ഇന്‍ഷുറന്‍സ് പ്രീമിയങ്ങൾക്ക് ജിഎസ്ടി അടച്ചിട്ടുണ്ടോ? എങ്കില്‍ നിങ്ങൾക്കും നികുതി ഇളവ് ലഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവിധ നിക്ഷേപങ്ങള്‍ക്കുള്ള നികുതി ബാധ്യത ഒഴിവാക്കാനുള്ള നടപടിക്രമങ്ങള്‍ ഇതിനകം തന്നെ നിങ്ങള്‍ സ്വീകരിച്ചിട്ടുണ്ടാവും. ഈ സാഹചര്യത്തില്‍ മറ്റൊരു സുപ്രധാന വിഷയവും കൂടി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. ആദായനികുതി നിയമത്തിലെ 80 സി, 80 ഡി വകുപ്പുകള്‍ പ്രകാരമുള്ള ഇളവുകള്‍. അതായത്, നിങ്ങളടയ്ക്കുന്ന ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയമുകള്‍ക്കാണ് ഈ വകുപ്പുകള്‍ പ്രകാരം നികുതിയിളവ് ലഭിക്കുക. നിങ്ങളൊരു ലൈഫ് / ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പ്രീമിയം അടയ്ക്കുമ്പോള്‍ ഇതിനോട് കൂടെ ജിഎസ്ടിയും (ചരക്കു-സേവന നികുതി) അടയ്‌ക്കേണ്ടി വരുന്നു. ഇത് ആകെ പ്രീമിയം തുകയുടെ വര്‍ധനവിന് കാരണമാകുന്നു. നിങ്ങള്‍ വാങ്ങുന്ന പോളിസിയ്ക്കനുസരിച്ചാവും ജിഎസ്ടി കണക്കാക്കുക. ഇതു സംബന്ധിച്ച് വിവരങ്ങള്‍ താഴെ നല്‍കുന്നു.

ആരോഗ്യ ഇന്‍ഷുറന്‍സ്

ആരോഗ്യ ഇന്‍ഷുറന്‍സ്

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ 18 ശതമാനം നിങ്ങള്‍ ജിഎസ്ടിയായി നല്‍കണം. ഉദാഹരണം, നിങ്ങളുടെ പ്രീമിയം തുക 21,000 രൂപയാണെങ്കില്‍ ഇതിന്റെ 18 ശതമാനമായ 3,960 രൂപ ജിഎസ്ടിയായി നിങ്ങള്‍ക്ക് നല്‍കേണ്ടി വരുന്നതാണ്. ശേഷം നിങ്ങളുടെ ആകെ പ്രീമിയം തുക 24,960 രൂപയായി മാറുന്നതാണ്. പ്രീമിയം തുകയില്‍ നിന്ന് നികുതി ഇടാക്കുന്നത് വകുപ്പ് 80 ഡി പ്രകാരം പൂര്‍ണമായും ഒഴിവാകുന്നു. നിങ്ങളുടെ കുടുംബാംഗളുടെ ഇന്‍ഷുറന്‍സ് പ്രീമിയവും ഈ വകുപ്പ് പ്രകാരം നികുതിരഹിതമാക്കാവുന്നതാണ്.

ലൈഫ് ഇന്‍ഷുറന്‍സ്

ലൈഫ് ഇന്‍ഷുറന്‍സ്

ഇവിടെ പ്രീമിയം തുകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ജിഎസ്ടി ഈടാക്കുന്നത്. നിങ്ങള്‍ അടയ്ക്കുന്ന ജിഎസ്ടിയില്‍ നിന്നും വകുപ്പ് 80 സി പ്രകാരം നിങ്ങള്‍ക്ക് ക്ലെയിം ചെയ്യാവുന്ന തുകയുടെ പരിധി 1.5 ലക്ഷം രൂപയാണ്. നിശ്ചിത കാലാവധി പ്രകാരമുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണെങ്കില്‍ (ആരോഗ്യ ഇന്‍ഷുറന്‍സ് പോലെ) നിങ്ങളുടെ ആകെ പ്രീമിയം തുകയുടെ 18 ശതമാനമാവും ജിഎസ്ടിയായി ഈടാക്കുക. നിങ്ങളൊരു 30 വയസ്സുള്ളയാണെങ്കില്‍, നിങ്ങളുടെ ഇന്‍ഷുറന്‍സ് ടേം പ്ലാന്‍ 9,000 രൂപയാണെങ്കില്‍ ജിഎസ്ടി ഈടാക്കുന്നത് 1,620 രൂപയാവും. ശേഷം നിങ്ങളുടെ ആകെ പ്രീമിയം തുക 10,620 രൂപയാവുന്നതും ഇത് നികുതിയിളവിന് യോഗ്യമാവുന്നതുമാണ്.

കൊറോണ വൈറസ് വ്യാപനം; ആപ്പിള്‍ ബജറ്റ് ഐഫോണ്‍ വിപണിയിലെത്തുന്നത് വൈകുംകൊറോണ വൈറസ് വ്യാപനം; ആപ്പിള്‍ ബജറ്റ് ഐഫോണ്‍ വിപണിയിലെത്തുന്നത് വൈകും

ഇന്‍ഷുറന്‍സും നിക്ഷേപവും

ഇന്‍ഷുറന്‍സും നിക്ഷേപവും സമ്മിശ്രമായി വരുന്ന യൂണിറ്റ്-ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പദ്ധതികളിലാവട്ടെ (യൂലിപ്‌സ്) പ്രീമിയം വിഭജനം, പോളിസി അഡ്മിനിസ്‌ട്രേഷന്‍, ഫണ്ട് കൈകാര്യം ചെയ്യല്‍, മോര്‍ട്ടാലിറ്റി ചാര്‍ജുകള്‍ എന്നിവയിലാണ് ജിഎസ്ടി ഈടാക്കുന്നത്. ഇവിടെ നിക്ഷേപങ്ങളില്‍ ജിഎസ്ടി ഈടാക്കുന്നില്ല. എന്‍ഡോവ്‌മെന്റ് പദ്ധതികളില്‍, പോളിസിയുടെ ആദ്യ വര്‍ഷത്തെമൊത്ത പ്രീമിയത്തിന്റെ 25 ശതമാനമാണ് ജിഎസ്ടി അടയ്‌ക്കേണ്ടി വരിക. ഇത് ആ വര്‍ഷം അടക്കേണ്ട പ്രീമിയത്തിന്റെ 4.5 ശതമാനം ജിഎസ്ടി നിരക്ക് താഴുന്നതിന് കാരണമാവുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ആകെ പ്രീമിയം തുകയുടെ 12.5 ശതമാനമാണ് ജിഎസ്ടി ചുമത്തുക. ഇത് ബാക്കിയുള്ള വര്‍ഷങ്ങളില്‍ 2.25 ശതമാനം വരെ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിന് സഹായകമാവുന്നു.

English summary

ഇന്‍ഷുറന്‍സ് പ്രീമിയങ്ങൾക്ക് ജിഎസ്ടി അടച്ചിട്ടുണ്ടോ? എങ്കില്‍ നിങ്ങൾക്കും നികുതി ഇളവ് ലഭിക്കും | how to gain tax deductions in gst paid on life health premium covers

how to gain tax deductions in gst paid on life health premium covers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X