നാലാം തവണയും പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടും ബാങ്ക് ഓഹരികള്‍ കുതിക്കുന്നു; എന്തുകൊണ്ട്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ നാലാം തവണയും അടിസ്ഥാന നിരക്കുകളില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചാണ് റിസര്‍വ് ബാങ്കിന്റെ എംപിസി യോഗം ഇന്നു അവസാനിച്ചത്. നാണ്യപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപിത സ്വാസ്ഥ്യപരിധിക്കും മുകളില്‍ തുടരുന്നതിനാലാണ് ബാങ്ക് വായ്പകള നേരിട്ട് ബാധിക്കുന്ന റിപ്പോ റേറ്റില്‍ 50 ബിപിസ് അഥവാ 0.5% വര്‍ധന വരുത്താന്‍ പണനയ സമിതി (എംപിസി) തയ്യാറായത്.

റിസര്‍വ് ബാങ്ക്

അതേസമയം വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്ത നിരക്ക് വര്‍ധന റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതോടെ, ഏഴു ദിവസമായി തിരിച്ചടി നേരിടുകയായിരുന്ന ഓഹരി വിപണിയും നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ബാങ്ക് ഓഹരികളില്‍ വന്‍ മുന്നേറ്റം ദൃശ്യമാകുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ വന്‍കിട ബാങ്കിംഗ് സ്ഥാപനങ്ങളുടെ ഓഹരികള്‍ 2 ശതമാനത്തിലേറെയുള്ള നേട്ടം രേഖപ്പെടുത്തുന്നു.

എന്‍എസ്ഇയുടെ ബാങ്ക് നിഫ്റ്റി സൂചികയുടെ ഭാഗമായ പ്രമുഖ ബാങ്കിംഗ് ഓഹരികളെല്ലാം തന്നെ മുന്നേറ്റത്തിന്റെ പാതയിലാണ്. ബാങ്ക് നിഫ്റ്റി സൂചിക 1,000 പോയിന്റ് നേട്ടമാണ് കരസ്ഥമാക്കിയിരിക്കുന്നത്.

Also Read: ഈ ഓഹരി വില്‍ക്കാനാളില്ല! ലിസ്റ്റിങ്ങിന് ശേഷം 13 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍; മള്‍ട്ടിബാഗര്‍ ഐപിഒAlso Read: ഈ ഓഹരി വില്‍ക്കാനാളില്ല! ലിസ്റ്റിങ്ങിന് ശേഷം 13 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍; മള്‍ട്ടിബാഗര്‍ ഐപിഒ

റിപ്പോ റേറ്റ് വര്‍ധന

50 ബിപിഎസ് നിരക്കില്‍ വര്‍ധന നടപ്പാക്കിയതോടെ റിപ്പോ റേറ്റ് 5.90 ശതമാനമായി. ഇതോടെ 7 ശതമാനം നിരക്കില്‍ തുടരുന്ന നാണ്യപ്പെരുപ്പവും പലിശ നിരക്കുമായുള്ള വ്യത്യാസം കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന് സാധിച്ചു. ആഗോള തലത്തില്‍ പ്രമുഖ സാമ്പത്തിക ശക്തികളുടെ നാണ്യപ്പെരുപ്പവും പലിശ നിരക്കും തമ്മിലുള്ള വ്യത്യാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ മികച്ച നിലയിലാണുളളത്. നാണ്യപ്പെരുപ്പം കൈപ്പിടയില്‍ ഒതുങ്ങാവുന്ന ദൂരത്തിലേക്കെത്തുമ്പോള്‍ ഭാവിയിലെ പലിശ നിരക്കിലെ വര്‍ധനയുടെ തോത് കുറയാമെന്നും സാംകോ സെക്യൂരിറ്റീസിന്റെ വിപണി വിദഗ്ധന്‍ അപൂര്‍വ സേഥ് ചൂണ്ടിക്കാട്ടി.

