ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തവണകളായി അടയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? അറിയണം ഈ കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരി മൂലം ഏവരും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍, ഒട്ടും വൈകാതെ തന്നെ നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നിങ്ങള്‍ക്ക് തവണകളായി അടയ്ക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. നിലവില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ മൊത്ത തുകയായാണ് ഇവ അടയ്ക്കുന്നത്. 'എല്ലായിടത്തും വളരെ ഭയപ്പെടുത്തുന്ന നിലയിലാണ് കൊവിഡ് 19 ഇപ്പോള്‍. ഉപഭോക്താവിന് പ്രാധാന്യം കല്‍പ്പിച്ചുകൊണ്ടുള്ള തീരുമാനങ്ങളാണ് ഐആര്‍ഡിഎഐ എല്ലായ്‌പ്പോഴും കൈക്കൊണ്ടിട്ടുള്ളത്.

പോളിസി

പോളിസികള്‍ സ്വന്തമാക്കുന്ന പ്രക്രിയയില്‍ കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുന്നതിലൂടെ പോളിസി ഉടമകളുടെ ഭാരം ലഘൂകരിക്കാന്‍ സാധിക്കുന്നു,' പോളിസി ബസാര്‍. കോം ഹെഡ്-ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അമിത് ഛബ്ര വ്യക്തമാക്കി. നിര്‍ദിഷ്ട അംഗീകാരമുള്ള വ്യക്തിഗത ഇന്‍ഷുറസ് ഉല്‍പ്പന്നങ്ങളില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ ഫയല്‍ ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ ക്ലോസ് സി (1.1) ല്‍ വ്യക്തമാക്കിയ എല്ലാ ഇന്‍ഷുറര്‍മാര്‍ക്കും തവണകളായി ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ ശേഖരിക്കാനുള്ള അനുമതിയുണ്ടെന്ന് 2020 ഏപ്രില്‍ 21 -ന് പുറത്തിറങ്ങിയ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) വിജ്ഞാപനം അറിയിക്കുന്നു.

കൊവിഡ് 19

കൊവിഡ് 19 പ്രതിസന്ധികള്‍ കണക്കിലെടുത്ത് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതിനാല്‍ ഉപഭോക്താക്കള്‍ക്ക് വാര്‍ഷികമായി അടയ്ക്കുന്നതിന് പകരം പ്രതിമാസം പേയ്‌മെന്റുകള്‍ നടത്താനുള്ള സൗകര്യമുണ്ട്. ആളുകള്‍ ജോലി നഷ്ടപ്പെടുകയോ ശമ്പളം വെട്ടിക്കുറക്കുകയോ ചെയ്യുന്ന ഘട്ടത്തില്‍ വാര്‍ഷികമായി തുക നല്‍കുന്നത് ഒരു ഭാരമായിരുക്കുമെന്നും അമിത് ഛബ്ര വ്യക്തമാക്കി.

എസ്ബിഐയിൽ ജൻ ധൻ അക്കൌണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്; തീർച്ചയായും അറിയണം ഇക്കാര്യങ്ങൾഎസ്ബിഐയിൽ ജൻ ധൻ അക്കൌണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്; തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ

ഐആര്‍ഡിഎഐ

ഐആര്‍ഡിഎഐയുടെ ഈ തീരുമാനം ഇന്ത്യയില്‍ ആരോഗ്യ ഇന്‍ഷുറസ് പോളിസികള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഷുറര്‍മാര്‍ക്ക് അവരുടെ ഇന്‍ഷുറന്‍സ് ഇല്‍പ്പന്നങ്ങള്‍ പുതുക്കുന്നതിന് ഒക്ടോബര്‍ 1 വരെ സമയമുള്ളതിനാല്‍, മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരും. എന്നിരുന്നാലും, പ്രതിമാസ പണമടയ്ക്കല്‍ അനുവദിക്കുന്നതിനുള്ള ഓപ്ഷന്‍ ഇന്‍ഷുററുടെ ആദായനികുതി റിട്ടേണ്‍ തയ്യാറെടുപ്പിന് വിധേയമാണെന്ന് മനസിലാക്കേണതുണ്ട്.

ജിയോയിൽ വീണ്ടും വമ്പൻ നിക്ഷേപം; 5,655 കോടി രൂപയുടെ നിക്ഷേപവുമായി സിൽവർ ലെയ്ക്ക്ജിയോയിൽ വീണ്ടും വമ്പൻ നിക്ഷേപം; 5,655 കോടി രൂപയുടെ നിക്ഷേപവുമായി സിൽവർ ലെയ്ക്ക്

പ്രീമിയം പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;

പ്രീമിയം പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;

1. സൈന്‍ അപ്പ് ചെയ്യുന്നതിന് മുമ്പ് അവരവര്‍ക്ക് സൗകര്യപ്രദവും ബാധകവുമായ പ്രീമിയം പരിശോധിച്ച് ഉറപ്പുവരുത്തുക. നിങ്ങള്‍ തവണകളായി തുക അടയ്ക്കുമ്പോള്‍, നിങ്ങളുടെ മൊത്തം പ്രീമിയം ഔട്ട്‌ഗോ ഉയര്‍ന്നതാവാന്‍ സാധ്യതയുണ്ട്.

2. പോളിസി വാങ്ങുന്നവര്‍ ഒരു പേയ്‌മെന്റ് രീതി തിരഞ്ഞെടുത്തു കഴിഞ്ഞാല്‍, പുതുക്കുന്നതുവരെ തുടരേണ്ടി വരുമെന്ന് ഓര്‍മ്മിക്കേണ്ടതാണ്.

കേരളത്തിൽ ഇന്ന് മുതൽ ബാങ്കുകളുടെ പ്രവൃത്തി സമയം ഇങ്ങനെകേരളത്തിൽ ഇന്ന് മുതൽ ബാങ്കുകളുടെ പ്രവൃത്തി സമയം ഇങ്ങനെ

 

പ്രീമിയം പേയ്‌മെന്റ്

3. ലംപ്‌സം ഒഴികെയുള്ള ഏത് പ്രീമിയം പേയ്‌മെന്റ് ഓപ്ഷനും ക്ലെയിം സെറ്റില്‍മെന്റ് സമയത്ത് സങ്കീര്‍ണതകള്‍ക്ക് കാരണമാവും. അതിനാല്‍ തന്നെ, പ്രീമിയത്തിന്റെ വാര്‍ഷിക പേയ്‌മെന്റിന്റെ കാര്യത്തില്‍, ഇന്‍ഷുറര്‍ അതിന്റെ മേന്മയെക്കുറിച്ചുള്ള ക്ലെയിം പരിശോധിക്കുകയും ഇത് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യണം.

English summary

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തവണകളായി അടയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ അറിയണം ഈ കാര്യങ്ങള്‍ | things you must know if you want to pay health insurance premium in emis

things you must know if you want to pay health insurance premium in emis
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X