ഭവന വായ്‌പ ലഭിക്കാനുള്ള മികച്ച സിബിൽ സ്കോർ എത്രയാണ്? എങ്ങനെ സ്കോർ ഉയർത്താം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ് സ്കോർ നൽകുന്ന ഇന്ത്യയിലെ അംഗീകൃത നാല് ക്രെഡിറ്റ് ബ്യൂറോകളിലൊന്നാണ് സിബിൽ. ഇക്വിഫാക്സ്, എക്സ്പീരിയൻ, സിആർ‌എഫ് ഹൈ മാർക്ക് എന്നിവയാണ് മറ്റ് ബ്യൂറോകൾ. സിബിൽ സ്കോർ 300നും 900 ഇടയിൽ വരും. ഭവന വായ്പയ്ക്ക് യോഗ്യത നേടുന്നതിനുള്ള മികച്ച സ്കോർ 700ന് മുകളിലാണ്. സ്കോർ 900ലേക്ക് അടുക്കുമ്പോൾ വായ്പയ്ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള സാധ്യത കൂടും.

നേട്ടങ്ങൾ
 

നേട്ടങ്ങൾ

ഉയർന്ന ക്രെഡിറ്റ് സ്കോർ ലഭിച്ചാൽ കുറഞ്ഞ പലിശനിരക്ക്, വലിയ വായ്പ തുക, ലളിതമായ ഡോക്യുമെന്റേഷൻ, കൂടുതൽ തിരിച്ചടവ് കാലയളവ് എന്നിവ ഉൾപ്പെടെ കൂടുതൽ ആകർഷകമായ ഓഫറുകളാണ് നിങ്ങൾക്ക് ലഭിക്കുക. പ്രോപ്പർട്ടി വിലയുടെ 80% വരെ വായ്പ ലഭിക്കുകയും ചെയ്യും.

സ്വപ്‌ന ഭവനം സ്വന്തമാക്കാം, കരുതലോടെ; ഭവന വായ്പയെക്കുറിച്ച് എല്ലാം അറിയാം

ഹോം ലോണിനായി അപേക്ഷിക്കുമ്പോൾ സിബിൽ സ്കോറിന്റെ പ്രധാന്യം

ഹോം ലോണിനായി അപേക്ഷിക്കുമ്പോൾ സിബിൽ സ്കോറിന്റെ പ്രധാന്യം

നിങ്ങൾ വായ്പയ്ക്കായി അപേക്ഷിക്കുമ്പോൾ കടം കൊടുക്കുന്നയാൾ ആദ്യം പരിശോധിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ആണ്. നിങ്ങൾക്ക് കുറഞ്ഞ ക്രെഡിറ്റ് സ്കോർ ആണ് ഉള്ളതെങ്കിൽ വായ്പക്കാരൻ നിങ്ങളുടെ വായ്പാ അപേക്ഷ നിരസിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ പഴയ തിരിച്ചടവ് സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്.

നിങ്ങളുടെ സിബില്‍ സ്‌കോര്‍ മികച്ചതാണോ?ഇതാ ലോണ്‍ റെഡി

സിബിൽ സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?

സിബിൽ സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?

  • വൈകിയോ പേയ്‌മെന്റുകൾ നടത്താതിരിക്കുകയോ ചെയ്യരുത്
  • സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ വായ്പകൾക്കിടയിൽ ഒരു ബാലൻസ് സൂക്ഷിക്കുക.
  • നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ ശ്രദ്ധ പുലർത്തുകയും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പതിവായി പരിശോധിക്കുകയും ചെയ്യുക.
  • ഒരേ സമയം ഒന്നിലധികം വായ്പകൾക്ക് അപേക്ഷിക്കരുത്.
  • നിങ്ങളുടെ ക്രെഡിറ്റ് പരിധിയുടെ 50% ൽ കൂടുതൽ ഉപയോഗിക്കരുത്

സിബില്‍ സ്‌കോര്‍ നിര്‍ണയിക്കുന്നത് ഈ 4 ഘടകങ്ങള്‍

ബാങ്കുകൾ ക്രെഡിറ്റ് സ്കോർ എങ്ങനെ പരിശോധിക്കും?

ബാങ്കുകൾ ക്രെഡിറ്റ് സ്കോർ എങ്ങനെ പരിശോധിക്കും?

അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ, ക്രെഡിറ്റ് റിപ്പോർട്ടിന്റെ സഹായത്തോടെ, കൃത്യവും ഡാറ്റാധിഷ്ഠിതവുമായ ക്രെഡിറ്റ് വിവരങ്ങൾ ബാങ്കുകൾക്ക് ലഭിക്കാൻ വളരെ എളുപ്പമാണ്. ഉപഭോക്താക്കളുടെ ക്രെഡിറ്റ് സംബന്ധമായ പ്രവർത്തനങ്ങളുടെ ഒരു ഡാറ്റാബേസ് സിബിലിന് ഉണ്ട്. നിങ്ങൾക്ക് കുറഞ്ഞ സ്കോറാണ്, (700 ൽ താഴെ) ഉള്ളതെങ്കിൽ ബാങ്കുകൾ ഉയർന്ന അപകടസാധ്യതയുള്ള ഉപഭോക്താവായി നിങ്ങളെ കാണുകയും നിങ്ങളുടെ വായ്പാ അപേക്ഷ അംഗീകരിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യും. നിങ്ങൾക്ക് ഉയർന്ന സ്കോർ ഉണ്ടെങ്കിൽ, ആകർഷകമായ നിബന്ധനകൾ ഉപയോഗിച്ച് നിങ്ങൾക്ക് വായ്പ നൽകാൻ തയ്യാറാകുകയും ചെയ്യും. നിങ്ങൾ ഒരു ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കുറഞ്ഞത് 700 സ്കോർ എങ്കിലും ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.

English summary

Minimum Cibil Score For Home Loan | ഭവന വായ്‌പ ലഭിക്കാനുള്ള മികച്ച സിബിൽ സ്കോർ എത്രയാണ്? എങ്ങനെ സ്കോർ ഉയർത്താം?

The best score to qualify for a home loan is over 700. The closer the score is to 900, the higher the chances of getting approval for a loan. Read in malayalam.
Story first published: Friday, February 21, 2020, 10:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X