സോഷ്യൽ മീഡിയയിൽ കളം നിറഞ്ഞ് ​ഗൂ​ഗിൾ പേ; രം​ഗോലി നേടി സമ്മാനം ലഭിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

​​​​ഗൂ​ഗിൾ പേയിൽ രം​ഗോലി കിട്ടാൻ‌ ഓടി നടക്കുന്നവരുടെ കഥയാണ് ഇന്ന് സോഷ്യൽ മീഡിയകളിൽ കളം നിറക്കുന്നത്., ഒരേ സമയം ചിന്തിപ്പിക്കുന്നതും , രസകരവുമായ ട്രോളുകളാണ് ഇന്ന് കാണാനാവുന്നത്. ​ഗൂ​ഗിളിന്റെ പേയ്മെന്റ് ആപ്പാണ് ​ഗൂ​ഗിൾ പേ. എന്നാൽ ഒക്ടോബർ 21നാണ് രം​ഗോലി തുടങ്ങിയത് ആദ്യം ഇത് ഒക്ടോബർ 31 വരെ തുടരുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീടിത് നവംബർ 11 വരെ നീട്ടുകയായിരുന്നു. അതിനാൽ തന്നെ അങ്ങേയറ്റം ആവേശത്തോടെയാണ് ജനങ്ങൾ ഇതേറ്റെടുത്തിരിക്കുന്നത്.

ഫോൺ പേ, പേടിഎം തുടങ്ങിയവ താരതമ്യേന മികച്ച ഒഫറുകളുമായി എത്തിയിരുന്നെങ്കിലും രം​ഗോലിയാണ് കളം നിറഞ്ഞത്. ട്രോളുകളായും പല തലത്തിലുള്ള അഭ്യർഥനകളായും രം​ഗോലി തരം​ഗമാകുകയായിരുന്നു. ഫ്ലവർ, രം​ഗോലി, ജുംക, ദീപം എന്നിവ നേടി 251 രൂപ വരെ നേടിയെടുക്കാമെന്നതാണ് ഓഫർ.  ഇതിനായി ​ഗൂ​ഗിൾ പേ ഉപയോ​ഗിച്ച് ബില്ലുകൾ അടക്കുകയോ, അതുമല്ലെങ്കിൽ റീച്ചാർജ് ചെയ്യുകയോ ചെയ്യണം. ഇത്തരത്തിൽ ചെയ്യുന്നവർക്ക് നവംബർ 11 തുക അക്കൗണ്ടിലെത്തും. കൂടാതെ വലിയൊരു തുക വിജയിയായാൽ ലഭിക്കുകയും ചെയ്യും.

എസ്ബിഐയിലാണോ ഇടപാടുകള്‍? അറിയണം ഇക്കാര്യങ്ങള്‍എസ്ബിഐയിലാണോ ഇടപാടുകള്‍? അറിയണം ഇക്കാര്യങ്ങള്‍

സോഷ്യൽ മീഡിയയിൽ കളം നിറഞ്ഞ് ​ഗൂ​ഗിൾ പേ; രം​ഗോലി നേടി സമ്മാനം ലഭിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ

രം​ഗോലിയൊഴികെ ബാക്കിയെല്ലാം ഉണ്ടെന്നാണ് ജനങ്ങളുടെ അഭിപ്രായം, അതിനാൽ എങ്ങനെ രം​ഗോലി നേടാമെന്ന് പലരും സോഷ്യൽ മീഡിയയിൽ പറയുകയും ചെയ്യുന്നുണ്ട്. അവ എങ്ങനെയെന്ന് നോക്കാം.

1. ​ഗൂ​ഗിൾ പേ ഉപയോ​ഗിച്ച് 50 രൂപയിൽ കൂടുതലുള്ള സാധനങ്ങൾ ​ഗൂ​ഗിൾ യുപിഎ വഴി വാങ്ങുക.

2. പേ ടിഎം ആപ്പിൽ പോയി അലെ വാലറ്റിലെ പണം ​ഗൂ​ഗിൾ പേ യുപിഎ വഴി ആഡ് ചെയ്യണം.

3. ബില്ലുകൾ , റീച്ചാർജുകൾ എന്നിവ നടത്തുക, തുക 35 രൂപക്ക് മുകളിലാണെങ്കിൽ സ്റ്റാമ്പു ലഭിക്കാനുള്ള ചാൻസ് കൂടും.

4. ക്യു ആർ കോഡ് സാധ്യത ഉപയോേ​​ഗപ്പെടുത്തിയാൽ സ്റ്റാമ്പ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

English summary

സോഷ്യൽ മീഡിയയിൽ കളം നിറഞ്ഞ് ​ഗൂ​ഗിൾ പേ; രം​ഗോലി നേടി സമ്മാനം ലഭിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ | know about goole pay and rangoli

know about goole pay and rangoli
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X