മലയാളികൾക്ക് അറിയാത്ത കേരളത്തിന്റെ സ്വന്തം കെടിഡിഎഫ്സി; 8% പലിശ, ബാങ്ക് എഫ്ഡിയേക്കാൾ ബെസ്റ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് നിക്ഷേപ പലിശനിരക്ക് കുത്തനെ ഇടിഞ്ഞു. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കും സർക്കാർ കുറച്ചിട്ടുണ്ട്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പോലുള്ള ചില ജനപ്രിയ സേവിംഗ് സ്കീമുകൾ പോലും ഇപ്പോൾ വെറും 6.9 ശതമാനം പലിശനിരക്കേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇതിലും മോശമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപത്തിന് വെറും 6 ശതമാനം പലിശനിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്.

കേരളത്തിന്റെ  സ്വന്തം കെടിഡിഎഫ്സി

കേരളത്തിന്റെ സ്വന്തം കെടിഡിഎഫ്സി

ഇത്തരം സമയങ്ങളിൽ, സ്ഥിര നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വവും മികച്ച പലിശ വരുമാനവും വാഗ്ദാനം ചെയ്യുന്ന ഏക നിക്ഷേപ മാർഗം കേരളത്തിന്റെ സ്വന്തം കെടിഡിഎഫ്സി നിക്ഷേപമാണ്. കേരള ട്രാൻസ്പോർട്ട് ആൻഡ് ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെടിഡിഎഫ്സി) എട്ട് ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. നിക്ഷേപ കാലയളവ് കഴിയുമ്പോൾ നേട്ടം ഏകദേശം 10 ശതമാനത്തിന് അടുത്താണ്.

കാലാവധിയും പലിശയും

കാലാവധിയും പലിശയും

വിവിധ കാലാവധികളിലുള്ള നിക്ഷേപത്തിന് കെടിഡിഎഫ്സി വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് എത്രയെന്ന് പരിശോധിക്കാം.

  • 1 വർഷം - 8 ശതമാനം
  • 2 വർഷം - 8 ശതമാനം
  • 3 വർഷം - 8 ശതമാനം
  • 4 വർഷം - 7.75 ശതമാനം
  • 5 വർഷം - 7.75 ശതമാനം
മുതിർന്ന് പൌരന്മാർക്ക്

മുതിർന്ന് പൌരന്മാർക്ക്

മുതിർന്ന് പൌരന്മാർക്ക് വിവിധ കാലാവധികളിലുള്ള നിക്ഷേപത്തിന് കെടിഡിഎഫ്സി വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് എത്രയെന്ന് നോക്കാം

  • 1 വർഷം - 8.25 ശതമാനം
  • 2 വർഷം - 8.25 ശതമാനം
  • 3 വർഷം - 8.25 ശതമാനം
  • 4 വർഷം - 8 ശതമാനം
  • 5 വർഷം - 8 ശതമാനം
കേരള സർക്കാരിന്റെ ഉറപ്പ്

കേരള സർക്കാരിന്റെ ഉറപ്പ്

കെടിഡിഎഫ്സി സ്ഥിര നിക്ഷേപത്തിന് കേരള സർക്കാരിന്റെ ഉറപ്പാണുള്ളത്. വളരെ സുരക്ഷിതമായ സ്ഥിര നിക്ഷേപമാണിത്. 4,500 കോടി രൂപ വരെയുള്ള നിക്ഷേപത്തിന് കേരള സർക്കാരിന്റെ ഉറപ്പുണ്ട്. നിലവിൽ, 8% വരെ പലിശനിരക്ക് നൽകുന്ന കമ്പനികളോ വാണിജ്യ ബാങ്കുകളോ രാജ്യത്ത് ഇല്ല. ചില ചെറുകിട ധനകാര്യ ബാങ്കുകൾ മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സുരക്ഷിതത്വം ഉറപ്പു നൽകാൻ സാധിക്കില്ല.

English summary

Kerala's own KTDFC; 8% interest, better than Bank FD | മലയാളികൾക്ക് അറിയാത്ത കേരളത്തിന്റെ സ്വന്തം കെടിഡിഎഫ്സി; 8% പലിശ, ബാങ്ക് എഫ്ഡിയേക്കാൾ ബെസ്റ്റ്

Kerala's own KTDFC Investment is the only investment that offers security and high interest income for fixed deposits. Read in malayalam.
Story first published: Tuesday, April 14, 2020, 8:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X