ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടുന്ന 10 സ്‌മോള്‍ കാപ് ഐടി ഓഹരികള്‍; കൈവശമുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022-ല്‍ ഐടി ഓഹരികള്‍ക്ക് തിരിച്ചടിയേറ്റ വര്‍ഷമായിരുന്നു. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകുമോയെന്ന ആശങ്കയാണ് ഐടി ഓഹരികളെ തിരുത്തലിലേക്ക് നയിച്ചത്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ നിഫ്റ്റി സൂചിക 5 ശതമാനം നേട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഐടി സൂചിക 20 ശതമാനത്തോളം നഷ്ടം നേരിട്ടു.

അതേസമയം അടിസ്ഥാനപരമായും സാമ്പത്തികപരമായും ഇന്ത്യന്‍ ഐടി കമ്പനികള്‍ ശക്തമായ നിലയിലാണ്. മിക്ക സ്‌മോള്‍ കാപ് ഐടി കമ്പനികളും അതിവേഗത്തില്‍ തകര്‍ച്ചയില്‍ നിന്നും കരകയറിയിട്ടുണ്ട്. ഇത്തരത്തില്‍ ജൂലൈ അവസാനത്തോടെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ കൈവശമുള്ള പ്രധാന 10 ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.

ബിര്‍ളാസോഫ്റ്റ്

ബിര്‍ളാസോഫ്റ്റ്

സികെ ബിര്‍ള ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടത്തരം ഐടി കമ്പനിയാണ് ബിര്‍ളാസോഫ്റ്റ്. വാഹനം, വ്യവസായം, ധനകാര്യ സേവനം, ഉന്നത സാങ്കേതിവിദ്യ, മീഡിയ എന്നീ വിഭാഗങ്ങളിലെ കമ്പനികള്‍ക്ക് ഐടി സംബന്ധമായ സേവനം നല്‍കുന്നു. നിലവില്‍ 41 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് ബിര്‍ളാസോഫ്റ്റ് (BSE: 532400, NSE : BSOFT) ഓഹരി വാങ്ങിക്കൂട്ടിയത്. ഇതിന്റെ നിക്ഷേപമൂല്യം 1,584 കോടിയാണ്.

ആക്‌സിസ് സ്‌മോള്‍ കാപ്, ഐസിഐസിഐ പ്രൂ സ്‌മോള്‍ കാപ്, ഐഡിഎഫ്‌സി എമേര്‍ജിങ് ബിസിനസ്, പിജിഐഎം ഇന്ത്യ സ്‌മോള്‍ കാപ് തുടങ്ങിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ക്കാണ് കൂടുതല്‍ നിക്ഷേപമുള്ളത്.

സയന്റ്

സയന്റ്

ജിയോസ്‌പേഷ്യല്‍, എന്‍ജിനീയറിങ് ഡിസൈന്‍, അനലിറ്റിക്‌സ്, നെറ്റ്‌വര്‍ക്ക്‌സ് & ഓപ്പറേഷന്‍ എന്നീ മേഖലകളില്‍ സാങ്കേതിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് സയന്റ് ലിമിറ്റഡ്. നിലവില്‍ 40 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് സയന്റ് (BSE: 532175, NSE : CYIENT) ഓഹരി വാങ്ങിക്കൂട്ടിയത്. ഇതിന്റെ നിക്ഷേപമൂല്യം 2,052 കോടിയാണ്.

ആദിത്യ ബിര്‍ള എസ്എല്‍ ഡിജിറ്റല്‍ ഇന്ത്യ, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ടെക്‌നോളജി, ഐസിഐസിഐ പ്രൂ സ്‌മോള്‍ കാപ്, കൊട്ടക് സ്‌മോള്‍ കാപ്, ഡിഎസ്പി സ്‌മോള്‍ കാപ് തുടങ്ങിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് ഈ ഓഹരിയില്‍ കൂടുതല്‍ നിക്ഷേപമിറക്കിയിരിക്കുന്നത്.

കെപിഐടി ടെക്‌നോളജീസ്

കെപിഐടി ടെക്‌നോളജീസ്

ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര സാങ്കേതികവിദ്യാ കമ്പനികളിലൊന്നാണ് കെപിഐടി ടെക്നോളജീസ്. വാഹന വ്യവസായ മേഖലയ്ക്കു ആവശ്യമായ ഐടി സേവനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡിജിറ്റല്‍ സേവനങ്ങളിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. നിലവില്‍ 24 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് കെപിഐടി ടെക്നോളജീസ് (BSE: 542651, NSE : KPITTECH) ഓഹരി വാങ്ങിക്കൂട്ടിയത്. ഇതിന്റെ നിക്ഷേപമൂല്യം 1,246 കോടിയാണ്.

ഫ്രാങ്ക്‌ളിന്‍ ഇന്ത്യ സ്‌മോളര്‍ കമ്പനീസ്, പിജിഐഎം ഇന്ത്യ സ്‌മോള്‍ കാപ്, നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് തുടങ്ങിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ക്കാണ് ഈ ഓഹരിയില്‍ കൂടുതല്‍ നിക്ഷേപമുള്ളത്.

