കിസാൻ വികാസ് പത്ര; കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപതുക ഇരട്ടിയായി തിരികെ ലഭിക്കും- അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര-സംസ്ഥാന സർക്കാർ പിന്തുണയുള്ള ഒരു ചെറുകിട നിക്ഷേപ പദ്ധതിയാണ് കിസാൻ വികാസ് പത്ര (കെവിപി). രാജ്യത്തെ തപാല്‍ ഓഫീസുകളിലൂടെയും തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് ശാഖകൾ വഴിയും ഈ പദ്ധതിയിൽ അംഗമാകാവുന്നതാണ്. കർഷകരെ ഉദ്ദേശിച്ച് 1988ൽ ആണ് ഈ പദ്ധതി ആരംഭിച്ചതെങ്കിലും പദ്ധതി ദുരുപയോഗം വ്യാപകമായ സാഹചര്യത്തിൽ 2011ൽ ഇതു നിർത്തലാക്കിയിരുന്നു. എന്നാൽ ഏതാനും പരിഷ്‌കാരങ്ങളോടെ 2014ൽ ഈ പദ്ധതി പുനരാരംഭിക്കുകയും ഇക്കഴിഞ്ഞ ഡിസംബറിൽ വീണ്ടും പരിഷ്‌കരിക്കുകയും ചെയ്‌തു. കിസാൻ വികാസ് പത്ര 2019 എന്ന പേരിലാണ് ഇപ്പോൾ പദ്ധതി അറിയപ്പെടുന്നത്. പിപിഎഫ്, എസ്‌സിഎസ്എസ് എന്നിവ പോലുള്ള ചെറു നിക്ഷേപ പദ്ധതിയാണ് കിസാൻ വികാസ് പത്രയും. എന്നാൽ ഒറ്റത്തവണയേ നിക്ഷേപിയ്ക്കാനാകൂ എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പലിശ നിരക്കിലെ സ്‌ഥിരതയും സുരക്ഷിതത്വവും കൈമാറ്റ സ്വാതന്ത്ര്യവും കിസാൻ വികാസ് പത്രയെ കൂടുതൽ ആകർഷകമാക്കുന്നു.

 

കിസാൻ വികാസ് പത്രയെക്കുറിച്ച് കൂടുതലറിയാം...

ആർക്കൊക്കെ നിക്ഷേപിക്കാം

ആർക്കൊക്കെ നിക്ഷേപിക്കാം

പ്രായപൂർത്തിയായ ആർക്കും സ്വന്തം നിലയിലോ മൈനറുടെ പേരിലോ പദ്ധതിയിൽ അംഗമാവാം. മാത്രമല്ല രണ്ട് പേർക്ക് അല്ലെങ്കിൽ 3 പേർക്ക് ചേർന്ന് ജോയിന്റ് കെ‌വി‌പി അക്കൗണ്ടും തുറക്കാവുന്നതാണ്. നിങ്ങൾക്ക് ആവശ്യമെങ്കിൽ കെവിപി സർട്ടിഫിക്കറ്റ് ഒരു പോസ്റ്റ് ഓഫീസിൽ ആരംഭിച്ച് മറ്റൊരു പോസ്റ്റ് ഓഫീസിലേയ്ക്ക് മാറ്റാനും കഴിയും. ഇതിനായി ചാർജ്ജുകളൊന്നും ഈടാക്കില്ല. വിദേശ ഇന്ത്യക്കാർക്കു പദ്ധതിയിൽ ചേരാൻ അനുവാദമില്ല.

നിക്ഷേപ തുക

നിക്ഷേപ തുക

ഈ പദ്ധതി പ്രകാരം ഒരു കെ‌വി‌പി സർ‌ട്ടിഫിക്കറ്റ് നേടുന്നതിന് ഒരു കർഷകൻ കുറഞ്ഞത് 1000 രൂപ സംഭാവന ചെയ്യണം. 1,000 രൂപയുടെ ഗുണിതങ്ങളിൽ മാത്രമേ പദ്ധതിയിൽ നിക്ഷേപം നടത്താൻ കഴിയൂ. പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ 50,000 രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. മാത്രമല്ല പത്ത് ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് നിങ്ങളുടെ വരുമാന രേഖകള്‍ (സാലറി സ്‌ലിപ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഐടിആര്‍ പേപ്പര്‍) ഹാജരാക്കേണ്ടതുണ്ട്.

