എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കുന്നുണ്ടോ? അറിയണം ഈ കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിരനിക്ഷേപ നിരക്കുകള്‍ കുറയുന്നതോടെ ആളുകള്‍ അവരുടെ റിട്ടയര്‍മെന്റ് കോര്‍പ്പസിനായി മറ്റ് ഓപ്ഷനുകള്‍ തേടുന്നത് സ്വാഭാവികമാണ്. ഇത്തരത്തില്‍ നിര്‍വചിക്കപ്പെട്ട ഒരു വളന്ററി റിട്ടയര്‍മെന്റ് സമ്പാദ്യ പദ്ധതിയാണ്, ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്). വരിക്കാര്‍ക്ക് അവരുടെ ഉദ്യോഗജീവിതത്തില്‍ വ്യവസ്ഥാപിത സമ്പാദ്യത്തിലൂടെ നിക്ഷേപം നടത്താന്‍ പ്രാപ്തരാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് എന്‍പിഎസ്. ഈ പെന്‍ഷന്‍ പദ്ധതി പ്രകാരം, വ്യക്തിഗത സമ്പാദ്യം ഒരു പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കുന്നു.

 

സര്‍ക്കാര്‍

അവ സര്‍ക്കാര്‍ ബോണ്ടുകള്‍, ബില്ലുകള്‍, കോര്‍പ്പറേറ്റ് ഡിബഞ്ചറുകള്‍, ഓഹരികള്‍ എന്നിവ ഉള്‍പ്പെടുന്ന പോര്‍ട്ട്‌ഫോളിയോകളിലേക്ക് അംഗീകൃത നിക്ഷേപ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പിഎഫ്ആര്‍ഡിഎ നിയന്ത്രിത പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപിക്കുന്നു. ഈ സംഭാവനകള്‍ വര്‍ഷങ്ങളായി വര്‍ധിക്കുകയും ശേഖരിക്കപ്പെടുകയും ചെയ്യുന്നു, ഇത് നിക്ഷേപത്തിന്റെ വരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്. സാധാരണയായി എന്‍പിഎസില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍, വരിക്കാര്‍ ശേഖരിച്ച പെന്‍ഷന്‍ സമ്പാദ്യം ഒരു പിഎഫ്ആര്‍ഡിഎ എംപാനല്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ആന്വിറ്റി വാങ്ങുന്നതിന് പുറമെ, വരിക്കാര്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അവര്‍ സമാഹരിച്ച പെന്‍ഷന്‍ സമ്പാദ്യത്തിന്റെ ഒരു ഭാഗം ഒറ്റത്തവണയായി പിന്‍വലിക്കാവുന്നതാണ്.

എന്‍പിഎസ്

എന്‍പിഎസ് യോഗ്യത: ഇന്ത്യയിലെ ഏതൊരു പൗരനും (താമസക്കാരനോ അല്ലാത്തവരോ ആയ), ഇനിപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി ഒരു എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കാന്‍ കഴിയുന്നതാണ്.

POP/ POP-SP ന് അപേക്ഷിച്ച സമര്‍പ്പിച്ച തീയതി മുതല്‍ 18 നും 65 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം വ്യക്തികള്‍. ആവശ്യമായ എല്ലാ വിവരങ്ങളും സമര്‍പ്പിക്കുന്നതിനും കെവൈസി ഡോക്യുമെന്റേഷനും വിധേയമായി പൗരന്മാര്‍ക്ക് വ്യക്തികള്‍ എന്ന നിലയിലോ ജീവനക്കാരന്‍-തൊഴിലുടമ ഗ്രൂപ്പ് (കോര്‍പ്പറേറ്റുകള്‍) എന്ന നിലയിലോ എന്‍പിഎസില്‍ ചേരാം.

എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കുന്നതിന് സമര്‍പ്പിക്കേണ്ട രേഖകള്‍

എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കുന്നതിന് സമര്‍പ്പിക്കേണ്ട രേഖകള്‍

- പൂര്‍ണമായി പൂര്‍പ്പിച്ച രജിസ്‌ട്രേഷന്‍ ഫോം

- തിരിച്ചറിയല്‍ രേഖ

- വിലാസത്തിന്റെ തെളിവ്

- ജനനത്തീയതി/ പ്രായം തെളിയിക്കുന്ന രേഖ

- റദ്ദാക്കിയ ചെക്ക് (ബാധകമെങ്കില്‍)

എന്‍പിഎസില്‍ എങ്ങനെ ചേരാം?

എന്‍പിഎസില്‍ എങ്ങനെ ചേരാം?

ഓപ്ഷന്‍ 1: മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കുന്ന, യോഗ്യരായ ഇന്ത്യയിലെ ഏതൊരു പൗരനും ഓണ്‍ലൈന്‍ വഴി തങ്ങളുടെ എന്‍പിഎസ് അക്കൗണ്ട് തുടങ്ങാന്‍ കഴിയും. ഈ സൗകര്യത്തിലൂടെ എന്‍പിഎസ് അക്കൗണ്ട് ഉടമകള്‍ക്ക് നെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അവരുടെ അക്കൗണ്ടില്‍ തടസ്സരഹിതമായി സംഭാവന നല്‍കാം.

ഓപ്ഷന്‍

ഓപ്ഷന്‍ 2: പോയിന്റ് ഓഫ് പ്രെസന്‍സ് (പിഒപി) എന്ന് വിളിക്കുന്ന എന്റിറ്റികളെ വ്യക്തിഗത വരിക്കാരുടെ സേവനത്തിനായി പിഎഫ്ആര്‍ഡിഎ നിയമിക്കുന്നു, അവരുടെ രജിസ്‌ട്രേഷനും കൂടുതല്‍ സംഭാവനകളുടെ സ്വീകാര്യതയും ഉള്‍പ്പടെ. എന്‍പിഎസില്‍ ചേരുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫോം ഏതെങ്കിലും പോയിന്റ് ഓഫ് പ്രെസന്‍സ്- സേവനദാതാക്കളില്‍ നിന്ന് ശേഖരിക്കാം.

എന്‍പിഎസ്

എന്‍പിഎസ് നിരക്കുകള്‍: എന്‍പിഎസ് കുറഞ്ഞ ചെലവിലുള്ള നിക്ഷേപ ഉപകരണമാണെങ്കിലും, നിങ്ങള്‍ അറിയേണ്ട നിരവധി നിരക്കുകളുണ്ട്. എല്ലാ ചാര്‍ജുകളിലും പ്രധാനം 'ഫണ്ട് മാനേജ്‌മെന്റ് ചെലവ്' ആണ്. നിക്ഷേപ മാനേജ്‌മെന്റ് ഫീസ് എന്നും വിളിക്കുന്ന ഫണ്ട് മാനേജ്‌മെന്റ് ചാര്‍ഡ്, ഓരോ 10 ലക്ഷം രൂപയ്ക്കും 0.01 ശതമാനം ഈടാക്കുന്നു, അതായത് ഫീസ് 100 ആയിരിക്കും, ഇത് ഫണ്ട് മാനേജര്‍മാര്‍ക്ക് നല്‍കും. ഇതിന് പുറമെ, പിഒപി തലത്തിലും സിആര്‍എ തലത്തിലുമുള്ള മറ്റുചില ചാര്‍ജുകളും ഉണ്ട്.

Read more about: nps എന്‍പിഎസ്
English summary

things to know while opening nps account and charges | എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കുന്നുണ്ടോ? അറിയണം ഈ കാര്യങ്ങള്‍

things to know while opening nps account and charges
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X