ഗ്രാറ്റുവിറ്റി കണക്കാക്കുന്നതെങ്ങനെ? ഗ്രാറ്റുവിറ്റിക്കുള്ള യോഗ്യതയും സൂത്രവാക്യവും അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു നിശ്ചിത സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്യുന്ന ജീവനക്കാരന് തൊഴിലുടമ നല്‍കുന്ന ആനുകൂല്യമാണ് ഗ്രാറ്റുവിറ്റി. ചുരുങ്ങിയത് 5 വര്‍ഷം തുടര്‍ച്ചയായി സേവനം നല്‍കിയ വ്യക്തികള്‍ക്ക് വിരമിക്കല്‍, രാജിവെക്കല്‍, പിരിച്ചുവിടല്‍ തുടങ്ങിയ അവസരങ്ങളില്‍ സ്ഥാപനങ്ങള്‍ നഷ്ടപരിഹാരം നല്‍കും. മരണം, വൈകല്യം തുടങ്ങിയ അവസരങ്ങൡ 5 വര്‍ഷത്തെ സേവനമെന്ന വ്യവസ്ഥയ്ക്ക് ഇളവുണ്ട്. 5 വര്‍ഷത്തെ ജോലിക്ക് ശേഷം വിരമിക്കാന്‍ പദ്ധതിയിടുന്ന ഒരാള്‍ക്ക് ഗ്രാറ്റുവിറ്റി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് തുക കണക്കാക്കാം. എന്നാല്‍ ഒരു വ്യക്തിക്ക് സ്ഥാപനത്തില്‍ നിന്നും ലഭിക്കേണ്ട ഗ്രാറ്റുവിറ്റി തുകയ്ക്ക് നിശ്ചിത ശതമാനം നിശ്ചയിച്ചിട്ടില്ല.

 

രണ്ട് കാര്യങ്ങളാണ് ഗ്രാറ്റുവിറ്റിയെ ആശ്രയിച്ചിരിക്കുന്നത്. സേവന കാലയളവും അവസാനം ലഭിച്ച ശമ്പളവും ആണ് ആദ്യത്തെത്. രണ്ടാമത്തേത് 1972ലെ പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട്, സര്‍ക്കാര്‍ ഇതര ജീവനക്കാരെ രണ്ട് വിഭാഗമായി തിരിച്ച് എത്ര ശതമാനം ഗ്രാറ്റുവിറ്റി നല്‍കണമെന്ന് ഈ ആക്ടില്‍ പറയുന്നു. ആക്ടിന് കീഴിലുള്ള ജീവനക്കാരും ആക്ടിന് കീഴില്‍ വരാത്ത ജീവനക്കാരുമാണ് ആ രണ്ട് വിഭാഗങ്ങള്‍. സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യ ജീവനക്കാരും ഈ ആക്ടിന് കീഴില്‍ വരുന്നു. ചുരുങ്ങിയത് 10 ജീവനക്കാരുമായി 12 മാസത്തിലേറെ പ്രവര്‍ത്തിക്കുന്ന കമ്പനി ഗ്രാറ്റുവിറ്റി നല്‍കേണ്ടതുണ്ട്.

ഗ്രാറ്റുവിറ്റി യോഗ്യത

ഗ്രാറ്റുവിറ്റി യോഗ്യത

ജീവനക്കാര്‍ പെന്‍ഷന്‍ കൊടുത്ത് പിരിയലിന് അര്‍ഹരായിരിക്കണം

ജോലിയില്‍ നിന്നും വിരമിച്ചിരിക്കണം.

തൊഴിലിടത്തില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കണം.

ജീവനക്കാരന് മരണമോ അംഗവൈകല്യമോ സംഭവിച്ചാല്‍

 

ഗ്രാറ്റുവിറ്റി കണക്കാക്കുന്ന വിധം

ഗ്രാറ്റുവിറ്റി കണക്കാക്കുന്ന വിധം

ജോലി ചെയ്ത കാലാവധിയെയും അവസാനമായി ലഭിച്ച ശമ്പളത്തെയും ആശ്രയിച്ചാണ് ഗ്രാറ്റുവിറ്റി തുക കണക്കാക്കുന്നത്. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടക്കമുള്ള അവസാന സാലറി x സേവന കാലാവധി x 15/26. ഇതാണ് സൂത്രവാക്യം. ഈ സൂത്രവാക്യം അനുസരിച്ച് 6 മാസമോ അതില്‍ കൂടുതലോ കാലം ജോലി ചെയ്താല്‍ അത് ഒരു വര്‍ഷത്തെ സേവനമായി കണക്കാക്കുന്നു. അതായത് 5 വര്‍ഷവും 7 മാസവും ജോലി ചെയ്ത ശേഷമാണ് രാജിവെക്കുന്നതെങ്കില്‍ ഗ്രാറ്റുവിറ്റി ആനുകൂല്യത്തിനായി വര്‍ഷങ്ങളുടെ എണ്ണം 6 ആയി കണക്കാക്കും. അതേസമയം 5 വര്‍ഷവും അഞ്ച് മാസവുമാണെങ്കില്‍ ഗ്രാറ്റുവിറ്റി കണക്കു കൂട്ടാന്‍ 5 വര്‍ഷമാണ് കണക്കാക്കുക. ഗ്രാറ്റുവിറ്റി നിയമപ്രകാരം ഗ്രാറ്റുവിറ്റി തുക 10 ലക്ഷത്തില്‍ കൂടുതല്‍ ആകാന്‍ പാടില്ല. അധിക തുക എക്‌സ് ഗ്രേഷ്യയായി കണക്കാക്കും.

