കാര്‍ ഇന്‍ഷുറന്‍സ് പോളിസി ഓണ്‍ലൈന്‍ വഴി എങ്ങനെ പുതുക്കാം? അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1988ലെ മോട്ടോര്‍ വാഹന ആക്ട് പ്രകാരം കാര്‍ ഇന്‍ഷൂറന്‍സ് പോളിസി പുതുക്കണമെന്നത് ഇന്ത്യയില്‍ നിര്‍ബന്ധിതമായ കാര്യമാണ്. സാധുവായ ഒരു ഇന്‍ഷൂറന്‍സ് പോളിസി ഇല്ലാതെ രാജ്യത്ത് വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്. മോഷണം, തീപ്പിടുത്തം, അപകടം, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവയില്‍ നിന്നും നിങ്ങളുടെ കാറിന് പരിരക്ഷ നല്‍കുന്നത് വാഹന ഇന്‍ഷൂറന്‍സ് പോളിസികളാണ്. അതേസമയം കൃത്യമായ സമയത്ത് പുതുക്കിയിട്ടില്ലെങ്കില്‍ നിങ്ങളുടെ ഇന്‍ഷൂറന്‍സ് കാലഹരണപ്പെട്ടേക്കാം.

 

കാര്‍

ഇന്‍ഷുറന്‍സില്ലാതെ നിങ്ങള്‍ കാര്‍ ഓടിച്ച് എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കില്‍ കനത്ത പിഴ നല്‍കേണ്ടി വരും. അതിനാല്‍ എല്ലായ്‌പ്പോഴും കാര്‍ ഇന്‍ഷൂറന്‍സ് കൃത്യസമയത്ത് പുതുക്കണം. ഓണ്‍ലൈന്‍ വഴിയും ഇന്‍ഷൂറന്‍സ് പുതുക്കാനുള്ള അവസരം ഇപ്പോള്‍ ലഭ്യമാണ്. അതായത് വീട്ടിന്റെ ഏതെങ്കിലും മൂലയ്ക്കിരുന്ന് പോലും നിങ്ങള്‍ക്ക് പോളിസി പുതുക്കാം. കാരണം നിങ്ങള്‍ എത്രയൊക്കെ ശ്രദ്ധിച്ച് വാഹനമോടിച്ചാലും അപകടം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അതിനാല്‍ ഇന്‍ഷൂറന്‍സില്ലാതെ വാഹനമോടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

കാര്‍ ഇന്‍ഷൂറന്‍സ്

ഓണ്‍ലൈന്‍ വഴി കാര്‍ ഇന്‍ഷൂറന്‍സ് പുതുക്കുന്നത് വളരെ എളുപ്പമാണ്. ഇന്‍ഷൂറന്‍സ് ഏജന്റുമായി ബന്ധപ്പെടുകയോ കമ്പനി സന്ദര്‍ശിക്കുകയോ ചെയ്യാത്തതിനാല്‍ ധാരാളം സമയം ലാഭിക്കുകയും ചെയ്യാം. മാത്രമല്ല ധാരാളം പേപ്പര്‍ വര്‍ക്കുകളുള്ള ഓഫ്‌ലൈന്‍ പ്രക്രിയയില്‍ നിന്നും വ്യത്യസ്തമായി അത്യാവശ്യം രേഖകള്‍ സമര്‍പ്പിക്കുന്നത് വഴി ഇന്‍ഷൂറന്‍സ് പുതുക്കാനും ഓണ്‍ലൈന്‍ വഴി സാധിക്കുന്നു. തട്ടിപ്പുകള്‍ക്കുള്ള സാധ്യത കുറവാണ് എന്നത് നേട്ടമാണ്. അതേസമയം മികച്ച പരിരക്ഷ നല്‍കുന്ന പ്രീമിയം തിരഞ്ഞെടുക്കാനുള്ള അവസരവും ഓണ്‍ലൈന്‍ വഴി ലഭിക്കുന്നു. ഈ പ്രക്രിയ തികച്ചും സുതാര്യമാണ്. ഓണ്‍ലൈന്‍ വഴി കാര്‍ ഇന്‍ഷൂറന്‍സ് പോളിസി പുതുക്കാനുള്ള വിവിധ ഘട്ടങ്ങളെ കുറിച്ച് വിശദമായി അറിയാം;