വിനിമയ നിരക്ക്

വിപണിയിലെ പൊതു അനുമാനത്തിന് അനുസരിച്ചുള്ള നിരക്ക് വര്‍ധന റിസര്‍വ് ബാങ്ക് നടപ്പാക്കിയതിനാലും രാജ്യത്തെ ഉത്സവ സീസണ്‍ ആരംഭിക്കുന്നതിനാല്‍ വായ്പാ വിതരണം മെച്ചപ്പെടുന്നതിനാലും ബാങ്കുകളുടെ ലാഭമാര്‍ജിന്‍ വര്‍ധിക്കും. കൂടാതെ പലിശ നിരക്കിലെ വര്‍ധന വിദേശ കറന്‍സികള്‍ക്കെതിരായ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെടാന്‍ സഹായിക്കും. നിക്ഷേപങ്ങളുടെ പലിശ വര്‍ധിക്കുന്നതിനാല്‍ സ്ഥിരനിക്ഷേപ, സമ്പാദ്യ പദ്ധതികളിലേക്ക് റീട്ടെയില്‍ നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടുമെന്നതിനാല്‍ ബാങ്കുകളുടെ ലിക്വിഡിറ്റി മെച്ചപ്പെടുമെന്ന പ്രതീക്ഷയും ബാങ്ക് ഓഹരികള്‍ക്ക് അനുകൂലമാണെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിന് വളം! ക്രൂഡ് ഓയില്‍ വിലയിടിവില്‍ ലാഭം നേടുന്ന 8 ഓഹരികള്‍Also Read: ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിന് വളം! ക്രൂഡ് ഓയില്‍ വിലയിടിവില്‍ ലാഭം നേടുന്ന 8 ഓഹരികള്‍

ആര്‍ബിഐ

അതുപോലെ ഇത്തവണത്തെ ആര്‍ബിഐ ഗവര്‍ണറുടെ പണനയ പ്രസ്താവനയില്‍, പ്രതികൂല ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ കുറിച്ച് പ്രകടിപ്പിച്ച ശുഭാപ്തി വിശ്വാസം ശ്രദ്ധേയമായിരുന്നു. ഇതും ബാങ്ക് ഓഹരികള്‍ക്ക് അനുകൂല ഘടകമായി വര്‍ത്തിക്കുന്നുവെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.

ആഭ്യന്തര ഘടകങ്ങളേക്കാള്‍ ഏറെ ആഗോള ഘടകങ്ങളാണ് പ്രതികൂലമെന്നും ഇത് ഭാവിയിലെ പലിശ നിരക്ക് വര്‍ധനയുടെ തോത് താഴ്ത്താമെന്ന വിലയിരുത്തലും മറ്റൊരു വിഭാഗം മാര്‍ക്കറ്റ് അനലിസ്റ്റുകളും ചൂണ്ടിക്കാട്ടി. എന്നിരുന്നാലും നിലവിലെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തിലുള്ള മൂലധന ചെലവിടലും വര്‍ധിക്കേണ്ടതുണ്ട്.

ഏതൊക്കെ ഓഹരികള്‍ വാങ്ങാം ?

ഏതൊക്കെ ഓഹരികള്‍ വാങ്ങാം ?

തുടര്‍ച്ചയായ നാലാം തവണയും പലിശ നിരക്ക് വര്‍ധിപ്പിച്ചു കൊണ്ട് സെപ്റ്റംബറിലെ റിസര്‍വ് ബാങ്ക് പണനയ യോഗം അവസാനിച്ചതിനു പിന്നാലെ നിക്ഷേപത്തിന് പരിഗണിക്കാവുന്ന ബാങ്കിംഗ് ഓഹരികള്‍ നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐഐഎഫ്എല്ലിന്റെ അനുജ് ഗുപ്ത രംഗത്തെത്തി.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ എന്നീ ഓഹരികളെയാണ് അദ്ദേഹം നിര്‍ദേശിച്ചത്. ഈ ബാങ്കുകള്‍ക്ക് വിദേശ വ്യാപാരത്തില്‍ സാന്നിധ്യമുള്ളതും മികച്ച വിദേശനാണ്യ ശേഖരം കൈവശമുള്ളതും ചൂണ്ടിക്കാട്ടുന്നു. വരും സാമ്പത്തിക പാദങ്ങളില്‍ യുഎസ് ഡോളറിനെതിരായ വിനിമയ നിരക്ക് ഇന്ത്യന്‍ രൂപ മെച്ചപ്പെടുത്തുമെന്നും അനുജ് ഗുപ്ത സൂചിപ്പിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ ആധാരമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stocks banks share share market
English summary

RBI MPC Hikes Repo Rates Fourth Time But Banking Stocks Rallies Today Check The Reason | പലിശ വർധിപ്പിച്ചിട്ടും ബാങ്ക് ഓഹരികള്‍ കുതിക്കുന്നത് എന്തുകൊണ്ട്?

RBI MPC Hikes Repo Rates Fourth Time But Banking Stocks Rallies Today Check The Reason. Read In Malayalam
Story first published: Friday, September 30, 2022, 14:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X