ഔദ്യോഗിക ജീവിതം അവസാനിച്ചു കഴിഞ്ഞാൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും ചെയ്യേണ്ട ഒന്നാണ് വിരമിക്കലിനായുള്ള സാമ്പത്തിക ആസൂത്രണം. റിട്ടയർമെന്റിനു ശേഷമുള്ള സാമ്പത്തിക സുരക്ഷയ്ക്ക് നിങ്ങൾക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്). സർക്കാർ നടത്തുന്ന പെൻഷൻ പദ്ധതിയാണ് എൻപിഎസ്. 2004 ൽ സർക്കാർ ജീവനക്കാർക്കായി അവതരിപ്പിക്കുകയും പിന്നീട് പൊതുജനങ്ങൾക്കായി വിപുലീകരിക്കുകയും ചെയ്ത പദ്ധതിയാണിത്. സ്വകാര്യ കമ്പനി ജീവനക്കാർക്കും നിലവിൽ പദ്ധതിയുടെ ഭാഗമാകാം.
എൻപിഎസ് അക്കൌണ്ട് ആർക്കൊക്കെ തുറക്കാം?
18 നും 65 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും എൻപിഎസ് അക്കൌണ്ട് തുറക്കാൻ കഴിയും. ടയർ I, II എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണുള്ളത്. ടയർ I ഒരു പെൻഷൻ പദ്ധതിയാണ്, ഒപ്പം പിൻവലിക്കലിന് നിയന്ത്രണങ്ങളുമുണ്ട്. മ്യൂച്വൽ ഫണ്ടുകളുമായി ബന്ധപ്പെട്ട ചെലവുകളില്ലാത്ത, ടയർ II ന് പിൻവലിക്കലിന് ഒരു നിയന്ത്രണവുമില്ല, മ്യൂച്വൽ ഫണ്ട് പോലെ തന്നെ പ്രവർത്തിക്കുന്നു.
ഫണ്ട് മാനേജ്മെന്റ്
എൻപിഎസിലെ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത് എസ്‌ബിഐ, എൽഐസി, യുടിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയ പെൻഷൻ ഫണ്ട് മാനേജർമാരാണ്. എൻപിഎസ് ഇക്വിറ്റി, കോർപ്പറേറ്റ് ഡിബഞ്ചറുകൾ, ഗവൺമെന്റ് ബോണ്ടുകൾ തുടങ്ങി വിവിധ ഉപകരണങ്ങളിലാണ് ഫണ്ട് നിക്ഷേപിക്കുന്നത്. വരിക്കാരുടെ ഫണ്ടിന്റെ 75 ശതമാനം ഓഹരിയിലാണ് നിക്ഷേപിക്കുന്നത്. എൻപിഎസിന്റെ ഭാഗമായ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിക്ഷേപമോ ഫണ്ട് മാനേജരോ തിരഞ്ഞെടുക്കാനാവില്ല.
പിൻവലിക്കൽ
സബ്സ്ക്രൈബർമാർക്ക് വിരമിച്ച ശേഷം എൻപിഎസ് ടയർ I ൽ നിന്ന് പണം പിൻവലിക്കാനാകും. എന്നിരുന്നാലും, വിരമിച്ച ശേഷം കോർപ്പസിന്റെ 60 ശതമാനം മാത്രമേ പിൻവലിക്കാൻ കഴിയൂ, ഈ തുക നികുതി രഹിതമാണ്. ബാക്കിയുള്ളവ ഒരു അംഗീകൃത ഇൻഷുറൻസ് കമ്പനി ആന്വിറ്റിയിൽ നിക്ഷേപിക്കേണ്ടതുണ്ട്. ടയർ II സ്കീമിലേക്കുള്ള വരിക്കാർക്ക് പിൻവലിക്കലിന് നിയന്ത്രണങ്ങളൊന്നുമില്ല.
നികുതി ആനുകൂല്യങ്ങൾ
ശമ്പളത്തിന്റെ 10 ശതമാനം വരെയുള്ള സംഭാവനകൾക്ക് ശമ്പളമുള്ള ജീവനക്കാർക്ക് നികുതിയിളവ് വരുമാനത്തിൽ നിന്ന് കിഴിവ് ലഭിക്കും. അതേസമയം സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾക്ക് മൊത്തം വരുമാനത്തിൽ നിന്ന് 20 ശതമാനം കിഴിവ് ലഭിക്കും. സെക്ഷൻ 80 സിസിഡി (1) പ്രകാരമാണ് ഇളവ് ലഭിക്കുക. എന്നിരുന്നാലും, കിഴിവായി ക്ലെയിം ചെയ്യാൻ കഴിയുന്ന പരിധി 1. 5 ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരം 50,000 രൂപയുടെ അധിക ആനുകൂല്യമുണ്ട്. നികുതി ആനുകൂല്യങ്ങൾ ടയർ I വരിക്കാർക്ക് മാത്രമാണുള്ളത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
