പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: ഉപയോക്താക്കള്‍ അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് ഓഫീസ് ശാഖകളുടെ ശൃംഖലയിലൂടെ തപാല്‍ വകുപ്പ് വാഗ്ദാനം ചെയ്യുന്ന സവിശേഷമായ ചെറുകിട സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS). ഒരു വ്യക്തിയുടെ ലംപ്‌സം നിക്ഷേപത്തില്‍ നിന്ന് ഇത് ഉറപ്പുള്ള സ്ഥിരവരുമാനം വാഗ്ദാനം ചെയ്യുന്നു. അഞ്ച് വര്‍ഷത്തേക്ക് ഒരു നിര്‍ദിഷ്ട തുക നീക്കിവെക്കാനും ആ തുകയില്‍ സ്ഥിരവരുമാനം നേടാനും ഈ പദ്ധതി നിക്ഷേപകരെ അനുവദിക്കുന്നു. വിരമിച്ച ആളുകള്‍ക്കോ ബദല്‍ വരുമാന മാര്‍ഗം തേടുന്ന വ്യക്തികള്‍ക്കോ അനുയോജ്യമായൊരു പദ്ധതിയാണിത്. ഒരാള്‍ക്ക് തന്റെ വരുമാനം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന് പദ്ധതിയില്‍ നിന്നുള്ള പ്രതിമാസ പണമടയ്ക്കല്‍ മുഖേന റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാന്‍ കഴിയും. ആ പദ്ധതിയിലെ പലിശനിരക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിക്കുകയും സമാനമായ കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളല്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ച് ഓരോ പാദത്തിലും പുനസജ്ജമാക്കുകയും ചെയ്യുന്നു. POMIS -ലെ പലിശനിരക്ക് വാര്‍ഷിക അടിസ്ഥാനത്തില്‍ കണക്കാക്കുകയും പ്രതിമാസം നല്‍കുകയും ചെയ്യുന്നു. നിലവിലെ 2020 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍, POMIS നിക്ഷേപങ്ങള്‍ക്ക് 6.6 ശതമാനം പലിശനിരക്ക് ലഭിക്കുന്നു. ഇതിനര്‍ഥം, നിങ്ങള്‍ POMIS -ല്‍ 4.5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍, പ്രതിമാസം നിങ്ങള്‍ക്ക് 2,475 രൂപ വരുമാനം ലഭിക്കുന്നതാണ്. ഉയര്‍ന്ന റിട്ടേണ്‍ സവിശേഷത ഉറപ്പുനല്‍കുന്നതിനാല്‍ ഈ പദ്ധതി ഗ്രാമീണ, നഗര പ്രദേശങ്ങളില്‍ ജനപ്രിയമാണ്. എന്നിരുന്നാലും ഈ പദ്ധതിയില്‍ ചില നിയന്ത്രണങ്ങളുണ്ട്;

 


പദ്ധതിയില്‍ നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കാം?

പദ്ധതിയില്‍ നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കാം?

ഒരു വ്യക്തി, തന്റെ അക്കൗണ്ടിന്റെ ഏക ഗുണഭോക്താവാണെങ്കില്‍ 4.5 ലക്ഷം രൂപവരെ POMIS അക്കൗണ്ടില്‍ നിക്ഷേപിക്കാം. ജോയിന്റ് ഹോള്‍ഡിംഗിന്റെ കാര്യത്തില്‍ തുക 9 ലക്ഷം രൂപ വരെയാകാം. ഒരു സിംഗിള്‍ അക്കൗണ്ട്, ജോയിന്റായും തിരിച്ചും എപ്പോള്‍ വേണമെങ്കിലും മാറ്റാവുന്നതാണ്.

അക്കൗണ്ട് എങ്ങനെ ആരംഭിക്കാം?

അക്കൗണ്ട് എങ്ങനെ ആരംഭിക്കാം?

