നിയമം നിങ്ങള്‍ പാലിച്ചാല്‍ ഒരു പരിധിവരെ ഇതുമൂലം ഉണ്ടാവുന്ന ബാധ്യത ഒഴിവാക്കാം. ഇതുകൂടാതെ ടേം ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, കാര്‍/ ബൈക്ക് ഇന്‍ഷുറന്‍സ്, കുട്ടികളുടെ സ്‌കൂള്‍ ഫീസ്, വാര്‍ഷിക ഹോളിഡേ ചെലവുകള്‍ തുടങ്ങിയ ഫിക്‌സഡ് ബാധ്യതകളും നിങ്ങള്‍ക്കുണ്ടന്ന കാര്യവും മറക്കാതിരിക്കുക.

3

നിങ്ങള്‍ക്ക് മറ്റേതെങ്കിലും വ്യക്തിഗത വായ്പയുണ്ടെങ്കില്‍ ഭവന വായ്പ തിരിച്ചടവ് തുക കുറയ്ക്കുന്നതാവും നല്ലത്. മാസവരുമാനത്തിന്റെ 45-50 ശതമാനം വരെ മാത്രമെ നിങ്ങളുടെ ആകെ മാസതവണകളുടെ തുക ഉണ്ടാവാന്‍ പാടുള്ളൂവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിങ്ങളുടെ പ്രായം 30 വയസിന് താഴെയാണെങ്കിലോ, നിങ്ങള്‍ക്ക് മറ്റു സാമ്പത്തിക ബാധ്യതകള്‍ ഒന്നും ഇല്ലെങ്കിലോ മാത്രം ഭവന വായ്പ മാസതവണ നിങ്ങളുടെ ശമ്പളത്തിന്റെ 50 ശതമാനം ആകാവുന്നതാണ്. ഭവന വായ്പകള്‍ക്ക് നല്‍കുന്നതിനേക്കാള്‍ പ്രധാന്യം റിട്ടയര്‍മെന്റ് പദ്ധതികള്‍, കുട്ടികളുടെ വിദ്യാഭാസം എന്നിവയ്ക്ക് നല്‍കുന്നതാണ് ഉത്തമം. മാസവരുമാനത്തിന്റെ 15-20 ശതമാനം വരെ റിട്ടയര്‍മെന്റ് പദ്ധതികളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ പരമാവധി 20 വര്‍ഷത്തെ വിരമിക്കല്‍ ജീവതത്തിന് വരെ ഇത് ഗുണം ചെയ്യും.

English summary

വീട് വാങ്ങാന്‍ പദ്ധതിയുണ്ടോ? വരുമാനത്തില്‍ നിന്ന് എത്ര രൂപവരെ ഭവന വായ്പ ഇഎംഐയിലേക്ക് നല്‍കണം?

how much of your income should go towards home loan emi while buying a house.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X