നെറ്റ് ബാങ്കിംഗോ മൊബൈൽ അപ്ലിക്കേഷനോ ഉപയോഗിക്കാതെ തന്നെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഇനി സർക്കാർ പിന്തുണയുള്ള പെൻഷൻ പദ്ധതിയായ അടൽ പെൻഷൻ യോജനയിൽ (എപിവൈ) ചേരാം. ബാങ്കിന്റെ സ്വന്തം വെബ് പോർട്ടൽ വഴി ഉപഭോക്താക്കളുടെ നിലവിലുള്ള സേവിംഗ്സ് അക്കൌണ്ട് ഉപയോഗിച്ച് പദ്ധതിയിൽ അംഗമാകാവുന്നതാണ്.
പുതിയ സംവിധാനം
നിലവിൽ, ചില ബാങ്കുകൾ നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ഓൺലൈൻ അടൽ പെൻഷൻ യോജന അക്കൗണ്ട് തുറക്കാൻ അനുവദിക്കുന്നുണ്ട്. എന്നിരുന്നാലും, യോഗ്യതയുള്ള ധാരാളം ബാങ്ക് ഉപഭോക്താക്കൾ ഈ സൗകര്യങ്ങൾ ഉപയോഗിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ, നിരവധി ബാങ്ക് ഉപഭോക്താക്കൾക്ക് ഓൺലൈൻ, ഡിജിറ്റൽ മോഡ് വഴി അടൽ പെൻഷൻ യോജന അക്കൗണ്ട് തുറക്കാൻ കഴിയില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് വെബ് പോർട്ടൽ ഉപയോഗിച്ച് സബ്‌സ്‌ക്രൈബർമാരുടെ ഓൺലൈൻ പേപ്പർലെസ് ഓൺ-ബോർഡിംഗ് സൗകര്യം പി.എഫ്.ആർ.ഡി.എ തുറന്നു നൽകിയിരിക്കുന്നത്.
ഉപഭോക്തൃ അടിത്തറ വർദ്ധിപ്പിക്കും
2021 മാർച്ചോടെ മൊത്തം എപിവൈ വരിക്കാരുടെ എണ്ണം 30 ദശലക്ഷമായിരിക്കുമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഈ പുതിയ സൌകര്യം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാമ്പത്തിക വർഷം ഇതുവരെ കൊവിഡ് -19 മഹാമാരി സമയത്ത് 3 ദശലക്ഷം പുതിയ എപിവൈ വരിക്കാരെ ചേർത്തിരുന്നു. എപിവൈ വരിക്കാരുടെ എണ്ണം വിപുലീകരിക്കുന്നതിൽ ബാങ്കുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പിഎഫ്‌ആർഡിഎ ചെയർമാൻ സുപ്രതിം ബന്ദോപാധ്യായ അടുത്തിടെ പറഞ്ഞു.
രജിസ്ട്രേഷൻ
പുതുതായി അവതരിപ്പിച്ച ക്രമീകരണം അനുസരിച്ച് ബാങ്ക് ഉപഭോക്താക്കൾ ബാങ്കിന്റെ പോർട്ടൽ സന്ദർശിച്ച് ഉപഭോക്തൃ ഐഡി, സേവിംഗ്സ് ബാങ്ക് അക്കൗണ്ട് നമ്പർ, പാൻ (ഏതെങ്കിലും രണ്ട്) നൽകി അല്ലെങ്കിൽ ആധാർ നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷൻ പ്രക്രിയ നടത്തുക. ഒടിപി പരിശോധന വഴി രജിസ്ട്രേഷൻ പൂർത്തിയാക്കുക. രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയാൽ എപിവൈ അപേക്ഷകന് വെബ് ഫോമിലേക്ക് പ്രവേശനം ലഭിക്കും.
ഒടിപി ലഭിച്ചില്ലെങ്കിൽ
പെൻഷൻ തുക, ഓട്ടോ ഡെബിറ്റിന്റെ ആവൃത്തി, നാമനിർദ്ദേശം എന്നിവ നൽകുക. ഇവിടെയുള്ള മറ്റ് ചില ഫീൽഡുകൾ യാന്ത്രികമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകും. സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷനും എപിവൈ എൻറോൾമെന്റ് ഫോമും ഒടിപി പ്രാമാണീകരണം അല്ലെങ്കിൽ ഇ-സിഗ്നേച്ചർ വഴി ഓൺലൈനായി ബാങ്കുകൾക്ക് നൽകണം. വരിക്കാരന് ഇ-സൈൻ ചെയ്യാനോ ഒടിപി നൽകാനോ കഴിയാത്ത സാഹചര്യത്തിൽ വെറ്റ് ഫോമിൽ ഒപ്പിട്ട് ബാങ്ക് ബ്രാഞ്ചിൽ സമർപ്പിക്കാം.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications