പണപ്പെരുപ്പ വെല്ലുവിളികള്‍ക്കിടെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന 10 മിഡ് കാപ് ഓഹരികള്‍; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മികച്ച സാമ്പത്തിക നിലവാരവും ദീര്‍ഘ കാലാടിസ്ഥാനത്തിലുളള വളര്‍ച്ചാ സാധ്യതകളും ഒരുമിച്ച് ചേരുന്നത് മിഡ് കാപ് കമ്പനികളിലാണ്. ഇതിലൂടെ ദീര്‍ഘ കാലയളവില്‍ ശരാശരിയിലും കൂടുതല്‍ ആദായം ലഭിക്കാന്‍ അവസരമൊരുക്കും. അതായത് മിഡ് കാപ് ഓഹരിയിലെ നിക്ഷേപത്തിലൂടെ ഇരട്ട നേട്ടമാണ് ലഭിക്കുന്നതെന്ന് സാരം. അതേസമയം പണപ്പെരുപ്പ ഭീഷണി നേരിടുന്ന ചുറ്റുപാടിലും ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന 10 മിഡ് കാപ് ഓഹരികളെയാണ് താഴെ ചേര്‍ക്കുന്നത്.

ക്രിസില്‍

ക്രിസില്‍

റേറ്റിങ്, റിസര്‍ച്ച്, റിസ്‌ക് & പോളിസി അഡൈ്വസറി സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ വിവര അപഗ്രഥന കമ്പനിയാണ് ക്രിസില്‍. പ്രശസ്ത അമേരിക്കന്‍ അനലിറ്റിക്കല്‍ കമ്പനിയായ എസ് & പി ഗ്ലോബലിന്റെ ഇന്ത്യയിലെ ഉപകമ്പനിയാണിത്. 1988-ല്‍ ഐസിഐസിഐയും യുടിഐയും സംയുക്തമായി എസ്ബിഐ, എല്‍ഐസി, യുണൈറ്റഡ് ഇന്‍ഷുറന്‍സിന്റേയും മൂലധന പങ്കാളിത്തത്തോടെയുമാണ് ആരംഭിച്ചത്. 2005-ലാണ് എസ് & പി ഗ്ലോബല്‍ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തത്.

ജുന്‍ജുന്‍വാല

രാകേഷ് ജുന്‍ജുന്‍വാലയുടെ അഞ്ചാമത്തെ വലിയ നിക്ഷേപം ഈ ഓഹരിയിലാണ്. ജൂണ്‍പാദത്തിലെ റിപ്പോര്‍ട്ട് പ്രകാരം 1,300 കോടിയുടെ 5.50 ശതമാനം ഓഹരികളാണ് ജുന്‍ജുന്‍വാല കൈവശം വെച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ 3 വര്‍ഷത്തിനിടെ ക്രിസിലിന്റെ (BSE: 500092, NSE : CRISIL) വരുമാനം സംയോജിത വാര്‍ഷികാടിസ്ഥാനത്തില്‍ 9.6 ശതമാനവും അറ്റാദായം 10.6 ശതമാനം വീതവും വര്‍ധിച്ചു. ഇതേകാലയളവില്‍ കമ്പനിയുടെ ലാഭമാര്‍ജിന്‍ 19.9 ശതമാനത്തില്‍ നിന്നും 20.2-ലേക്ക് നില മെച്ചപ്പെടുത്തി.

Also Read: ജുന്‍ജുന്‍വാലയുടെ വിശ്വാസം നേടിയ 2 കേരള കമ്പനികള്‍; നിക്ഷേപമൂല്യം 925 കോടി!Also Read: ജുന്‍ജുന്‍വാലയുടെ വിശ്വാസം നേടിയ 2 കേരള കമ്പനികള്‍; നിക്ഷേപമൂല്യം 925 കോടി!

എസ്ആര്‍എഫ്

എസ്ആര്‍എഫ്

കെമിക്കല്‍ അധിഷ്ഠിതമായി ബഹുവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് എസ്ആര്‍ഫ് ലിമിറ്റഡ്. ഡല്‍ഹി കേന്ദ്രീകരിച്ച് 1970-ലാണ് തുടക്കം. റെഫ്രിജെറന്റ്സ്, എന്‍ജിനീയറിംഗ് പ്ലാസ്റ്റിക്സ്, ഇന്‍ഡസ്ട്രിയല്‍ യാണ്‍സ് എന്നീ വിഭാഗങ്ങളില്‍ രാജ്യത്തെ മുന്‍നിര കമ്പനിയാണ്. ഫ്ലൂറോ കെമിക്കല്‍സ്, പോളീസ്റ്റര്‍ ഫിലിംസ് എന്നിവയില്‍ സവിശേഷ ഉത്പന്നങ്ങളും പാക്കേജിങ് ഫിലിംസ്, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് എന്നീ വിഭാഗങ്ങളിലും ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നു.

