നിലവിലെ കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ മുതിർന്ന പൗരന്മാരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. രോഗം പെട്ടെന്ന് പിടിപെടാനുള്ള സാധ്യത കൂടുതലായതിനാൽ ഇവർ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് സർക്കാർ നിർദ്ദേശം. ഈ സാഹചര്യത്തിലാണ് പേടിഎം പെയ്‌മെന്റ്സ് ബാങ്ക് ലിമിറ്റഡ് (പിപിബിഎൽ) ദേശീയ തലസ്ഥാന മേഖലയിലെ (എൻസിആർ) മുതിർന്നവരും ഭിന്നശേഷിയ്ക്കാരുമായ പൗരന്മാർക്കായി 'ക്യാഷ് അറ്റ് ഹോം' സൗകര്യം ആരംഭിച്ചിരിക്കുന്നത്.
മുതിർന്ന പൌരന്മാർക്ക്
ഈ പുതിയ സേവനം അനുസരിച്ച് മുതിർന്ന പൌരന്മാർക്കും ഭിന്നശേഷിക്കാർക്കും പണം പിൻവലിക്കുന്നതിനുള്ള അഭ്യർത്ഥന അവരുടെ പേടിഎം പേയ്‌മെന്റ് ബാങ്ക് ആപ്ലിക്കേഷനിൽ നൽകിയാൽ മതിയാകും. അഭ്യർത്ഥിച്ച തുക അവരുടെ വീട്ടിൽ പേടിഎം എത്തിച്ചു നൽകും. ഉപയോക്താക്കൾക്ക് സുഗമമായ ബാങ്കിംഗ് സേവനങ്ങൾ ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഈ സൗകര്യം ബാങ്ക്, എടിഎമ്മിലേക്ക് പോകുന്നതിനുള്ള നിങ്ങളുടെ പ്രശ്നങ്ങൾ ലഘൂകരിക്കുമെന്നും വീട്ടിൽ തുടരാൻ നിങ്ങളെ സഹായിക്കുമെന്നും പേടിഎം അറിയിച്ചു.
പണം വീട്ടിൽ എങ്ങനെ ലഭിക്കും
‘ക്യാഷ് അറ്റ് ഹോം' സൗകര്യം ലഭ്യമാക്കുന്നതിനുള്ള പ്രക്രിയ വളരെ ലളിതമാണ്. പേടിഎം പേയ്‌മെന്റ് ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് കൈവശമുള്ള ഏതൊരു മുതിർന്ന പൗരനും അവരുടെ അപ്ലിക്കേഷനിലെ അഭ്യർത്ഥന ടാബിൽ ക്ലിക്കുചെയ്ത് ആവശ്യമുള്ള തുക നൽകി അവരുടെ റിക്വസ്റ്റ് സമർപ്പിക്കാം. അഭ്യർത്ഥന ഉന്നയിച്ച് 2 ദിവസത്തിനുള്ളിൽ ബാങ്ക് എക്സിക്യൂട്ടീവ് അവരുടെ രജിസ്റ്റർ ചെയ്ത വിലാസത്തിൽ അഭ്യർത്ഥിച്ച തുക കൈമാറും. അഭ്യർത്ഥിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്, പരമാവധി തുക 5,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
മികച്ച സേവനങ്ങൾ
ബാങ്കിംഗ് അനുഭവം ഉപയോക്താക്കൾക്ക് കൂടുതൽ സൌകര്യപ്രദമാക്കി മാറ്റുന്നതിനായി ബാങ്ക് ആരംഭിച്ച സേവനങ്ങളിൽ ഏറ്റവും പുതിയതാണ് ക്യാഷ് അറ്റ് ഹോം സേവനും. അടുത്തിടെ, ഡയറക്ട് ബെനിഫിറ്റ്സ് ട്രാൻസ്ഫർ (ഡിബിടി) സൗകര്യവും പേടിഎം ആരംഭിച്ചിരുന്നു. ഇതുവഴി 400 ഓളം സർക്കാർ സബ്‌സിഡികളുടെ ആനുകൂല്യങ്ങൾ നേരിട്ട് ഉപഭോക്താക്കളുടെ പിപിബിഎൽ സേവിംഗ്സ് അക്കൗണ്ടിലേക്ക് എത്തിയിരുന്നുവെന്നും പേടിഎം പേയ്മെന്റ്സ് ബാങ്ക് വ്യക്തമാക്കി.
ഡോർസ്റ്റെപ്പ് ക്യാഷ് ഡെലിവറി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ബാങ്കുകളും ഉപഭോക്താക്കൾക്ക് ഡോർസ്റ്റെപ്പ് ബാങ്കിംഗ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്തിടെ, ഹരിയാന സർക്കാർ ഇതിനായി ഒരു ഓൺലൈൻ പോർട്ടലും ആരംഭിച്ചിരുന്നു. കേരളത്തിലും നോയിഡയിലെ കോവിഡ് -19 ഹോട്ട്‌സ്‌പോട്ടുകളിലും ഇത്തരത്തിൽ ഡോർസ്റ്റെപ്പ് പണമിടപാട് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