പലിശ നിരക്ക്

പലിശ നിരക്ക്

നിലവിൽ 6.9 ശതമാനമാണ് കെ‌വി‌പി നൽകുന്ന പലിശനിരക്ക്. മൂന്നു മാസം കൂടുമ്പോൾ നിരക്കു പുനർനിർണയം ചെയ്യുമെങ്കിലും ഇത് നിലവിലുള്ള അംഗങ്ങൾക്ക് ബാധകമാവില്ല. അതിനാൽ തന്നെ ഭാവിയിൽ പലിശ കുറഞ്ഞാലും നിലവിലെ നിക്ഷേപകർക്ക് ഉറപ്പുള്ള വരുമാനം ലഭിക്കും. 10 വർഷവും 4 മാസവും കൊണ്ട് നിങ്ങളുടെ നിക്ഷേപത്തുക ഇരട്ടിയായി തിരികെ ലഭിക്കും. അതായത് 5,000 രൂപയാണ് നിങ്ങളുടെ നിക്ഷേപതുകയെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ ഇത് 10,000 രൂപയായി തിരികെ ലഭിയ്ക്കും.

പിൻവലിക്കൻ

പിൻവലിക്കൻ

മറ്റ് ദീർഘകാല നിക്ഷേപ സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമായി, കെവിപിയിൽ നിക്ഷേപകർക്ക് അകാല പിൻവലിക്കൽ അനുവദിക്കുന്നുണ്ട്. എന്നാൽ പദ്ധതി ആരംഭിച്ചുള്ള ആദ്യ രണ്ടര വർഷം ഈ സൗകര്യം ലഭിക്കില്ല. എങ്കിലും, സർ‌ട്ടിഫിക്കറ്റ് വാങ്ങി ഒരു വർഷത്തിനുള്ളിൽ‌ നിങ്ങൾക്ക്‌ പിഴ നൽകികൊണ്ട് നിക്ഷേപതുക പിൻ‌വലിക്കാവുന്നതാണ്, എന്നാൽ പലിശ ലഭിക്കാൻ സാധ്യതയില്ല. ഒന്നര വർഷത്തിനും രണ്ടര വർഷത്തിനും ഇടയിലാണ് നിങ്ങൾ പദ്ധതിയിൽ നിന്ന് പിന്മാറുന്നതെണെങ്കിൽ പിഴ ഈടാക്കില്ലെങ്കിലും നിങ്ങളുടെ പലിശ ദുർബലമാകുമെന്ന് ഓർക്കുക. പിഴയോ പലിശ നഷ്ടമോ ഇല്ലാതെ രണ്ടര വർഷത്തിനുശേഷം ഏത് സമയത്തും നിങ്ങൾക്ക് നിക്ഷേപ തുക പിൻവലിക്കാൻ അനുവാദമുണ്ട്.

നികുതി ഇളവ് ലഭിക്കില്ല

നികുതി ഇളവ് ലഭിക്കില്ല

കിസാൻ വികാസ് പത്രയിലെ നിക്ഷേപത്തിനു നികുതി ഇളവ് ഇല്ല. മറ്റു സ്രോതസുകളിൽ നിന്നുള്ള വരുമാനങ്ങളുടെ കൂട്ടത്തിലാണ് ഈ പലിശ വരുമാനത്തെയും പരിഗണിക്കുക. ഉപഭോക്താക്കൾക്ക് ലോൺ എടുക്കന്നതിനുള്ള ഈട് എന്ന നിലയിലും കെവിപി സർട്ടിഫിക്കറ്റ് ഉപയോഗിക്കാം. അക്കൗണ്ട് തുറക്കുമ്പോൾ ഉടമയുടെ തിരിച്ചറിയില്‍ രേഖയായി ആധാർ നിര്‍ബന്ധമാണ്.

English summary

Kisan Vikas Patra: Interest rate, Withdrawal Rules, Eligibility And More Important Facts | കിസാൻ വികാസ് പത്ര; കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപതുക ഇരട്ടിയായി തിരികെ ലഭിക്കും- അറിയേണ്ടതെല്ലാം

Kisan Vikas Patra: Interest rate, Withdrawal Rules, Eligibility And More Important Facts
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X