അറ്റാദായം

റെഫ്രിജെറന്റ്സ് വിഭാഗത്തില്‍ ഉത്പാദിപ്പിക്കുന്ന വാതകത്തില്‍ മൂന്നില്‍രണ്ട് ഭാഗവും വിദേശ വിപണിയിലേക്കാണ് നല്‍കുന്നത്. 80-ഓളം രാജ്യങ്ങളിലേക്കാണ് വിവിധ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. ഇന്ത്യക്ക് പുറമെ തായ്ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ഹംഗറി എന്നിവിടങ്ങളിലും എസ്ആര്‍എഫിന് നേരിട്ടുള്ള ബിസിനസ് സംരംഭങ്ങളുണ്ട്.

അതേസമയം കഴിഞ്ഞ 3 വര്‍ഷത്തിനിടെ എസ്ആര്‍എഫിന്റെ (BSE: 503806, NSE : SRF) വരുമാനം സംയോജിത വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനവും അറ്റാദായം 27.3 ശതമാനം വീതവും വര്‍ധിച്ചു. ഇതേകാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 4.8 ശതമാനവും അറ്റാദായ മാര്‍ജിന്‍ 2.5 ശതമാനവും വീതം ഉയര്‍ത്തി.

പേജ് ഇന്‍ഡസ്ട്രീസ്

പേജ് ഇന്‍ഡസ്ട്രീസ്

ലോകപ്രശസ്ത ജോക്കി ബ്രാന്‍ഡിലുള്ള തുണിത്തരങ്ങള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും ഭൂട്ടാന്‍, പാക്കിസ്ഥാന്‍ ഒഴികെയുള്ള സാര്‍ക് (SAARC) രാജ്യങ്ങളില്‍ നിന്നും അവകാശം നേടിയിട്ടുള്ള ഏക കമ്പനിയാണ് പേജ് ഇന്‍ഡസ്ട്രീസ്. യുഎഇ, ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്. അടുത്തിടെയാണ് ജോക്കി കമ്പനി 2040 വരെയുള്ള കാലയളവിലേക്ക് പേജ് ഇന്‍ഡസ്ട്രീസിന് ലൈസന്‍സ് പുതുക്കി നല്‍കിയത്.

Also Read: വിലക്കുറവില്‍ ലഭ്യമായ 5 'മോണോപോളി' ഓഹരികള്‍; ലാഭം നീരുറവ പോലെ ഒഴുകിയെത്തുംAlso Read: വിലക്കുറവില്‍ ലഭ്യമായ 5 'മോണോപോളി' ഓഹരികള്‍; ലാഭം നീരുറവ പോലെ ഒഴുകിയെത്തും

വരുമാനം

ഇതിനോടൊപ്പം സ്പീഡോ ഇന്റര്‍നാഷണല്‍ എന്ന ബ്രാന്‍ഡിന്റെ ഉത്പന്നങ്ങള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനുമുള്ള ലൈസന്‍സും കരസ്ഥമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ 3 വര്‍ഷത്തിനിടെ പേജ് ഇന്‍ഡസ്ട്രീസിന്റെ (BSE: 532827, NSE : PAGEIND) വരുമാനം സംയോജിത വാര്‍ഷികാടിസ്ഥാനത്തില്‍ 10.8 ശതമാനവും അറ്റാദായം 16.1 ശതമാനം വീതവും വര്‍ധിച്ചു. ഇതേകാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തനലാഭ മാര്‍ജിനില്‍ 1.5 ശതമാനം വര്‍ധന കൈവരിച്ചു.

പിഐ ഇന്‍ഡസ്ട്രീസ്

പിഐ ഇന്‍ഡസ്ട്രീസ്

കാര്‍ഷിക രാസപദാര്‍ത്ഥങ്ങളുടെ മേഖലയില്‍ ആഭ്യന്തര, വിദേശ വിപണികളില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിയാണ് പിഐ ഇന്‍ഡസ്ട്രീസ്. 1946-ലാണ് സ്ഥാപിതമായത്. അഗ്രോ കെമിക്കല്‍ മേഖലയിലെ എല്ലാത്തരം മൂല്യവര്‍ധിത സേവനങ്ങളും നല്‍കുന്നു. സാങ്കേതിക നൈപുണ്യത്തിലും ഗവേഷണ മികവിലും എന്‍ജിനീയറിങ് അനുബന്ധ സേവനങ്ങളിലും ശക്തമായ അടിത്തറയാണുള്ളത്.

Also Read: മികച്ച റിസ്‌ക് റിവാര്‍ഡ്; വരുന്നയാഴ്ച വാങ്ങാവുന്ന 5 ഓഹരികള്‍; പട്ടികയില്‍ അശോക് ലെയ്‌ലാന്‍ഡുംAlso Read: മികച്ച റിസ്‌ക് റിവാര്‍ഡ്; വരുന്നയാഴ്ച വാങ്ങാവുന്ന 5 ഓഹരികള്‍; പട്ടികയില്‍ അശോക് ലെയ്‌ലാന്‍ഡും

ഗുജറാത്ത്

ഗുജറാത്ത് കേന്ദ്രീകരിച്ച് ലോകോത്തര നിലവാരവമുള്ള നിര്‍മാണ ശാലകളും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 70,000-ലധികം റീട്ടെയില്‍ കേന്ദ്രങ്ങളിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ശക്തമായ വിതരണ ശൃംഖല കെട്ടിപ്പടുത്തിട്ടുണ്ട്. അതേസമയം കഴിഞ്ഞ 3 വര്‍ഷത്തിനിടെ പിഐ ഇന്‍ഡസ്ട്രീസിന്റെ (BSE: 523642, NSE : PIIND) വരുമാനം സംയോജിത വാര്‍ഷികാടിസ്ഥാനത്തില്‍ 14.7 ശതമാനവും അറ്റാദായത്തില്‍ 21.6 ശതമാനം വീതവും വര്‍ധന നേടി. ഇതേകാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തനലാഭ മാര്‍ജിനില്‍ 2.2 ശതമാനം വര്‍ധനയും കൈവരിച്ചു.

ആസ്ട്രാല്‍

ആസ്ട്രാല്‍

വിവിധതരം പിവിസി പൈപ്പുകളും പശയും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ആസ്ട്രാല്‍ ലിമിറ്റഡ്. ഡ്രെയിനേജ് സംവിധാനങ്ങളും സജ്ജീകരിച്ച് നല്‍കുന്നു. 2.47 ലക്ഷം ടണ്‍ പൈപ്പും 87,000 ടണ്‍ പശയും നിര്‍മിക്കാനുള്ള ഉത്പാദന ശേഷിയുണ്ട്. ഇന്ത്യയിലും വിദേശത്തുമായി 12 നിര്‍മാണ ശാലകളും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.

അതേസമയം കഴിഞ്ഞ 3 വര്‍ഷത്തിനിടെ ആസ്ട്രാല്‍ ലിമിറ്റഡിന്റെ (BSE: 532830, NSE : ASTRAL) വരുമാനം സംയോജിത വാര്‍ഷികാടിസ്ഥാനത്തില്‍ 19.6 ശതമാനവും അറ്റാദായത്തില്‍ 25.1 ശതമാനം വീതവും വര്‍ധന നേടി. ഇതേകാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 17.2 ശതമാനം നിരക്കിലും നിലനിര്‍ത്തി.

പ്രോക്ടര്‍ & ഗാംബിള്‍

പ്രോക്ടര്‍ & ഗാംബിള്‍

ഒന്നര നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുളള അമേരിക്കന്‍ ബഹുരാഷ്ട്ര കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനിയാണ് പ്രോക്ടര്‍ & ഗാംബിള്‍. ആരോഗ്യ, സൗന്ദര്യ വര്‍ധക ഉതപ്പനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡ്യൂറാ സെല്‍, ഒലേ, ടൈഡ്, ജില്ലറ്റ്, ബ്രോണ്‍, പ്രിന്‍ഗിള്‍സ്, ലാകോസ്റ്റോ, പ്യൂമ, ഓറല്‍-ബി, മിസ്റ്റര്‍ ക്ലീന്‍, പാന്റീന്‍ പാമ്പേഴ്സ്, ഓള്‍ഡ് സ്പൈസ്, വിക്സ്, വിക്സ് ആക്ഷന്‍ 500, വിക്സ് ഇന്‍ഹേലര്‍, വിസ്പര്‍ തുടങ്ങിയവ ജനപ്രീതി നേടിയ കമ്പനിയുടെ ബ്രാന്‍ഡ് ഉത്പന്നങ്ങളാണ്.

