വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ആദായത്തിന്മേൽ ചുമത്തുന്ന നികുതിക്കാണ് ആദായ നികുതി എന്നു പറയുന്നത്. ഇങ്ങനെ ചുമത്തപ്പെടുന്ന നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടാൻ പല വഴികളും തേടുന്നവരാണ് എല്ലാവരും. നികുതി ലാഭിക്കുന്നതിനും ഡിസ്പോസിബിൾ വരുമാനം വർദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ നികുതി ലാഭിക്കൽ നിക്ഷേപം സമർത്ഥമായി ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണ്. ഇതിനായി നിങ്ങൾ നിലവിലുള്ള ആദായനികുതി നിരക്കുകളും സ്ലാബുകളും അറിയുക മാത്രമല്ല, ടാക്‌സ് ഡിഡക്ഷൻ, ടാക്‌സ് റിബേറ്റ്, ടാക്‌സ് എക്‌സെപ്ഷൻ തുടങ്ങിയവയെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം.
എന്താണ് ടാക്‌സ് ഡിഡക്ഷൻ, ടാക്‌സ് റിബേറ്റ്, ടാക്‌സ് എക്‌സെപ്ഷൻ എന്നിവ?
ഈ മൂന്ന് പദങ്ങൾക്കും സമാന അർത്ഥമുണ്ടെന്ന് തോന്നുന്നതിനാൽ നികുതിദായകർക്ക് പലപ്പോഴും ഇതിൽ ആശയക്കുഴപ്പമുണ്ടാകാറുണ്ട്. ആദായനികുതി നിയമമനുസരിച്ച് ടാക്‌സ് ഡിഡക്ഷൻ, ടാക്‌സ് റിബേറ്റ്, ടാക്‌സ് എക്‌സെപ്‌ഷൻ എന്നിവയ്‌ക്ക് വ്യത്യസ്തമായ വശങ്ങളുണ്ട്.
ടാക്‌സ് എക്‌സെംഷൻ:
ആദായനികുതി വകുപ്പ് ചില വരുമാന സ്രോതസ്സുകളെ ടാക്‌സ് എക്‌സെംഷനായി പരിഗണിക്കാറുണ്ട്. അതായത് അത്തരം ഏതെങ്കിലും തരത്തിലുള്ള വരുമാനത്തിന് നിങ്ങൾ നികുതി നൽകേണ്ടതില്ല. നികുതി അടയ്‌ക്കേണ്ട മൊത്തം വരുമാനം കണക്കാക്കുമ്പോൾ, ഒഴിവാക്കപ്പെട്ട (എക്‌സെംപ്‌റ്റഡ്) വരുമാനം ആദ്യം കുറയ്‌ക്കും. എൽടിഎ അല്ലെങ്കിൽ എൽടിസി, വീട് വാടക അലവൻസ് (എച്ച്‌ആർഎ), ലൈഫ് ഇൻഷുറൻസ് പോളിസിയിൽ നിന്നുള്ള രസീതുകൾ തുടങ്ങിയവ ശമ്പളക്കാർക്കുള്ള ടാക്‌സ് എക്‌സെംഷനിൽ ഉൾപ്പെടുന്നു.
ടാക്‌സ് ഡിഡക്ഷൻ:
ഒരു നികുതിദായകന് അർഹതയുള്ള നികുതിയിളവുകൾ എന്തുതന്നെയായാലും അത് അവരുടെ മൊത്തം വരുമാനത്തിൽ നിന്ന് കുറയ്‌ക്കും. നികുതിദായകർക്ക് അർഹതയുള്ള രണ്ട് പ്രധാന ഡിഡക്ഷനുകൾ, ആദായനികുതി നിയമത്തിലെ സ്റ്റാൻഡേർഡ് ഡിഡക്ഷനും ആദായനികുതി നിയമത്തിലെ സെക്ഷൻ 80-ന് കീഴിൽ വരുന്ന വിവിധ ഉപവകുപ്പുകൾ പ്രകാരമുള്ള മറ്റെല്ലാ കിഴിവുകളുമാണ്. അതായത് സെക്ഷൻ 80 (സി) പ്രകാരമുള്ള നിക്ഷേപങ്ങളും ചെലവുകളുമായ പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്, പിപിഎഫ്, വിപിഎഫ്), ട്യൂഷൻ ഫീസ്, ഇഎൽഎസ്എസ്, എൻഎസ്‌സി, ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി) തുടങ്ങിയവയും. 80സി കൂടാതെ സെക്ഷൻ 80(ഡി), 80(ഇ), 80(ജി) എന്നിവ പ്രകാരമുള്ള മറ്റ് നിരവധി കിഴിവുകളും.
ടാക്‌സ് റിബേറ്റ്:
നികുതി അടയ്‌ക്കേണ്ടി വരുന്ന നിങ്ങളുടെ വരുമാനം കണ്ടെത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ നികുതി ബാധ്യതയും കണക്കാക്കാം. എന്നാൽ ചില കേസുകളിൽ നികുതി ബാധ്യതയെക്കുറിച്ചുള്ള റിബേറ്റുകളും നികുതി വകുപ്പ് വാഗ്ദാനം ചെയ്യാറുണ്ട്. ഐടി നിയമത്തിലെ സെക്ഷൻ 87എ പ്രകാരം 5 ലക്ഷം രൂപയുടെ വരുമാന പരിധിയിലുള്ളവർക്ക് 2019-20 സാമ്പത്തിക വർഷത്തിൽ 12,500 രൂപ വരെ റിബേറ്റ് ക്ലെയിം ചെയ്യാം. അതായത് ഒരാളുടെ വരുമാനം 5 ലക്ഷം രൂപ വരെയാണെങ്കിൽ, അവർ നികുതി അടയ്ക്കാൻ ബാധ്യസ്ഥരല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