കൊറോണ കാലത്തും സുരക്ഷിതത്വം നല്‍കുന്ന നിക്ഷേപങ്ങളെ കുറിച്ചറിയാംകൊറോണ കാലത്തും സുരക്ഷിതത്വം നല്‍കുന്ന നിക്ഷേപങ്ങളെ കുറിച്ചറിയാം

ആദ്യ ഘട്ടം: ലോഗിന്‍

ആദ്യ ഘട്ടം: ലോഗിന്‍

ഇന്‍ഷുറന്‍സ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പ്രവേശിച്ച് നിലവിലുള്ള പോളിസി പുതുക്കാന്‍ സഹായിക്കുന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

രണ്ടാം ഘട്ടം: വിശദാംശങ്ങള്‍ നല്‍കുക

നിങ്ങളുടെ നിലവിലെ പോളിസി നമ്പറും ഇമെയില്‍ ഐഡിയും ഉപയോഗിച്ച് ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുക.

മൂന്നാം ഘട്ടം: പ്രീമിയം തിരഞ്ഞെടുക്കുക

പുതിയ പോളിസിയുടെ പ്രീമിയം തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ടാകും. ആ ഓപ്ഷനിലെ നയങ്ങളോട് യോജിക്കുന്നുവെങ്കില്‍ മുന്‍പോട്ട് പോകുക. ഇല്ലെങ്കില്‍ മറ്റ് ഇന്‍ഷൂറന്‍സ് ഏജന്‍സികളിലേക്ക് മാറി മികച്ച ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം.

എസ്ബിഐയിൽ ഫിക്സഡ് ഡിപ്പോസിറ്റുണ്ടോ? പലിശ നിരക്കുകൾ കുത്തനെ കുറച്ചു, പുതിയ നിരക്കുകൾ അറിയാംഎസ്ബിഐയിൽ ഫിക്സഡ് ഡിപ്പോസിറ്റുണ്ടോ? പലിശ നിരക്കുകൾ കുത്തനെ കുറച്ചു, പുതിയ നിരക്കുകൾ അറിയാം

 

നാലാം ഘട്ടം: പണം അടക്കല്‍

നാലാം ഘട്ടം: പണം അടക്കല്‍

കമ്പനി നല്‍കുന്ന ഓപ്ഷന്‍ അംഗീകരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഉടന്‍ തന്നെ പ്രീമിയം അടയ്ക്കാം. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ മറ്റ് ഓണ്‍ലൈന്‍ വാലറ്റുകള്‍ വഴി പണമടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്.

അഞ്ചാം ഘട്ടം: ഇമെയിലില്‍ രസീത്

പണമടച്ചതിന് ശേഷമുള്ള രസീത് നിങ്ങളുടെ ഇമെയില്‍ ഐഡിയില്‍ ലഭിക്കും.

ആറാം ഘട്ടം: രേഖകള്‍ ഇമെയിലില്‍

പുതുക്കിയ പോളിസി പ്രകാരമുള്ള രേഖകള്‍ ഈമെയില്‍ വഴി ലഭിക്കും. ഇതോടെ നിങ്ങളുടെ കാര്‍ ഇന്‍ഷൂറന്‍സ് പുതുക്കുന്നത് പൂര്‍ത്തിയായി.

 

English summary

നിങ്ങളുടെ കാര്‍ ഇന്‍ഷുറന്‍സ് പോളിസി ഓണ്‍ലൈന്‍ വഴി എങ്ങനെ പുതുക്കാം? അറിയേണ്ട കാര്യങ്ങള്‍ ഇവയാണ് | How to renew car insurance through online?

How to renew car insurance through online?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X