POMIS അക്കൗണ്ട് പണം, ചെക്ക് എന്നിവ മുഖേന ആരംഭിക്കാന്‍ സാധിക്കും. നിങ്ങള്‍ ചെക്ക് വഴിയാണ് പണമടയ്ക്കുന്നതെങ്കില്‍, ചെക്ക് റിയലൈസേഷന്‍ തീയതി അക്കൗണ്ട് തുറക്കുന്ന തീയതി ആയി കണക്കാക്കുന്നതാണ്, കൂടാതെ കാലാവധി പൂര്‍ത്തിയാകുന്ന തീയതിയും കണക്കാക്കും. എല്ലാ അക്കൗണ്ടുകളിലും ബാലന്‍സ് ചേര്‍ത്ത് പരമാവധി 4.5 ലക്ഷം രൂപ നിക്ഷേപ പരിധിയ്ക്ക് വിധേയമായി ഒരു വ്യക്തിയ്ക്ക് ഏത് പോസ്റ്റ് ഓഫീസിലും എത്ര POMIS അക്കൗണ്ടുകള്‍ വേണമെങ്കിലും ആരംഭിക്കാന്‍ സാധിക്കും. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ പേരിലും അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. പക്ഷേ, പ്രായപൂര്‍ത്തിയായതിന് ശേഷം അക്കൗണ്ട് പരിവര്‍ത്തനത്തിനായി അപേക്ഷിക്കേണ്ടതാണ്.

POMIS അക്കൗണ്ടില്‍ നിന്ന് പ്രതിമാസ പലിശ എങ്ങനെ പിന്‍വലിക്കാം?

POMIS അക്കൗണ്ടില്‍ നിന്ന് പ്രതിമാസ പലിശ എങ്ങനെ പിന്‍വലിക്കാം?

അക്കൗണ്ടില്‍ നിന്ന് നേടിയ പലിശ ഓട്ടോ ക്രെഡിറ്റ് വഴി നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍ അല്ലെങ്കില്‍ ഇസിഎസ് വഴി ലഭിക്കും. എങ്കിലും, നിങ്ങളുടെ POMIS അക്കൗണ്ട് ഒരു സിബിഎസ് പോസ്റ്റ് ഓഫീസിലാണുള്ളതെങ്കില്‍, മറ്റേതൊരു സിബിഎസ് പോസ്റ്റ് ഓഫീസുകളിലെയും പ്രതിമാസ പലിശ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാവുന്നതാണ്.

അകാലമായ പിന്‍വലിക്കല്‍

അകാലമായ പിന്‍വലിക്കല്‍

ഒരു POMIS അക്കൗണ്ടിന് കീഴിലുള്ള നിക്ഷേപം കാലാവധി തീരുന്നതിന് മുമ്പ് തന്നെ പിന്‍വലിക്കാം. ഒരു വര്‍ഷം പൂര്‍ത്തിയായതിന് ശേഷമായിരിക്കും ഇത് അനുവദിക്കുക. ഒരു വര്‍ഷത്തിന് ശേഷവും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പും ആയി നിങ്ങളുടെ POMIS അക്കൗണ്ട് ബാലന്‍സ് പിന്‍വലിക്കുകയാണെങ്കില്‍, നിക്ഷേപ തുകയുടെ രണ്ട് ശതമാനം പ്രധാന തുകയില്‍ നിന്ന് കുറയ്ക്കും. മൂന്ന് വര്‍ഷത്തിന് ശേഷം നിങ്ങളുടെ അക്കൗണ്ട് എന്‍ക്യാഷ് ചെയ്യുകയാണെങ്കില്‍, നിക്ഷേപത്തിന്റെ ഒരു ശതമാനം കിഴിവ് പിഴയായി ഈടാക്കുന്നു.

English summary

post office monthly income scheme key things you should know | പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: ഉപയോക്താക്കള്‍ അറിയേണ്ടതെല്ലാം

post office monthly income scheme key things you should know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X