ഇനി സ്വർണം വാങ്ങി കാശ് കളിഞ്ഞിട്ട് കാര്യമില്ല, കാരണമെന്ത്?ഇനി സ്വർണം വാങ്ങി കാശ് കളിഞ്ഞിട്ട് കാര്യമില്ല, കാരണമെന്ത്?

ഗ്രാറ്റുവിറ്റി സൂത്രവാക്യം

ഗ്രാറ്റുവിറ്റി സൂത്രവാക്യം

1972ലെ പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ടിന് കീഴില്‍ വരുന്ന ജീവനക്കാരുടെ ഗ്രാറ്റുവിറ്റി കണക്കാക്കുന്ന വിധം

ഓരോ വര്‍ഷവും ജീവനക്കാരന്റെ സേവനത്തിന്റെ 15 ദിവസം അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൂട്ടല്‍. അതായത് 15 x അവസാനമായി ലഭിച്ച ശമ്പളം x ജോലി ചെയ്ത കാലാവധി ഹരിക്കണം 26. അവസാനമായി ലഭിച്ച ശമ്പളം, ക്ഷാമബത്ത, വില്‍പ്പന വഴി ലഭിച്ച കമ്മീഷന്‍ തുടങ്ങിയവ അടങ്ങുന്നതാണ് അടിസ്ഥാന വേതനം. ഉദാഹരണത്തിന് 60,000 രൂപ ശമ്പളം ലഭിക്കുന്ന ഒരാള്‍ 20 വര്‍ഷവും 7 മാസവും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുവെങ്കില്‍ അയാളുടെ ഗ്രാറ്റുവിറ്റി ഇപ്രകാരമാണ് കണക്കാക്കുക.

(15 X 60,000 X 21) /26 = 7.26 ലക്ഷം

ട്രെയിന്‍ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നത് എങ്ങനെ? ഐആര്‍സിടിസി റീഫണ്ട് വ്യവസ്ഥകള്‍ അറിയാംട്രെയിന്‍ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നത് എങ്ങനെ? ഐആര്‍സിടിസി റീഫണ്ട് വ്യവസ്ഥകള്‍ അറിയാം

 

ആക്ടിന് കീഴില്‍ വരാത്ത ജീവനക്കാരുടെ ഗ്രാറ്റുവിറ്റി കണക്കാക്കുന്ന വിധം

ആക്ടിന് കീഴില്‍ വരാത്ത ജീവനക്കാരുടെ ഗ്രാറ്റുവിറ്റി കണക്കാക്കുന്ന വിധം

ആക്ടിന് കീഴില്‍ സ്ഥാപനം വരില്ലെങ്കില്‍ പോലും ജീവനക്കാര്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹരാണ്. മാസത്തിന്റെ പകുതി ശമ്പളം അടിസ്ഥാനമാക്കിയാണ് ഈ അവസരത്തില്‍ ഗ്രാറ്റുവിറ്റി കണക്കാക്കുക. ഇവിടെയും ക്ഷാമബത്ത, വില്‍പ്പന അടിസ്ഥാനമാക്കിയുള്ള കമ്മീഷന്‍ എന്നിവ അടിസ്ഥാന ശമ്പളത്തില്‍ ഉള്‍പ്പെടുന്നു. സൂത്രവാക്യം ഇങ്ങനെയാണ്: (15 X അവസാനമായി ലഭിച്ച ശമ്പളം X ജോലി കാലാവധി) 30 കൊണ്ട് ഹരിക്കുന്നു. അതായത് 60,000 രൂപ ശമ്പളം ലഭിക്കുന്ന ഒരു വ്യക്തിയുടെ ഗ്രാറ്റുവിറ്റി (15 X 60,000 X 20) / 30 = 6 ലക്ഷം രൂപ ആയിരിക്കും.

യാത്രക്കാരില്ല; ഇന്ത്യൻ റെയിൽ‌വേ ഏപ്രിൽ 1 വരെയുള്ള 85ഓളം ട്രെയിനുകൾ റദ്ദാക്കിയാത്രക്കാരില്ല; ഇന്ത്യൻ റെയിൽ‌വേ ഏപ്രിൽ 1 വരെയുള്ള 85ഓളം ട്രെയിനുകൾ റദ്ദാക്കി

സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി

മുകളില്‍ കൊടുത്ത രണ്ട് സമവാക്യങ്ങള്‍ അനുസരിച്ചാണ് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെയും ഗ്രാറ്റുവിറ്റി കണക്കാക്കുക. അതേസമയം, സ്ഥാപനങ്ങള്‍ ആക്ടിന് കീഴിലാണോ അല്ലയോ എന്നത് അനുസരിച്ച് ഗ്രാറ്റുവിറ്റി തുകയും വ്യത്യാസപ്പെടും.

 

English summary

ഗ്രാറ്റുവിറ്റി കണക്കാക്കുന്നതെങ്ങനെ? ഗ്രാറ്റുവിറ്റിക്കുള്ള യോഗ്യതയും സൂത്രവാക്യവും അറിയാം | Knows the eligibility and formula for gratuity

Knows the eligibility and formula for gratuity
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X