ജോലി മാറുമ്പോൾ നിങ്ങളുടെ നികുതി ബാധ്യത കുറയ്‌ക്കാൻ ഈ കാര്യങ്ങൾ ഓർക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊഴിലിടങ്ങൾ മാറുന്നത് പ്രൊഫഷണൽ ജീവിതത്തിന്റെ ഭാഗമാണ്. ശമ്പള വർദ്ധനവ്, ഉയർന്ന പദവി, കമ്പനി എന്നിവ നോക്കിയാണ് സാധാരണയായി പലരും ജോലി മാറുന്നത്. ഇത് നല്ല കാര്യം തന്നെ, എന്നാൽ നിങ്ങളുടെ ജോലി മാറ്റവുമായി ബന്ധപ്പെട്ട തിരക്കിനിടയിൽ നികുതിയെക്കുറിച്ച് മറക്കരുത്. നിങ്ങൾ ജോലി മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ട നികുതിയുടെ നാല് നിർണായക വശങ്ങൾ ഇവയാണ്.

നികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ ഉപയോഗപ്പെടുന്ന രേഖകൾ സമർപ്പിക്കുക

നികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ ഉപയോഗപ്പെടുന്ന രേഖകൾ സമർപ്പിക്കുക

നികുതി ആനുകൂല്യം ലഭിക്കാൻ ഉപയോഗപ്പെടുന്ന നിക്ഷേപങ്ങൾ, ഭവനവായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നിങ്ങൾ ജോലി മാറുമ്പോൾ പുതിയ തൊഴിലുടമയ്‌ക്ക് സമർപ്പിക്കേണ്ടതുണ്ട്. മുമ്പത്തെ തൊഴിലുടമയ്‌ക്ക് നിങ്ങൾ നൽകിയ രേഖകളിൽ പറഞ്ഞിരിക്കുന്ന പ്രഖ്യാപനം തന്നെയാണ് ഇവിടേയും നൽകിയിരിക്കുന്നത് എന്ന് ഉറപ്പാക്കുക.

ബോണസിനെതിരെയുള്ള ടിഡിഎസ്

ബോണസിനെതിരെയുള്ള ടിഡിഎസ്

നിങ്ങൾ പുതിയതായി ഒരു ജോലിയിൽ പ്രവേശിച്ച് നിശ്ചിത കാലം അതേ ജോലിയിൽ തുടരുകയാണെങ്കിൽ, സാധാരണ ഒരു തൊഴിലുടമ ജോലിക്കാർക്ക് നൽകുന്ന ബോണസിന് നിങ്ങൾക്കും അർഹതയുണ്ടാകാം. അങ്ങനെ ബോണസ് ലഭിക്കുകയാണെങ്കിൽ, നിങ്ങളുടെ തൊഴിലുടമ ഈ തുകയിൽ ടിഡിഎസ് കുറയ്‌ക്കും. കുറഞ്ഞ സമയത്തേക്കാണ് നിങ്ങൾ പുതിയ കമ്പനിയിൽ ജോലിചെയ്യുന്നതെങ്കിൽ നിങ്ങളുടെ തൊഴിലുടമയ്ക്ക് ആനുപാതികമായ തുക തിരികെ നൽകേണ്ടിവരും. ഇത്തരം സാഹചര്യത്തിൽ, മുൻപത്തെ തൊഴിലുടമ കുറച്ചേക്കാവുന്ന ടിഡിഎസിന്റെ റീഫണ്ട് നിങ്ങൾക്ക് ക്ലെയിം ചെയ്യാൻ കഴിയും. ഈ വിശദാംശങ്ങൾ നിങ്ങളുടെ പുതിയ തൊഴിലുടമയ്ക്ക് നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ആരോഗ്യ സഞ്ജീവനി പോളിസി; 5 ലക്ഷം വരെയുള്ള ആരോഗ്യ ഇൻഷുറൻസ് നിർദ്ദേശിച്ച് ഐആർഡിഎആരോഗ്യ സഞ്ജീവനി പോളിസി; 5 ലക്ഷം വരെയുള്ള ആരോഗ്യ ഇൻഷുറൻസ് നിർദ്ദേശിച്ച് ഐആർഡിഎ

