എന്തുകൊണ്ടാണ് ടാറ്റ മോട്ടോര്‍സ് ഡിവിആര്‍ ഓഹരി വീഴുന്നത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിഫറന്‍ഷ്യല്‍ വോട്ടിങ് റൈറ്റ്സ് ഷെയേര്‍സ് അഥവാ ഡിവിആര്‍ ഓഹരി എന്നത് സാദാ ഓഹരികള്‍ പോലെയാണെങ്കിലും വോട്ടവകാശത്തില്‍ ചില വ്യത്യാസങ്ങളുണ്ടാവും. സാദാരണ ഓഹരിയേക്കാള്‍ മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം കൂടിയ തോതിലോ അല്ലെങ്കില്‍ കുറഞ്ഞ തോതിലോ ഉള്ള വോട്ടിങ് അവകാശം ഡിവിആറില്‍ നിക്ഷിപ്തമായിരിക്കും.

ഡിവിആര്‍ ഓഹരി

എന്നിരുന്നാലും ഇന്ത്യയിലെ നിയമത്തില്‍ സാദാ ഓഹരിയേക്കാള്‍ ഉയര്‍ന്ന തോതിലുള്ള വോട്ടിങ് അവകാശം ഡിവിആര്‍ ഓഹരിക്ക് നല്‍കാന്‍ കമ്പനികള്‍ക്ക് അനുവാദമില്ല. അതിനാല്‍ ഇന്ത്യന്‍ ഡിവിആര്‍ ഓഹരികള്‍ക്ക് പൊതുവില്‍ സാദാ ഓഹരികളേക്കാള്‍ വോട്ടിങ് അവകാശം കുറവുള്ളതായിരിക്കും. എന്നാല്‍ ഇതിനുള്ള പരിഹരമെന്നോണം ഉയര്‍ന്ന തോതിലുള്ള ലാഭവിഹിതമാവും ഡിവിആര്‍ ഉടമകള്‍ക്ക് കൈമാറുക. നിര്‍ബന്ധിതമായോ സംഘടിതമായോ കമ്പനിയുടെ ഭരണം പിടിച്ചെടുക്കുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായും കമ്പനിയുടെ നിര്‍ണായക നിക്ഷേപകനെ പരോക്ഷമായി ഉള്‍ക്കൊള്ളുന്നതിനും വേണ്ടിയൊക്കെ കമ്പനികള്‍ ഡിവിആര്‍ സംവിധാനം പ്രയോജനപ്പെടുത്താറുണ്ട്.

Also Read: ഷോര്‍ട്ട് സെല്‍ പരിഗണിക്കാം; ഉടന്‍ വില ഇടിയാവുന്ന 2 ഓഹരികള്‍; നോക്കിവെച്ചോളൂAlso Read: ഷോര്‍ട്ട് സെല്‍ പരിഗണിക്കാം; ഉടന്‍ വില ഇടിയാവുന്ന 2 ഓഹരികള്‍; നോക്കിവെച്ചോളൂ

ലാഭവിഹിതം

അതേസമയം സാദാ ഓഹരിയേക്കാള്‍ ഉയര്‍ന്ന തോതിലുള്ള ലാഭവിഹിതം നേടാമെന്ന മെച്ചമാണ് കമ്പനിയുടെ നിയന്ത്രണത്തിലൊന്നും താത്പര്യമില്ലാത്ത റീട്ടെയില്‍ നിക്ഷേപകരെ ഡിവിആര്‍ ഓഹരിക്ക് പിന്നാലെ പോകാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷേ കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ച പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. ഡിവിആര്‍ ഓഹരികളും എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളതിനാല്‍ സാദാ ഓഹരിയെ പോലെ കൈമാറ്റം ചെയ്യാനും സാധിക്കും. മിക്കപ്പോഴും കമ്പനിയുടെ യഥാര്‍ത്ഥ ഓഹരിയേക്കാള്‍ വിലക്കുറവിലാകും ഡിവിആര്‍ ഓഹരികള്‍ കാണപ്പെടുക.

Also Read: കുറഞ്ഞ റിസ്‌കില്‍ മികച്ച ലാഭം നേടാം; അടുത്ത 3 മാസത്തേക്ക് വാങ്ങാവുന്ന 2 മള്‍ട്ടിബാഗര്‍ ഓഹരികള്‍Also Read: കുറഞ്ഞ റിസ്‌കില്‍ മികച്ച ലാഭം നേടാം; അടുത്ത 3 മാസത്തേക്ക് വാങ്ങാവുന്ന 2 മള്‍ട്ടിബാഗര്‍ ഓഹരികള്‍

