സ്വർണം സുരക്ഷിതമാക്കേണ്ടത് എങ്ങനെ? ലോക്കറിൽ സൂക്ഷിക്കണോ അതോ ഇൻഷുറൻസ് എടുക്കണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാരമ്പര്യമായി ലഭിച്ച സ്വർണാഭരണങ്ങൾ, വിവാഹ വാർഷികത്തിൽ സമ്മാനങ്ങൾ, ശുഭസൂചകങ്ങളായി വാങ്ങിയ സ്വർണനാണയങ്ങൾ എന്നിങ്ങനെ ഇന്ത്യക്കാരെ സംബന്ധിച്ച് സ്വർണം വാങ്ങാനും സമ്മാനിക്കാനും വൈകാരികങ്ങളായ നിരവധി കാരണങ്ങളുണ്ട്. എന്നാൽ ഈ സ്വർണം സൂക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ തലവേദന. സ്വർണം സുരക്ഷിതമാക്കാനുള്ള ഏറ്റവും സാധാരണമായ രണ്ട് വഴികളാണ് ഇൻഷുറൻസും ബാങ്ക് ലോക്കറും.

 

ജ്വല്ലറി ഇൻഷുറൻസ്

ജ്വല്ലറി ഇൻഷുറൻസ്

നിങ്ങളുടെ കൈവശമുള്ള സ്വർണത്തിന് പരിരക്ഷ നൽകുന്ന ഇൻഷുറൻസ് പദ്ധതിയാണിത്. വിപണിയിൽ നിരവധി ജ്വല്ലറി ഇൻഷുറൻസ് പദ്ധതികളുണ്ട്. ആക്‌സിസ് ബാങ്ക് അത്തരമൊരു പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉയർന്ന ആസ്തിയുള്ള ആളുകൾക്കാണ് ടാറ്റ എഐജിയുടെ കവർ ലഭിക്കുക. എന്നിരുന്നാലും, ഒരു ഹോം ഇൻഷുറൻസ് പോളിസി പ്രകാരം ഒരാൾക്ക് ഈ പരിരക്ഷ ലഭിക്കും.

ഇൻഷുറൻസ് പരിരക്ഷ

ഇൻഷുറൻസ് പരിരക്ഷ

ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ ഉൾപ്പെടെയുള്ളവയുടെ നഷ്ടം, മോഷണം എന്നീ സാഹചര്യങ്ങളിലെല്ലാം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. സംരക്ഷണം ലഭിക്കുന്ന ആഭരണങ്ങൾക്ക് ഒരു പരിധി ഉണ്ട്. ഉദാഹരണത്തിന് ഇൻഷ്വർ ചെയ്ത ആകെ ആഭരണങ്ങളുടെ 25 ശതമാനം വരെയാണ് പരമാവധി ലഭിക്കുന്ന സംരക്ഷണം. അതായത് നിങ്ങൾ കവർ ചെയ്തിരിക്കുന്ന ആഭരണത്തിന്റെ മൂല്യം 5 ലക്ഷം രൂപയാണെങ്കിൽ, 1.25 ലക്ഷം രൂപ വരെയുള്ള ആഭരണങ്ങൾക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളൂ. ഓറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, ദി ന്യൂ ഇന്ത്യ അഷ്വറൻസ്, നാഷണൽ ഇൻഷുറൻസ് എന്നീ നാല് പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികൾ അത്തരം പോളിസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

നടപടിക്രമം, പ്രീമിയം തുക

നടപടിക്രമം, പ്രീമിയം തുക

സ്വർണത്തിന്റെ മൂല്യനിർണ്ണയത്തിനൊപ്പം ഇനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കേണ്ടതുണ്ട്. ഉയർന്ന മൂല്യമുള്ള ചില ഇനങ്ങൾക്ക് ജ്വല്ലറിയിൽ നിന്നുള്ള മൂല്യനിർണ്ണയ സർട്ടിഫിക്കറ്റുകളും ആവശ്യമായി വന്നേക്കാം. ഈ നിയമങ്ങൾ‌ ഓരോ കമ്പനിയിലും വ്യത്യാസ്തമാണ്. ഇൻഷ്വർ ചെയ്ത തുക അനുസരിച്ച് പ്രീമിയം വ്യത്യാസപ്പെടും. ഉദാഹരണത്തിന്, ടാറ്റ എ‌ഐ‌എയുടെ ഇൻ‌സ്റ്റാചോയ്സ് ഹോം ഇൻ‌ഷുറൻസ് വാർ‌ഷിക പ്രീമിയമായ 2,360 രൂപയ്ക്ക് 10 ലക്ഷം രൂപയുടെ കവർ നൽകുന്നു. നിങ്ങൾ കവർ 6 ലക്ഷം രൂപയായി കുറച്ചാൽ ചെലവ് പ്രതിവർഷം 1,416 രൂപയായി കുറയും.