ഇക്ലെര്‍ക്‌സ് സര്‍വീസസ്

ഇക്ലെര്‍ക്‌സ് സര്‍വീസസ്

ഐടി കണ്‍സള്‍ട്ടന്‍സിയും നോളജ് പ്രോസസ് ഔട്ട്സോഴ്സിങ് സേവനങ്ങളിലുമാണ് ഇക്ലെര്‍ക്സ് സര്‍വീസസ് ലിമിറ്റഡ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ പ്രമുഖരായ ഫോര്‍ച്യൂണ്‍-500 പട്ടികയില്‍ ഉള്‍പ്പെടുന്ന വമ്പന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കാണ് ഔട്ട്സോഴ്സിങ് സേവനങ്ങള്‍ നല്‍കുന്നത്. നിലവില്‍ 23 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് ഇക്ലെര്‍ക്സ് സര്‍വീസസ് (BSE: 532927, NSE : ECLERX) ഓഹരി വാങ്ങിക്കൂട്ടിയിരിക്കുന്നത്.

എച്ച്ഡിഎഫ്‌സി സ്‌മോള്‍ കാപ്, എല്‍ & ടി ഫോക്കസ്ഡ് ഇക്വിറ്റി, ഐടിഐ സ്‌മോള്‍ കാപ്, ഡിഎസ്പി സ്‌മോള്‍ കാപ് തുടങ്ങിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് ഈ ഓഹരിയില്‍ കൂടുതല്‍ നിക്ഷേപമിറക്കിയിരിക്കുന്നത്.

സെന്‍സാര്‍ ടെക്‌നോളജീസ്

സെന്‍സാര്‍ ടെക്‌നോളജീസ്

പരമ്പരാഗത സേവനങ്ങള്‍ മുതല്‍ നവീന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ വരെ സെന്‍സാര്‍ ടെക്‌നോളജീസ് കൈകാര്യം ചെയ്യുന്നു. നോളജ് മാനേജ്മെന്റ് സര്‍വീസസ്, റിമോട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ് & ടെസ്റ്റിംഗ്, സോഫ്റ്റ്‌വേര്‍ ആപ്ലിക്കേഷന്‍ പ്ലാനിങ്, പോര്‍ട്ട്ഫോളിയോ ബില്‍ഡിംഗ്, മൈഗ്രേഷന്‍ ആന്‍ഡ് സപ്പോര്‍ട്ട് എന്നീ വിഭാഗങ്ങളിലും കമ്പനിയുടെ സേവനം ശ്രദ്ധേയമാണ്.

അതേസമയം ജൂലൈ അവസാനത്തോടെ 23 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് സെന്‍സാര്‍ ടെക്‌നോളജീസ് (BSE: 504067, NSE : ZENSARTECH) ഓഹരി വാങ്ങിക്കൂട്ടിയത്. ഇതിന്റെ നിക്ഷേപമൂല്യം 684 കോടിയാണ്.

ആഫിള്‍ ഇന്ത്യ

ആഫിള്‍ ഇന്ത്യ

മൊബൈല്‍ പരസ്യങ്ങളിലൂടെയും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കായി ഉപഭോക്താക്കളെ നേടിക്കൊടുക്കുന്നതിലും ഇടപാട് നടത്തുന്നതിലുമാണ് ഗ്ലോബല്‍ ടെക്നോളജി കമ്പനിയായ ആഫിള്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജൂലൈ അവസാനത്തോടെ 20 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് ആഫിള്‍ ഇന്ത്യ (BSE: 542752, NSE : AFFLE) ഓഹരികള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇതിന്റെ നിക്ഷേപമൂല്യം 729 കോടിയാണ്.

Also Read: 6 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍; 15 മാസത്തിനിടെ 1,100% നേട്ടം; ഈ കുഞ്ഞന്‍ ഓഹരി വീണ്ടും കുതിപ്പിൽAlso Read: 6 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍; 15 മാസത്തിനിടെ 1,100% നേട്ടം; ഈ കുഞ്ഞന്‍ ഓഹരി വീണ്ടും കുതിപ്പിൽ

ഫസ്റ്റ്‌സോഴ്‌സ് സൊല്യൂഷന്‍സ്

ഫസ്റ്റ്‌സോഴ്‌സ് സൊല്യൂഷന്‍സ്

ബിസിനസ് പ്രോസസ് മാനേജ്മെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ഫസ്റ്റ്സോഴ്സ് സൊല്യൂഷന്‍സ്. ആര്‍പി സജ്ഞീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയാണിത്. അതേസമയം ജൂലൈ അവസാനത്തോടെ 20 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് ഫസ്റ്റ്സോഴ്സ് സൊല്യൂഷന്‍സ് (BSE: 532809, NSE : FSL) ഓഹരി വാങ്ങിക്കൂട്ടിയത്. ഇതിന്റെ നിക്ഷേപ മൂല്യം 918 കോടിയാണ്.

എച്ച്ഡിഎഫ്‌സി സ്‌മോള്‍ കാപ്, കൊട്ടക് മള്‍ട്ടികാപ്, യുടിഐ സ്‌മോള്‍ കാപ്, യുടിഐ കോര്‍ ഇക്വിറ്റി തുടങ്ങിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് ഈ ഓഹരിയില്‍ കൂടുതല്‍ നിക്ഷേപമിറക്കിയിരിക്കുന്നത്.

സോണാറ്റ സോഫ്റ്റ്‌വേര്‍

സോണാറ്റ സോഫ്റ്റ്‌വേര്‍

ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ടെക്നോളജി കമ്പനിയാണ് സോണാറ്റ സോഫ്റ്റ്‌വേര്‍ ലിമിറ്റഡ്. പ്രധാനമായും ബിസിനസ് ഇന്റലിജന്‍സ് & അനലിറ്റിക്സ്, ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ് മാനേജ്മെന്റ്, മൊബിലിറ്റി, ക്ലൗഡ്, സോഷ്യല്‍ മീഡിയ, എന്റര്‍പ്രൈസസ് സര്‍വീസസ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ് സര്‍വീസസ് എന്നീ മേഖലകളിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.

അതേസമയം ജൂലൈ അവസാനത്തോടെ 14 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് സൊണാറ്റ സോഫ്റ്റ്‌വേര്‍ (BSE: 532221, NSE : SONATSOFTW) ഓഹരി വാങ്ങിക്കൂട്ടിയത്. ഇതിന്റെ നിക്ഷേപ മൂല്യം 988 കോടിയാണ്.

Also Read: 10 മാസത്തിനു ശേഷം ഈ ധമാനി ഓഹരി 'ബ്രേക്കൗട്ടില്‍'; ഇപ്പോള്‍ പിടിച്ചാല്‍ ചെറിയ റിസ്‌കില്‍ മികച്ച ലാഭം നേടാംAlso Read: 10 മാസത്തിനു ശേഷം ഈ ധമാനി ഓഹരി 'ബ്രേക്കൗട്ടില്‍'; ഇപ്പോള്‍ പിടിച്ചാല്‍ ചെറിയ റിസ്‌കില്‍ മികച്ച ലാഭം നേടാം

ജസ്റ്റ് ഡയല്‍

ജസ്റ്റ് ഡയല്‍

ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ തദ്ദേശീയ സെര്‍ച്ച് എന്‍ജിനാണ് ജസ്റ്റ് ഡയല്‍. വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, എസ്എംഎസ്, ടെലിഫോണ്‍ മുഖേനയും തേടുന്നവര്‍ക്ക് വിവരം ലഭ്യമാക്കുന്നു. അതേസമയം ജൂലൈ അവസാനത്തോടെ 8 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് ജസ്റ്റ് ഡയല്‍ ഓഹരി വാങ്ങിക്കൂട്ടിയത്.

ഇതിന്റെ നിക്ഷേപ മൂല്യം 276 കോടിയാണ്. ക്വാന്റ് വാല്യൂ, നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ്, ഡിഎസ്പി മിഡ് കാപ് തുടങ്ങിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് ജസ്റ്റ് ഡയല്‍ (BSE: 535648, NSE : JUSTDIAL) ഓഹരി കൂടുതല്‍ വാങ്ങിയിരിക്കുന്നത്.

ന്യൂജെന്‍ സോഫ്റ്റ്‌വേര്‍

ന്യൂജെന്‍ സോഫ്റ്റ്‌വേര്‍

ആഗോള തലത്തില്‍ എല്ലാവിധ ഐടി സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സോഫ്റ്റ്‌വേര്‍ കമ്പനിയാണ് ന്യൂജെന്‍ സോഫ്റ്റ്‌വേര്‍ ടെക്‌നോളജീസ്. അതേസമയം ജൂലൈ അവസാനത്തോടെ 6 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് ന്യൂജെന്‍ സോഫ്റ്റ്‌വേര്‍ (BSE: 540900, NSE : NEWGEN) ഓഹരി വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇതിന്റെ നിക്ഷേപ മൂല്യം 96 കോടിയാണ്.

പിജിഐഎം ഇന്ത്യ ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍, എച്ച്ഡിഎഫ്‌സി ചില്‍ഡ്രന്‍സ് ഗിഫ്റ്റ്, പിജിഐഎം ഇന്ത്യ സ്‌മോള്‍ കാപ് തുടങ്ങിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് ഈ ഓഹരിയില്‍ കൂടുതല്‍ നിക്ഷേപമിറക്കിയിരിക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: mutual funds it stocks shares news
English summary

Small Cap IT Stocks: List of 10 Shares That Hugely Bought By DII Mutual Fund Schemes

Small Cap IT Stocks: List of 10 Shares That Hugely Bought By DII Mutual Fund Schemes
Story first published: Tuesday, August 23, 2022, 19:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X