പ്രൊവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റി രസീതുകളും

പ്രൊവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റി രസീതുകളും

നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് മുൻപത്തെ തൊഴിലുടമയിൽ നിന്ന് പുതിയ തൊഴിലുടമയിലേക്ക് മാറ്റുകയാണെങ്കിൽ, നികുതി ബാധ്യതകളൊന്നും ഉണ്ടാകില്ല. എന്നാൽ നിങ്ങളുടെ മുൻപത്തെ തൊഴിൽ ദാതാവിനൊപ്പം അഞ്ച് വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് ഇപിഎഫ് പിൻവലിക്കുകയാണെങ്കിൽ, ഇപിഎഫ് പിൻവലിക്കൽ തുക നിങ്ങളുടെ വാർഷിക വരുമാനത്തിൽ ചേർക്കുകയും നിങ്ങളുടെ സ്ലാബ് അനുസരിച്ച് നികുതി ഏർപ്പെടുത്തുകയും ചെയ്യും. അതേസമയം, 20 ലക്ഷം രൂപ വരെയുള്ള ഗ്രാറ്റുവിറ്റി നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 20 ലക്ഷത്തിന് മുകളിൽ ലഭിച്ച ഗ്രാറ്റുവിറ്റിക്ക് നികുതി നൽകേണ്ടതിനാൽ, ഈ രസീതുകൾ നിങ്ങളുടെ ഭാവി തൊഴിലുടമയ്‌ക്ക് വെളിപ്പെടുത്തേണ്ടതുണ്ട്.

ഐടിആർ -1 സഹജ് ഫോം ഉപയോഗിക്കാൻ പാടില്ലാത്തത് ആരെല്ലാം?ഐടിആർ -1 സഹജ് ഫോം ഉപയോഗിക്കാൻ പാടില്ലാത്തത് ആരെല്ലാം?

പുതിയ തൊഴിലുടമയെ മുൻ വരുമാനം അറിയിക്കുന്നത്

പുതിയ തൊഴിലുടമയെ മുൻ വരുമാനം അറിയിക്കുന്നത്

ഒരു സാമ്പത്തിക വർഷത്തിന്റേ പകുതിയോടെയാണ് നിങ്ങൾ ജോലി മാറുന്നതെങ്കിൽ, നിങ്ങളുടെ മുമ്പത്തെ പേയ്‌മെന്റ് വിശദാശംങ്ങൾ പുതിയ തൊഴിലുടമയ്‌ക്ക് നൽകേണ്ടതുണ്ട്. ഇങ്ങനെ നൽകുന്നത് നിങ്ങളുടെ പുതിയ തൊഴിലുടമ നിങ്ങളുടെ മുഴുവൻ വർഷത്തെ വരുമാനവും നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന നിക്ഷേപങ്ങളും കണക്കാക്കി ഒരു ഏകീകൃത കണക്ക് തയ്യാറാക്കും. ഇത് നിങ്ങളുടെ പ്രതിമാസ നികുതി ബാധ്യത പരിഹരിക്കാൻ സഹായിക്കും. ഏപ്രിൽ ഒന്ന് മുതലാണ് നിങ്ങൾ ഒരു പുതിയ ജോലിയിൽ ചേരുന്നതെങ്കിൽ, മുമ്പത്തെ കമ്പനിയിൽ നിന്നുള്ള വരുമാന വിശദാംശങ്ങൾ സമർപ്പിക്കേണ്ടതില്ല.

English summary

ജോലി മാറുമ്പോൾ നിങ്ങളുടെ നികുതി ബാധ്യത കുറയ്‌ക്കാൻ ഈ കാര്യങ്ങൾ ഓർക്കുക | Keep these things in mind to reduce your tax liability when you change jobs

Keep these things in mind to reduce your tax liability when you change jobs
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X