എൽഐസി ഹൌസിംഗ് ഫിനാൻസ് കുറഞ്ഞ നിരക്കിൽ ഭവന വായ്പയുമായി രംഗത്ത്. എൽഐസി ഇപ്പോൾ 6.9% പലിശ നിരക്കിലാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. എച്ച്ഡിഎഫ്‌സി, എസ്‌ബിഐ എന്നിവയുൾപ്പെടെയുള്ള ബാങ്കുകൾ നിലവിൽ 6.95% വരെ പലിശ നിരക്കിലാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. പുതിയ ഭവന വായ്‌പ പദ്ധതി അനുസരിച്ച് പരമാവധി 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുമെന്ന് എൽഐസി പ്രസ്താവനയിൽ പറഞ്ഞു.
എക്കാലത്തെയും താഴ്ന്ന പലിശ
സിബിൽ (ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ) സ്‌കോർ 700 ഉം അതിനുമുകളിലുള്ളതുമായ അപേക്ഷകർക്കാണ് 6.9 ശതമാനം നിരക്കിൽ ബാങ്ക് വായ്പ നൽകുന്നത്. ഭവനവായ്പ പലിശനിരക്ക് നിലവിൽ എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നും വായ്പക്കാർക്ക് കുറഞ്ഞ ഇഎംഐ (തുല്യമായ പ്രതിമാസ ഗഡു) ലഭിക്കുമെന്നും എൽഐസിഎഫ്‌എൽ എംഡിയും സിഇഒയുമായ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു. ആകർഷകമായ പലിശ നിരക്കും താങ്ങാനാവുന്ന ഇഎംഐയും നിലവിൽ വീട് വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച അവസരമാണ്.
ഗ്രിഹ വരിഷ്ട വായ്പ പദ്ധതി
പെൻഷൻകാർക്കായി ഹൌസിംഗ് ഫിനാൻസ് കമ്പനി ഗ്രിഹ വരിഷ്ട എന്ന പുതിയ വായ്പാ പദ്ധതി പുറത്തിറക്കിയിട്ടുണ്ട്. വായ്പയെടുക്കുന്നയാൾക്ക് 80 വയസ്സ് തികയുന്നത് വരെ അല്ലെങ്കിൽ 30 വർഷം വരെ (ഏതാണോ മുമ്പത്തേത് അതുവരെ) കാലാവധിയാണ് വായ്പയ്ക്കുള്ളത്. ഈ പെൻഷൻ പദ്ധതി പ്രകാരം പെൻഷന് അർഹതയുള്ളത് പിഎസ്‌യു ഇൻഷുറർമാർ, കേന്ദ്ര / സംസ്ഥാന സർക്കാർ, റെയിൽവേ, പ്രതിരോധം, ബാങ്കുകൾ എന്നിവിടങ്ങളിലെ വിരമിച്ച അല്ലെങ്കിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കാണ് ഈ വായ്പ ലഭിക്കുക.
വായ്പ മാറ്റാം
നിങ്ങൾ നിലവിൽ വായ്‌പയെടുത്ത സ്ഥാപനത്തിൽ നിന്ന് നിങ്ങൾക്ക് മികച്ച നിരക്കല്ല ലഭിക്കുന്നതെങ്കിൽ. ആ വായ്‌പ, പലിശ നിരക്ക് കുറഞ്ഞ മറ്റൊരു ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനത്തിലേക്ക് മാറ്റാൻ കഴിയുന്ന ഒരു ഓപ്‌ഷനുണ്ട്. നിലവിലെ പലിശ നിരക്കിലും 50 ബേസിസ് പോയിൻറുകളോളം പലിശയിൽ കുറവ് ഉണ്ടെങ്കിലും നിങ്ങളുടെ വായ്പാ തിരിച്ചടവ് കാലാവധി 15 വര്‍ഷത്തിൽ താഴെയാണെങ്കിലും ഇത്തരത്തിൽ വായ്‌പ മാറ്റാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
