നിങ്ങളുടെ ഇപിഎഫ് തുകയ്‌ക്ക് നികുതി നൽകേണ്ട സാഹചര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശമ്പളക്കാരായ എല്ലാ ജീവനക്കാർക്കും ലഭിക്കുന്ന ഒരു റിട്ടയർമെന്റ് ആനുകൂല്യ പദ്ധതിയാണ് എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ( ഇപിഎഫ്). പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപത്തിനും പിൻവലിക്കലിനും നികുതിയും ഈടാക്കുന്നില്ലെന്നാണ് പൊതുവെയുള്ള ധാരണയെങ്കിലും ചില സാഹചര്യങ്ങളിൽ ഇപിഎഫ് പിൻവലിക്കലിന് നികുതി നൽകേണ്ടിവരും.

നിങ്ങൾ തുടർച്ചയായ അഞ്ച് വർഷം പൂർത്തിയാക്കുന്നതിന് മുൻപ് ജോലി ഉപേക്ഷിച്ചിക്കുകയാണെങ്കിൽ, നിങ്ങളുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പിൻവലിക്കാം. എന്നാൽ ആദായനികുതി നിയമങ്ങൾ അനുസരിച്ച്, അത്തരം പിൻവലിക്കലുകൾക്ക് നികുതി നൽകേണ്ടിവരും. ഇപിഎഫ് നിയമങ്ങൾ അനുസരിച്ച് ഒരു അംഗത്തിന് ജോലി ഉപേക്ഷിച്ച് ഒരു മാസത്തിനുശേഷം, ശേഖരിച്ച കോർപ്പസിന്റെ 75 ശതമാനം വരെ പിൻവലിക്കാൻ കഴിയും. കൂടാതെ ആ വ്യക്തിക്ക് ബാക്കി വരുന്ന 25 ശതമാനം പിൻവലിക്കാനും രണ്ട് മാസത്തിൽ കൂടുതൽ തൊഴിലില്ലായ്മ ഉണ്ടെങ്കിൽ അന്തിമ തീർപ്പാക്കൽ തിരഞ്ഞെടുക്കാനും കഴിയും. അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷമാണ് നിങ്ങൾ പണം പിൻവലിക്കുന്നതെങ്കിൽ, ഈ തുക നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും. അതുപോലെ തന്നെ അഞ്ച് വർഷത്തെ സേവനം ഒരേ തൊഴിൽ ദാതാവിനൊപ്പം വേണമെന്നുമില്ല.

നികുതിയും സെസും തമ്മിലുള്ള വ്യത്യാസമെന്ത്? അറിയണം ഇക്കാര്യങ്ങൾനികുതിയും സെസും തമ്മിലുള്ള വ്യത്യാസമെന്ത്? അറിയണം ഇക്കാര്യങ്ങൾ

നിങ്ങളുടെ ഇപിഎഫ് തുകയ്‌ക്ക് നികുതി നൽകേണ്ട സാഹചര്യങ്ങൾ

തുടർച്ചയായ അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കുന്നതിന് മുമ്പ് നിങ്ങളുടെ പിഎഫ് തുക 50,000 രൂപയിൽ കൂടുതലാണെങ്കിൽ, പിൻവലിച്ച തുകയ്‌ക്ക് നികുതിയിളവ് നൽകും. എന്നിരുന്നാലും, ആ വ്യക്തി നികുതി അടയ്‌ക്കേണ്ട ബ്രാക്കറ്റിൽ ഉള്ള ആളാണെങ്കിൽ, നികുതി റിട്ടേണിൽ അവർ അത്തരം പിൻവലിക്കൽ ചേർക്കേണ്ടതുണ്ട്. ജീവനക്കാരുടെ സംഭാവന, തൊഴിലുടമയുടെ സംഭാവന, ജീവനക്കാരുടെ സംഭാവനയ്‌ക്കുള്ള പലിശ, തൊഴിലുടമയുടെ സംഭാവനയ്‌ക്കുള്ള പലിശ എന്നിങ്ങനെയുള്ള നാല് സംഭാവനകൾ ഉൾക്കൊള്ളുന്നതാണ് ഇപിഎഫ് ഫണ്ട്. ഇവയിൽ മൂന്ന് ഘടകങ്ങൾക്ക് അതായത് തൊഴിലുടമയുടെ സംഭാവനയും മറ്റ് രണ്ട് സംഭാവനകൾക്ക് ലഭിച്ച പലിശയ്‌ക്കും പൂർണമായും നികുതി നൽകേണ്ടതാണ്.

English summary

നിങ്ങളുടെ ഇപിഎഫ് തുകയ്‌ക്ക് നികുതി നൽകേണ്ട സാഹചര്യങ്ങൾ | in which situation you should tax your EPF amount

in which situation you should tax your EPF amount
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X