ടാറ്റ മോട്ടോര്‍സ് ഡിവിആര്‍

ടാറ്റ മോട്ടോര്‍സ് ഡിവിആര്‍

രാജ്യത്തെ ഏറ്റവും വലിയതും വൈവിധ്യവത്കരിക്കപ്പെട്ട വാഹന നിര്‍മാക്കളിലൊന്നുമായ ടാറ്റ മോട്ടോര്‍സിന്റെ ഡിവിആര്‍ ഓഹരികളാണ് ടാറ്റ മോട്ടോര്‍സ്-ഡിവിആര്‍. 2008-ലാണ് ഡിവിആര്‍ ഓഹരികള്‍ ആദ്യമായി ടാറ്റ ഗ്രൂപ്പ് അവതരിപ്പിക്കുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട വോട്ടെടുപ്പുകളില്‍ 10 ഡിവിആര്‍ ഓഹരികള്‍ക്ക് 1 സാദാ ഓഹരിയുടേതിന് തുല്യമായ വോട്ടവകാശമാണ് അനുവദിച്ചിട്ടുള്ളത്.

പ്രതിയോഹരി ബുക്ക് വാല്യൂ 863 രൂപ നിരക്കിലാണെന്നതും ശ്രദ്ധേയം. അതേസമയം 52 ആഴ്ച കാലയളവില്‍ ടാറ്റ മോട്ടോര്‍സ് ഡിവിആര്‍ ഓഹരിയുടെ ഉയര്‍ന്ന വില 299 രൂപയും താഴ്ന്ന വില 180 രൂപയുമാണ്.

ഓഹരി വീഴ്ച

ഓഹരി വീഴ്ച

നവംബര്‍ 2 വരെ ടാറ്റ മോട്ടോര്‍സ് ഡിവിആര്‍ ഓഹരികള്‍ 256 രൂപ നിരക്കിലാണ് വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. ഒക്ടോബര്‍ 20-ന് 192 രൂപയില്‍ നിന്ന ഓഹരിയാണ് പിന്നീടുള്ള 8 വ്യാപാര ദിനങ്ങളിലായി 32 ശതമാനം മുന്നേറിയത്. എന്നാല്‍ മൂന്നാം തീയതിയിലെ വ്യാപാരത്തിലാണ് ഓഹരിയില്‍ 10 ശതമാനത്തോളം തിരിച്ചടി നേരിട്ടത്.

അന്ന് വ്യാപാരത്തിനിടെ 225 രൂപയിലേക്ക് കൂപ്പുകുത്തിയ ഓഹരി തിരികെ കയറാന്‍ ശ്രമിച്ചെങ്കിലും 236 രൂപ നിലവാരം എത്തിപ്പെടാനേ സാധിച്ചുള്ളൂ. ഒടുവില്‍ വെള്ളിയാഴ്ച 230 രൂപയിലായിരുന്നു ടാറ്റ മോട്ടോര്‍സ് ഡിവിആര്‍ (BSE: 570001, NSE : TATAMTRDVR) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

എന്തുകൊണ്ട് വീഴ്ച ?

എന്തുകൊണ്ട് വീഴ്ച ?

അടുത്തിടെ ടാറ്റ മോട്ടോര്‍സ് കമ്പനിയുടെ ചില പ്രഖ്യാപനങ്ങളും നടപടികളുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ ഓഹരിയില്‍ മുന്നേറ്റം കാഴ്്ചവെച്ചിരുന്നു. പൊതുവില്‍ ഡിവിആര്‍ ഓഹരികളും കമ്പനിയുടെ യഥാര്‍ത്ഥ ഓഹരിയും ചേര്‍ച്ചയോടെയാണ് നീങ്ങാറുള്ളത്. ഇതിന്റെ ചുവടുപിടിച്ച് 30 ശതമാനത്തിലധികം നേട്ടം ടാറ്റ മോട്ടോര്‍സ് ഡിവിആര്‍ ഓഹരിയിലും രണ്ടാഴ്ചയ്ക്കുള്ളില്‍ രേഖപ്പെടുത്തുകയുണ്ടായി. ഓഹരിയില്‍ ഞൊടിയിടയിലുണ്ടായ ഈ നേട്ടം മുതലെടുക്കാന്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതാണ് ഡിവിആര്‍ ഓഹരികള്‍ 10% വീഴാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്.

കമ്പനിയുടെ യൂറോപ്യന്‍ ഉപവിഭാഗം പ്രവര്‍ത്തന നേട്ടത്തിലേക്ക് മടങ്ങിയെത്തിയാല്‍ ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ക്ക് ഇനിയും മുന്നേറാനുള്ള വഴിതെളിയുമെന്നും അവര്‍ വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock share stock market tata
English summary

Tata Motors DVR Shares Is Falling Check Reason For Stock Crash And Future Outlook

Tata Motors DVR Shares Is Falling Check Reason For Stock Crash And Future Outlook. Read In Malayalam.
Story first published: Saturday, November 5, 2022, 18:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X