വര്‍ധന

പ്രോക്ടര്‍ & ഗാംബിള്‍ കമ്പനിക്ക് കടബാധ്യതകളില്ലെന്നതും ശ്രദ്ധേയം. അതേസമയം കഴിഞ്ഞ 3 വര്‍ഷത്തിനിടെ പ്രോക്ടര്‍ & ഗാംബിള്‍ (BSE: 500459, NSE : PGHH) കമ്പനിയുടെ വരുമാനം സംയോജിത വാര്‍ഷികാടിസ്ഥാനത്തില്‍ 6.4 ശതമാനവും അറ്റാദായത്തില്‍ 15.9 ശതമാനം വീതവും വര്‍ധന നേടി. ഇതേകാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 20.6 ശതമാനത്തില്‍ നിന്നും 24.7 ശതമാനത്തിലേക്ക് നില മെച്ചപ്പെടുത്തുകയും ചെയ്തു.

മൈന്‍ഡ്ട്രീ

മൈന്‍ഡ്ട്രീ

ബഹുരാഷ്ട്ര ഇന്ത്യന്‍ ഐടി കമ്പനികളില്‍ പ്രമുഖരാണ് മൈന്‍ഡ്ട്രീ ലിമിറ്റഡ്. എന്‍ജിനീയറിംഗ് കണ്‍ഗ്ലോമറേറ്റായ എല്‍ & ടിയുടെ ഉപകമ്പനിയാണിത്. പ്രധാനമായും കണ്‍സ്യൂമര്‍ റീട്ടെയില്‍, മാനുഫാക്ചറിംഗ്, ബാങ്കിംഗ്- ഇന്‍ഷുറന്‍സ്- ധനകാര്യം, ടെക്‌നോളജി മീഡിയ, വിനോദ് സഞ്ചാര മേഖലകളിലെ കമ്പനികള്‍ക്ക് വേണ്ട സോഫ്റ്റ്വയര്‍, വിവര വിശകലന സേവനങ്ങളാണ് നല്‍കുന്നത്.

അതേസമയം കഴിഞ്ഞ 3 വര്‍ഷത്തിനിടെ മൈന്‍ഡ്ട്രീയുടെ (BSE: 532819, NSE : MINDTREE) വരുമാനം സംയോജിത വാര്‍ഷികാടിസ്ഥാനത്തില്‍ 11.4 ശതമാനവും അറ്റാദായത്തില്‍ 37.9 ശതമാനം വീതവും വര്‍ധന നേടി. ഇതേകാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തനലാഭ മാര്‍ജിനില്‍ 7 ശതമാനവും അറ്റാദായത്തിന്റെ മാര്‍ജിന്‍ 7.6 ശതമാനം വീതവും വര്‍ധന കൈവരിച്ചു.

ജില്ലെറ്റ് ഇന്ത്യ

ജില്ലെറ്റ് ഇന്ത്യ

പ്രശസ്തമായ എഫ്എംസിജി കമ്പനിയാണ് ഗില്ലെറ്റ് ഇന്ത്യ ലിമിറ്റഡ്. ബ്ലേഡ്, റേസര്‍സ്, വദന ശുദ്ധീകാരികള്‍, ബാറ്ററികള്‍ എന്നിവയിലാണ് കമ്പനിയുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. സെവന്‍ ഒ ക്ലോക്ക് (7'o Clock), ഡൂറാസെല്‍, മാക്കോ-3, ഓറല്‍-ബി എന്നി ബ്രാന്‍ഡ് നാമങ്ങളിലാണ് കമ്പനിയുടെ ഉത്പന്നങ്ങള്‍ പ്രധാനമായും വിപണിയിലെത്തുന്നത്.

അതേസമയം കഴിഞ്ഞ 3 വര്‍ഷത്തിനിടെ ജില്ലെറ്റ് ഇന്ത്യയുടെ (BSE: 507815, NSE : GILLETTE) വരുമാനം സംയോജിത വാര്‍ഷികാടിസ്ഥാനത്തില്‍ 2.8 ശതമാനവും അറ്റാദായത്തില്‍ 7.1 ശതമാനം വീതവും വര്‍ധിച്ചു. ഇതേകാലയളവില്‍ പ്രവര്‍ത്തനലാഭ മാര്‍ജിനില്‍ 2.8 ശതമാനം വര്‍ധനയും കൈവരിച്ചു.

കമ്മിന്‍സ് ഇന്ത്യ

കമ്മിന്‍സ് ഇന്ത്യ

അമേരിക്കന്‍ ബഹുരാഷ്ട്ര എന്‍ജിന്‍ നിര്‍മാണ കമ്പനിയാണ് കമ്മിന്‍സ് ഇന്ത്യ. ഡീസല്‍/ ആള്‍ട്ടര്‍നേറ്റീവ് ഫ്യൂവല്‍ എന്‍ജിനുകള്‍, ജനറേറ്ററുകള്‍, അനുബന്ധ ഉപകരണങ്ങളും ഇവയുടെ വില്‍പനാന്തര സേവനങ്ങളും നല്‍കുന്നു. ഇവിടെ നിന്നും യുഎസ്, യുകെ, മെക്‌സികോ, ചൈന എന്നിവിടങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതിയും ചെയ്യുന്നുണ്ട്.

