എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ഒരു ദീർഘകാല നിക്ഷേപ മാർഗമാണ്. ശമ്പളക്കാർക്ക് അവരുടെ വാർദ്ധക്യ കാലം സാമ്പത്തികമായി സുരക്ഷിതമാക്കാനുള്ള നിക്ഷേപ പദ്ധതിയാണിത്. എല്ലാ മാസവും ജീവനക്കാരനും തൊഴിലുടമയും ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 12% പിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നു. ഈ തുക വിരമിക്കുന്ന സമയത്ത് ജീവനക്കാരന് ലഭിക്കും. എന്നാൽ, ചില വ്യവസ്ഥകളിൽ മേൽ ജോലിയിൽ തുടരുമ്പോൾ തന്നെ ഭാഗിക പിൻവലിക്കലും അനുവദനീയമാണ്.
നികുതി ആനുകൂല്യം
നിങ്ങൾ നിലവിൽ ജോലി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണെങ്കിൽ, തീർച്ചയായും അറിയേണ്ട ചില നികുതി പ്രത്യാഘാതങ്ങളുണ്ട്. ഇപിഎഫിന് പ്രതിമാസ സംഭാവന നൽകുന്നത് വഴി ശമ്പളക്കാർക്ക് നിരവധി നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ ജോലിയിൽ നിന്ന് രാജി വച്ചതിന് ശേഷം ഇപിഎഫ് പിൻവലിക്കൽ നടത്തുകയാണെങ്കിൽ പിന്നീട് നികുതി ആനുകൂല്യങ്ങൾ ലഭിക്കില്ല.
തുടർച്ചയായ അഞ്ച് വർഷം
നികുതി പ്രത്യാഘാതങ്ങൾ ഒരു വ്യക്തിയുടെ സേവന വർഷത്തെ ആശ്രയിച്ചിരിക്കും. ഇപിഎഫ് പിൻവലിക്കൽ നിയമങ്ങൾ അനുസരിച്ച്, നികുതി സംബന്ധമായ കാര്യങ്ങൾക്ക് ജീവനക്കാരുടെ 5 വർഷത്തെ തുടർച്ചയായ സേവനം കണക്കിലെടുക്കും. ഇവിടെ തുടർച്ചയായ സേവനം എന്നതിനർത്ഥം പിഎഫ് അംഗത്വത്തിൽ യാതൊരു ഇടവേളയുമില്ലാതെ തുടരുന്നു എന്നതാണ്. അതായത് ഒന്നോ അതിലധികമോ സ്ഥാപനങ്ങളിൽ ജോലി ചെയ്താലും പിഎഫ് അംഗത്വത്തിൽ ഇടവേളകൾ ഉണ്ടാകാൻ പാടില്ല.
നികുതി രഹിത പിൻവലിക്കൽ
5 വർഷത്തെ തുടർച്ചയായ സേവനത്തിന് ശേഷം ഒരു വ്യക്തി പിഎഫ് പിൻവലിക്കുമ്പോൾ, നികുതി പ്രത്യാഘാതങ്ങളൊന്നുമില്ല. പിഎഫ് മെച്യൂരിറ്റി തുക നികുതി രഹിതമായി തന്നെ പിൻവലിക്കുന്ന വർഷത്തിൽ ജീവനക്കാരന്റെ കയ്യിൽ ലഭിക്കും. എന്നാൽ, 5 വർഷത്തെ സേവനത്തിന് മുമ്പായി ആരെങ്കിലും പിഎഫ് തുക പിൻവലിക്കുകയാണെങ്കിൽ, ജീവനക്കാരുടെ സംഭാവന, ജീവനക്കാരുടെ സംഭാവനയിലൂടെ നേടിയ പലിശ, തൊഴിലുടമയുടെ സംഭാവന, തൊഴിലുടമയുടെ സംഭാവനയിൽ നിന്ന് നേടിയ പലിശ എന്നിവയ്ക്ക് നികുതി ബാധകമാണ്.
പുതിയ ശുപാർശ
ജീവനക്കാരുടെ ഇപിഎഫ് വിഹിതം കുറയ്ക്കാന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതോടെ കയ്യില്‍ കിട്ടുന്ന ശമ്പളം വര്‍ധിക്കും. അതേസമയം,തൊഴിലുടമയുടെ വിഹിതത്തില്‍ മാറ്റം വരുത്തില്ല. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്റ് മിസില്ലേനിയസ് ബില്‍ 2019ന്റെ ഭാഗമായണ് നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
