പോളിസി രേഖകള്‍ നഷ്ടമായാല്‍ ഇന്‍ഷൂറന്‍സ് തുക ലഭിക്കുമോ? പരിഹാരം എന്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍ഷൂറന്‍സ് പോളിസികളുമായി ബന്ധപ്പെട്ട് ആളുകള്‍ക്കിടയില്‍ പലവിധ സംശയങ്ങളാണ് ആളുകള്‍ക്കുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പോളിസി രേഖകള്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷൂറന്‍സ് ലഭിക്കുമോ എന്നുള്ളത്. ഈ പ്രശ്നം പരിഹരിക്കാന്‍ പോളിസി ഉടമകള്‍ ആദ്യം ചെയ്യേണ്ട കാര്യം യഥാര്‍ത്ഥ രേഖകള്‍ നഷ്ടമായാല്‍ എത്രയും വേഗം ഇൻഷുറൻസ് കമ്പനിയെയോ ഏജന്റിനെയോ അറിയിച്ച് ഡ്യൂപ്ലിക്കേറ്റ് പോളിസി രേഖകള്‍ ആവശ്യപ്പെടുക എന്നുള്ളതാണ്. ഡ്യൂപ്ലിക്കേറ്റ് രേഖകള്‍ നല്‍കുന്നതിന് ചില ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഒര്‍ജിനല്‍ രേഖകള്‍ നഷ്ടമായതായി പൊലീസില്‍ പരാതിപ്പെട്ടതിന്‍റെ രേഖകളും ആവശ്യപ്പെടാറുണ്ട്.

 
പോളിസി രേഖകള്‍ നഷ്ടമായാല്‍ ഇന്‍ഷൂറന്‍സ് തുക ലഭിക്കുമോ? പരിഹാരം എന്ത്

കുടുംബനാഥന്‍റെ പേരിലാകും പല വീടുകളിലും ഇന്‍ഷൂറന്‍സ് പോളിസി ഉണ്ടാകുക. ചിലര്‍ ഇക്കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ അറിവുകള്‍ ഭാര്യയോയോ മക്കളെയോ അറിയിക്കാറില്ല. രേഖകള്‍ എവിടെയാണെന്ന് പോലും കണ്ടെത്താന്‍ കഴിയാതെ പോവുന്നതോടെയാണ് ഗൃഹനാഥൻ മരണപ്പെട്ടാൽ നോമിനിയ്ക്ക് ക്ലെയിം ലഭിക്കാൻ വൈകുന്നത്. പോളിസി എടുക്കുമ്പോള്‍ അക്കാര്യം വീട്ടുകാരെ അറിയിക്കുകയും രേഖകള്‍ കാണിക്കുകയും ചെയ്താന്‍ ഇത്തരം പ്രയാസങ്ങള്‍ പിന്നീട് ഒഴിവാക്കാം.

അതേസമയം, കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) ഡിജിറ്റൽ രൂപത്തിലുള്ള പോളിസി രേഖകൾക്കു ഈ വര്‍ഷം അവസാനം വരെ ക്ലെയിം നല്‍കാന്‍ അനുവദിച്ചിട്ടുണ്ട്. ഹെൽത്ത്, മോട്ടോർ ഇൻഷുറൻസ് പോളിസികൾക്കു നേരത്തെ തന്നെ ഡിജിറ്റൽ കോപ്പി അനുവദിച്ചിരുന്നു.

അനിൽ അംബാനിയ്ക്കെതിരെ ചൈനീസ് ബാങ്കുകൾ പണി തുടങ്ങി, എൻഫോഴ്‌സ്‌മെന്റ് നടപടികൾ ഉടൻ

English summary

if policy documents loss will we be able to get insurance amount? what is ithe solution

if policy documents loss will we be able to get insurance amount? what is ithe solution
Story first published: Monday, September 28, 2020, 20:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X