എടിഎം വഴിയും ഇനി നിങ്ങളുടെ ജിയോ നമ്പർ റീചാർജ് ചെയ്യാം; എങ്ങനെയെന്ന് അല്ലേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഏപ്രിൽ 15 വരെ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് സൌകര്യപ്രദമായ സേവനനങ്ങളുമായി രംഗത്ത്. തിരഞ്ഞെടുത്ത ബാങ്ക് എടിഎമ്മുകൾ വഴി വരിക്കാർക്ക് അവരുടെ ജിയോ നമ്പർ റീചാർജ് ചെയ്യാനുള്ള സൌകര്യമാണ് ഇപ്പോൾ കമ്പനി ഒരുക്കിയിരിക്കുന്നത്. നിരവധി മൊബൈൽ റീചാർജ് ഷോപ്പുകൾ അടച്ചിരിക്കുന്നതിനാൽ ലോക്ക്ഡൌൺ സമയത്ത് രാജ്യത്തുടനീളം റീചാർജുകളുടെ എണ്ണത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഓൺ‌ലൈൻ റീചാർജുകൾ നടത്താത്തവർക്ക് ജിയോയുടെ ഈ പുതിയ സേവനം ആശ്വാസകരമാണ്.

 

സേവനം ലഭിക്കുന്ന എടിഎമ്മുകൾ

സേവനം ലഭിക്കുന്ന എടിഎമ്മുകൾ

തിരഞ്ഞെടുത്ത എടിഎമ്മുകളിൽ മാത്രമേ ജിയോ റീചാർജ് സൗകര്യം ലഭിക്കുകയുള്ളൂ. നിലവിൽ, എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, എയുഎഫ് ബാങ്ക്, ഡിസിബി ബാങ്ക്, സിറ്റിബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് എടിഎം വഴി ജിയോ റീചാർജ് സേവനം നൽകുന്നത്. ഭാവിയിൽ കൂടുതൽ ബാങ്ക് എടിഎമ്മുകൾ ഈ സൌകര്യം പിന്തുണച്ചേക്കും.

റീച്ചാർജ് ചെയ്യുന്നത് എങ്ങനെ?

റീച്ചാർജ് ചെയ്യുന്നത് എങ്ങനെ?

എടിഎം വഴി ജിയോ നമ്പർ റീചാർജ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം. എടിഎം വഴി നിങ്ങളുടെ ജിയോ നമ്പർ റീചാർജ് ചെയ്യുന്നതിന്, നിങ്ങൾ ചുവടെ സൂചിപ്പിച്ച ഘട്ടങ്ങൾ പാലിക്കണം. റീചാർജ് ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു ഡെബിറ്റ് കാർഡും ബന്ധപ്പെട്ട അക്കൗണ്ടിൽ മതിയായ ബാലൻസും ആവശ്യമാണെന്ന് ഓർമ്മിക്കുക. നടപടിക്രമങ്ങൾ ഇതാ..

നടപടിക്രമങ്ങൾ

നടപടിക്രമങ്ങൾ

  • എടിഎം കാർഡ് മെഷീനിൽ ഇടുക
  • 'റീചാർജ്' ഓപ്ഷൻ തിരഞ്ഞെടുക്കുക
  • നിങ്ങൾ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ ജിയോ നമ്പർ നൽകുക
  • എടിഎം പിൻ നൽകുക
  • റീചാർജ് തുക തിരഞ്ഞെടുക്കുക (ഇതിനായി, നിങ്ങൾക്ക് ആവശ്യമുള്ള പ്ലാനും റീചാർജ് തുകയും നേരത്തെ അറിഞ്ഞ് വെക്കേണ്ടതുണ്ട്)
  • റീചാർജ് സ്ഥിരീകരിക്കുന്നതിന് എന്റർ അമർത്തുക, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് തുക ഡെബിറ്റ് ചെയ്യും
ഓൺലൈൻ റീച്ചാർജ്

ഓൺലൈൻ റീച്ചാർജ്

എടിഎമ്മുകളിൽ പോകുക പോലും വേണ്ട ഓൺലൈൻ റീച്ചാർജ് ചെയ്യാൻ. ഔദ്യോഗിക ജിയോ വെബ്‌സൈറ്റ് വഴിയോ ഏതെങ്കിലും തേർഡ് പാർട്ടി ഡിജിറ്റൽ പേയ്‌മെന്റ് സൈറ്റുകൾ വഴിയോ നിങ്ങൾക്ക് എളുപ്പത്തിൽ ഓൺലൈൻ വഴി റീചാർജ് ചെയ്യാൻ സാധിക്കും. എന്നാൽ എല്ലാവർക്കും ഈ സേവനം ഉപയോഗിക്കാൻ അറിയാത്തതാണ് പുതിയ പദ്ധതികളുമായി ജിയോ രംഗത്തെത്താൻ കാരണം.

Read more about: atm jio എടിഎം ജിയോ
English summary

How to recharge your jio number through an ATM?| എടിഎം വഴിയും ഇനി നിങ്ങളുടെ ജിയോ നമ്പർ റീചാർജ് ചെയ്യാം; എങ്ങനെയെന്ന് അല്ലേ?

Customers can now recharge their Jio number through selected bank ATMs. Read in malayalam.
Story first published: Tuesday, March 31, 2020, 14:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X