ഇന്ത്യയിൽ സമ്പാദിച്ച വരുമാനം കൈകാര്യം ചെയ്യുന്നതിനായി എൻആർഐകൾ ഇന്ത്യയിൽ സൂക്ഷിക്കുന്ന സേവിംഗ്സ് അല്ലെങ്കിൽ കറന്റ് അക്കൌണ്ടാണ് നോൺ-റസിഡന്റ് ഓർഡിനറി (എൻആർഒ) അക്കൗണ്ട്. എൻആർഒ അക്കൌണ്ട് ഉടമകൾക്ക് ഈ അക്കൌണ്ടിൽ അവർ സമ്പാദിച്ച തുക യാതൊരു ബുദ്ധിമുട്ടും കൂടാതെ നിക്ഷേപിക്കാനും കൈകാര്യം ചെയ്യാനും കഴിയും. എൻആർഐകൾക്ക് ഇന്ത്യൻ അല്ലെങ്കിൽ വിദേശ കറൻസികളിലും ഈ അക്കൌണ്ട് വഴി തുക സ്വീകരിക്കാവുന്നതാണ്.
ആർക്കൊക്കെ അക്കൌണ്ട് തുറക്കാം?
എൻആർഐകൾക്കും എൻആർഐയ്ക്ക് ഒപ്പം മറ്റൊരാൾക്ക് സംയുക്തമായും ഈ അക്കൌണ്ട് തുറക്കാവുന്നതാണ്. നിലവിലെ എൻആർഇ അക്കൗണ്ടിൽ നിന്ന് എൻആർഒ അക്കൌണ്ടിലേയ്ക്ക് പണം കൈമാറാൻ കഴിയും. എന്നിരുന്നാലും, ഈ അക്കൗണ്ടിൽ നേടുന്ന പലിശ നികുതി വിധേയമാണ്.
ഫെമ മാർഗ്ഗനിർദ്ദേശങ്ങൾ
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എൻആർഐകൾക്ക് അവരുടെ പേരിൽ ഇന്ത്യയിൽ സേവിംഗ്സ് അക്കൗണ്ടുകൾ നിലനിർത്തുന്നത് നിയമവിരുദ്ധമാണ്. വിദേശത്ത് നിന്ന് സമ്പാദിച്ച പണം എൻആർഇ അല്ലെങ്കിൽ എൻആർഒ അക്കൌണ്ടിലേയ്ക്ക് മാറ്റേണ്ടത് നിർബന്ധമാണ്. മാതൃരാജ്യത്ത് സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കുന്നത് കനത്ത പിഴ ഈടാക്കും.
അക്കൌണ്ടിന്റെ നേട്ടങ്ങൾ
എൻആർഇ, എൻആർഒ അക്കൗണ്ടുകൾ ഇന്ത്യൻ രൂപ അക്കൗണ്ടുകളാണ്. നിങ്ങൾക്ക് സേവിംഗ്സ് കറന്റ് അക്കൌണ്ടുകളായി ഇവ തുറക്കാൻ കഴിയും. രണ്ട് അക്കൗണ്ടിനും നിങ്ങൾ നിലനിർത്തേണ്ട ശരാശരി പ്രതിമാസ ബാലൻസ് 75,000 രൂപയാണ്. ഈ അക്കൗണ്ടുകൾക്ക് അവരെ രണ്ട് തരത്തിൽ സഹായിക്കാനാകും. ഒന്ന്, വിദേശത്ത് നിന്ന് സമ്പാദിക്കുന്ന പണം എപ്പോൾ വേണമെങ്കിലും ഇന്ത്യയിലേക്ക് അയയ്ക്കാൻ കഴിയും. രണ്ട്, അവർക്ക് ഇന്ത്യയിൽ നിന്നുള്ള വരുമാനം മാതൃരാജ്യത്ത് തന്നെ നിലനിർത്താനും കഴിയും.
നിക്ഷേപ പരിധി
ഒരു മൂല്യനിർണ്ണയ വർഷത്തിൽ ഒരു മില്യൺ ഡോളർ (7.14 കോടി രൂപ) വരെയെ എൻആർഒ അക്കൗണ്ടിലേയ്ക്ക് അയയ്ക്കാൻ സാധിക്കൂ. എൻആർഒ അക്കൌണ്ടിലും ക്രെഡിറ്റ് ബാലൻസിലും നേടിയ പലിശ അതത് ആദായനികുതി ബ്രാക്കറ്റിന് വിധേയമാണ് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഒരു എൻആർഐക്ക് ഒന്നോ അതിലധികമോ എൻആർഐകളുമായോ ഇന്ത്യൻ പൗരന്മാരുമായോ സംയുക്ത എൻആർഒ അക്കൗണ്ട് തുറക്കാൻ കഴിയും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications