സുകന്യ സമൃദ്ധി യോജന കാൽക്കുലേറ്റർ: എസ്‌എസ്‌വൈയുടെ മെച്യൂരിറ്റി മൂല്യം എങ്ങനെ കണക്കാക്കാം​​?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെൺകുട്ടികളുടെ ശോഭനമായ ഭാവിയ്ക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (എസ്‌എസ്‌വൈ) പദ്ധതി. ബേഠി ബച്ചാവോ ബേഠി പാഡാവോ കാമ്പെയ്‌നിന്റെ ഭാഗമായി 2015 ൽ ആരംഭിച്ച ഇത് ഏറ്റവും പ്രചാരമുള്ള ദീർഘകാല നിക്ഷേപ പദ്ധതികളിളിലൊന്നാണ്. ഒരു പെൺകുട്ടിക്ക് 10 വയസ്സ് തികയുന്നതിനുമുമ്പ് സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാൻ കഴിയും. കുട്ടിക്ക് 18 വയസ്സ് കഴിഞ്ഞാൽ, അവൾ അക്കൗണ്ട് ഉടമയാകും.

 

നിക്ഷേപ തുക

നിക്ഷേപ തുക

100 രൂപയുടെ ഗുണിതങ്ങളിൽ നിക്ഷേപം നടത്താം, അവിടെ വ്യക്തികൾക്ക് കുറഞ്ഞത് 250 രൂപയും ഓരോ സാമ്പത്തിക വർഷവും പരമാവധി 1.5 ലക്ഷം രൂപയും 15 വർഷം വരെ കാലാവധിയിൽ നിക്ഷേപിക്കാം. പെൺകുട്ടിക്ക് 10 വയസ്സ് തികയുന്നതിനുമുമ്പ് മാതാപിതാക്കൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട് (എസ്എസ്എ) തുറക്കാം. അക്കൌണ്ട് സജീവമായി നിലനിർത്തുന്നതിന്, 15 വർഷത്തേക്ക് നിക്ഷേപം നടത്തണം. പെൺകുട്ടികളുടെ വിദ്യാഭ്യാസ ചെലവ് അല്ലെങ്കിൽ വിവാഹച്ചെലവുകൾ നിറവേറ്റുന്നതിനാണ് ഈ പദ്ധതി സഹായിക്കുക.

നികുതിയിളവ്

നികുതിയിളവ്

1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം, പദ്ധതിക്കായി നൽകിയ സംഭാവനകൾക്കായി 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങൾ ലഭിക്കും. പലിശയും മെച്യൂരിറ്റി തുകയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സുകന്യ സമൃദ്ധി പദ്ധതിയുടെ മെച്യൂരിറ്റി തുക എങ്ങനെ കണക്കാക്കാമെന്ന് നോക്കാം.

നിങ്ങളുടെ മകളെ 21-ാം വയസ്സിൽ കോടീശ്വരിയാക്കാം ഈ സർക്കാർ പദ്ധതിയിലൂടെ, എങ്ങനെയെന്ന് അല്ലേ?

സുകന്യ സമൃദ്ധി യോജന കാൽക്കുലേറ്റർ ഉപയോഗിക്കാൻ ആർക്കാണ് യോഗ്യത?

സുകന്യ സമൃദ്ധി യോജന കാൽക്കുലേറ്റർ ഉപയോഗിക്കാൻ ആർക്കാണ് യോഗ്യത?

എസ്‌എസ്‌വൈ കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിന്, പെൺകുട്ടി ഇന്ത്യയിൽ താമസിക്കുന്നതും പ്രായം 10 ​​വയസ് കവിയാൻ പാടില്ലാത്തതുമാണ്. കൂടാതെ, ഒരു കുടുംബത്തിൽ, 2 ൽ കൂടുതൽ പെൺകുട്ടികൾക്കായി സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാൻ കഴിയില്ല.

മകളുടെ ഭാവിയ്ക്കായി നിങ്ങൾ ഏത് നിക്ഷേപം തിരഞ്ഞെടുക്കും? സുകന്യ സമൃദ്ധി, മ്യൂച്വൽ ഫണ്ട് മികച്ചത് ഏത്?

എസ്എസ്വൈ കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?

എസ്എസ്വൈ കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?

യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ, പെൺകുഞ്ഞിന്റെ പ്രായത്തെക്കുറിച്ചും അതിനുശേഷം നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുകയും സംബന്ധിച്ച വിശദാംശങ്ങൾ നൽകണം. ഒരാൾക്ക് കുറഞ്ഞത് ഒരു ലക്ഷം രൂപ നിക്ഷേപിക്കാം. 250 രൂപയും ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപം നടത്താവുന്നതാണ്. നേരത്തെ മിനിമം നിക്ഷേപം 50000 രൂപയായിരുന്നു.

പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി പദ്ധതിയിൽ മാറ്റം; നിങ്ങൾ തീർച്ചയായും അറിയേണ്ട പുതിയ 5 മാറ്റങ്ങൾ

കാൽക്കുലേറ്റർ പ്രവർത്തിക്കുന്നത് എങ്ങനെ?

കാൽക്കുലേറ്റർ പ്രവർത്തിക്കുന്നത് എങ്ങനെ?

അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ 21 വർഷത്തിനുശേഷം പദ്ധതി പക്വത പ്രാപിക്കും. തുക നൽകിയ ശേഷം, പെൺകുട്ടിക്ക് അവളുടെ മെച്യൂരിറ്റി കാലയളവിൽ ലഭിക്കുന്ന ഏകദേശ മൂല്യം കാൽക്കുലേറ്റർ കണ്ടെത്തും. 14 വർഷം പൂർത്തിയാകുന്നതുവരെ, ഒരു വർഷത്തിൽ കുറഞ്ഞത് ഒരു സംഭാവനയെങ്കിലും നൽകേണ്ടത് ആവശ്യമാണ്. 15-21 വയസ്സിനിടയിൽ, വ്യക്തികൾ നിക്ഷേപം നടത്തേണ്ടതില്ല. നേരത്തെ നടത്തിയ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ, നിങ്ങൾക്ക് പലിശ ലഭിക്കും. നിങ്ങൾ നൽകിയ വിശദാംശങ്ങൾ അനുസരിച്ച്, അക്കൗണ്ട് പക്വത പ്രാപിക്കുന്ന വർഷം, മെച്യൂരിറ്റി മൂല്യം, പലിശ നിരക്ക് എന്നിവ കാൽക്കുലേറ്റർ കാണിക്കും.

English summary

Sukanya Samridhi Yojana Calculator: How to calculate the maturity value of SSY? | സുകന്യ സമൃദ്ധി യോജന കാൽക്കുലേറ്റർ: എസ്‌എസ്‌വൈയുടെ മെച്യൂരിറ്റി മൂല്യം എങ്ങനെ കണക്കാക്കാം​​?

A girl can open a Sukanya Samridhi account before she turns 10 years old. Once the child is 18, she will be the account holder. Read in malayalam.
Story first published: Tuesday, October 6, 2020, 8:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X