ബാങ്ക് ലോക്കറുകൾ

ബാങ്ക് ലോക്കറുകൾ

ജ്വല്ലറി ഇൻഷുറൻസ് പുതിയ സുരക്ഷിത പദ്ധതിയാണ്, പക്ഷേ ബാങ്ക് ലോക്കറുകൾ വളരെ കാലമായി നിലനിൽക്കുന്ന രീതിയാണ്. എന്നിരുന്നാലും, എല്ലാ ബാങ്ക് ശാഖകളിലും ലോക്കറുകൾ ഇല്ല. അപേക്ഷകൾക്ക് മുൻ‌ഗണന നൽകുന്നതിന് ബാങ്കുകൾക്ക് അവരുടേതായ മാർഗങ്ങളുണ്ട്. ബാങ്ക് ലോക്കറുകൾ സിംഗിൾ, ജോയിന്റ് അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാം. ലോക്കറിനായി ആദ്യം ബാങ്കിൽ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കണം. ഇതുകൂടാതെ, ഒരു സ്റ്റാമ്പ് പേപ്പറിൽ ഒരു കരാർ ഒപ്പു വയ്ക്കണം, അത് നിങ്ങൾക്ക് 150 മുതൽ 250 രൂപ വരെ ചെലവാകും.

ക്രിസ്മസിന് മുന്നോടിയായി കേരളത്തിൽ സ്വർണ വില ഇന്ന് കുതിച്ചുയർന്നു

ചെലവ്

ചെലവ്

ബാങ്കിന്റെയും ലോക്കറിന്റെയും വലുപ്പവും സ്ഥാനവും അനുസരിച്ച് നിരക്കുകൾ വ്യത്യാസപ്പെടും. ഉദാഹരണത്തിന്, കാനറ ബാങ്കിലെ 5 x 6 x 21 ഇഞ്ച് ചെറിയ ലോക്കറിന് പ്രതിവർഷം 700 രൂപ വിലവരും, എന്നാൽ നിങ്ങൾക്ക് ഒരു വലിയ ലോക്കർ (16 x 20 x 21 ഇഞ്ച്) വേണമെങ്കിൽ പ്രതിവർഷം 3,500 രൂപ നൽകേണ്ടി വരും. സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ തമ്മിലുള്ള നിരക്കുകളിൽ വ്യത്യാസമുണ്ട്. ഒരു വലിയ ലോക്കറിന് പഞ്ചാബ് നാഷണൽ ബാങ്ക് 3,000 രൂപയും സിറ്റിബാങ്ക് അതിന്റെ ഏറ്റവും വലിയ ലോക്കറിന് 40,000 രൂപയും ഈടാക്കും.

ഒരാഴ്ച്ചയ്ക്ക് ശേഷം സ്വർണ വിലയിൽ മാറ്റം, ഈ വർഷത്തെ റെക്കോർഡ് വിലയേക്കാൾ 2000 രൂപ കുറവ്

കീ നഷ്ടപ്പെട്ടാൽ

കീ നഷ്ടപ്പെട്ടാൽ

നിങ്ങൾ‌ക്ക് ലോക്കറിന്റെ കീ നഷ്‌ടപ്പെടുകയാണെങ്കിൽ‌, അത് ഉടൻ‌ റിപ്പോർ‌ട്ട് ചെയ്യേണ്ടതാണ്, ലോക്കർ‌ തുറക്കുന്നതിനോ അല്ലെങ്കിൽ‌ നഷ്‌ടപ്പെട്ട കീ മാറ്റിസ്ഥാപിക്കുന്നതിനോ ലോക്ക് മാറ്റുന്നതിനോ ഉള്ള നിരക്കുകൾ‌ നിങ്ങൾ‌ തന്നെ വഹിക്കേണ്ടതുണ്ട്. ചില ബാങ്കുകൾ പ്രാരംഭ സുരക്ഷാ നിക്ഷേപത്തിൽ ചെലവ് ഉൾപ്പെടുത്തുമ്പോൾ, ചിലത് പിന്നീട് ഈടാക്കും.

ഇന്ത്യയിൽ സ്വർണവും വെള്ളിയും പൊടി രൂപത്തിൽ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു, ഇന്നത്തെ സ്വർണ വില

English summary

സ്വർണം സുരക്ഷിതമാക്കേണ്ടത് എങ്ങനെ? ലോക്കറിൽ സൂക്ഷിക്കണോ അതോ ഇൻഷുറൻസ് എടുക്കണോ?

There are many emotional reasons for Indians to buy and sell gold, such as inherited gold jewelery, wedding anniversary gifts and gold coins purchased as good news. But the biggest headache is to keep this gold. Insurance and bank lockers are two of the most common ways to secure gold. Read in malayalam.
Story first published: Saturday, December 28, 2019, 10:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X