അതേസമയം കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്മിന്‍സ് ഇന്ത്യയുടെ (BSE: 500480, NSE: CUMMINSIND) വരുമാനം സംയോജിത വാര്‍ഷികാടിസ്ഥാനത്തില്‍ 5.6 ശതമാനവും അറ്റാദായത്തില്‍ 13 ശതമാനം വീതവും വര്‍ധിച്ചു. ഇതേകാലയളവില്‍ പ്രവര്‍ത്തനലാഭ മാര്‍ജിനില്‍ 5.5 ശതമാനവും അറ്റാദായ മാര്‍ജിനില്‍ 2.5 ശതമാനം വീതവും വര്‍ധന കൈവരിച്ചു.

അബോട്ട് ഇന്ത്യ ലിമിറ്റഡ്

അബോട്ട് ഇന്ത്യ ലിമിറ്റഡ്

ആഗോള തലത്തില്‍ വമ്പന്‍ ബിസിനസ് സംരംഭങ്ങളുള്ള അമേരിക്കന്‍ മരുന്ന് നിര്‍മാണ, ആരോഗ്യ പരിപാലന ശൃംഖലയുടെ രാജ്യത്തെ ഉപകമ്പനിയാണ് അബോട്ട് ഇന്ത്യ ലിമിറ്റഡ്. മുംബൈ ആസ്ഥാനമായാണ് പ്രവര്‍ത്തനം. പ്രമേഹം, ഹൃദ്യോഗം, വേദന സംഹാരി, അനസ്തീഷ്യ, പോഷകാഹാരം, തുടങ്ങി മോളിക്യൂലാര്‍, ന്യൂറോ സയന്‍സ്, കാന്‍സര്‍, വൈറസ് സംബന്ധമായ രോഗങ്ങള്‍ക്കുള്ള വിവിധ മരുന്നുകളും ഉത്പാദിപ്പിക്കുന്നു.

ഇന്ത്യ

ഇതിനോടൊപ്പം വിവിധ രോഗനിര്‍ണയ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം കഴിഞ്ഞ 3 വര്‍ഷത്തിനിടെ അബോട്ട് ഇന്ത്യയുടെ (BSE: 500488, NSE : ABBOTINDIA) വരുമാനം സംയോജിത വാര്‍ഷികാടിസ്ഥാനത്തില്‍ 5.9 ശതമാനവും അറ്റാദായത്തില്‍ 10.4 ശതമാനം വീതവും വര്‍ധിച്ചു. ഇതേകാലയളവില്‍ പ്രവര്‍ത്തനലാഭ മാര്‍ജിനില്‍ 3.6 ശതമാനവും അറ്റാദായ മാര്‍ജിനില്‍ 1.7 ശതമാനം വീതവും വര്‍ധന കൈവരിച്ചു.

ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

ബിസിനസ് സംരംഭങ്ങളുടെ വിജയസാധ്യത പ്രവചനാതീതമാണ്. എങ്കിലും മികച്ച ബാലന്‍സ് ഷീറ്റും ബിസിനസ് മോഡലുകളുടെ നിലനില്‍പ്പും കമ്പനിയെ കുറിച്ചുള്ള വാര്‍ത്തകളും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്ന കാര്യങ്ങളും കൂടി മനസിലാക്കുന്നതും നമ്മളെ സഹായിക്കും. താഴെ പറയുന്ന 5 കാര്യങ്ങള്‍ ശ്രദ്ധിക്കുക.

  • ലാഭക്ഷമത
  • മാനേജ്മെന്റിന്റെ നേതൃഗുണം
  • സാമ്പത്തികാടിത്തറ (ബാലന്‍സ് ഷീറ്റ് പരിശോധിക്കുക)
  • വളര്‍ച്ച (വരുമാനത്തിലും ലാഭത്തിലും)
  • ഓഹരി വില (മൂല്യം)
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Mid Cap Stocks To Buy: Amid Inflation Concerns List Of 10 Most Profitable Mid Cap Companies

Mid Cap Stocks To Buy: Amid Inflation Concerns List Of 10 Most Profitable Mid Cap Companies
Story first published: Sunday, August 14, 2022, 21:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X