ദീപാവലിക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഓഹരി വിപണിയിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ മികച്ച നേട്ടം ഭാവിയിൽ നൽകാൻ സാധ്യതയുള്ള ഓഹരികൾ കണ്ടെത്തുന്നത് അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഐസിഐസിഐ സെക്യൂരിറ്റീസ് മുഹൂർത്ത വ്യാപാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ഏറ്റവും മികച്ച അഞ്ച് ഓഹരികൾ ഏതൊക്കെയാണെന്ന് നോക്കാം.
സൈഡസ് വെൽനസ്
- വാങ്ങൽ റെയ്ഞ്ച്: 1740-1790 രൂപ,
- ലക്ഷ്യം: 2,300 രൂപ
- സാധ്യതയുള്ള വർദ്ധനവ്: 30%
സൈഡസ് വെൽനസ് ആരോഗ്യ മേഖലയിലുള്ള കമ്പനിയാണ്. ക്രാഫ്റ്റ് ഹെയ്ൻസിന്റെ അനുബന്ധ കമ്പനിയായ ഹെയ്ൻസ് ഇന്ത്യയുടെ ഉപഭോക്തൃ ബിസിനസ്സ് 2019 ജനുവരിയിൽ കമ്പനി ഏറ്റെടുത്തിരുന്നു. ഇതോടെ, സൈഡസിന്റെ ഉൽപന്ന പോർട്ട്ഫോളിയോ ഗ്ലൂക്കോൺ-ഡി, കോംപ്ലാൻ, നൈസിൽ, സമ്പ്രതി എന്നിവയിലേക്ക് വ്യാപിച്ചു.
എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്
- വാങ്ങൽ റെയ്ഞ്ച്: 780-810 രൂപ
- ലക്ഷ്യം: 1,000 രൂപ
- സാധ്യതയുള്ള വർദ്ധനവ്: 27%
20% വിപണി വിഹിതമുള്ള ഏറ്റവും വലിയ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നാണ് എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്. ബിസിനസ്സ് വളർച്ചയിലേക്കുള്ള തുടർച്ചയായ ശ്രദ്ധയും ഉൽപ്പന്നങ്ങളിലെ മെച്ചപ്പെടുത്തലും പ്രധാന ശക്തിയായി തുടരുന്നു. ബിസിനസ്സ് വളർച്ചയുടെ കാര്യത്തിൽ, എസ്‌ബിഐ ലൈഫ് കഴിഞ്ഞ നാല് വർഷത്തിനിടയിൽ മുൻനിര സ്വകാര്യ ഇൻഷുറർമാരിൽ മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
രാംകോ സിമൻറ്സ്
- വാങ്ങൽ റെയ്ഞ്ച്: 790-840 രൂപ
- ലക്ഷ്യം: 1,000 രൂപ
- സാധ്യതയുള്ള വർദ്ധനവ്: 21%
8.5 മെട്രിക് ടൺ ശേഷിയുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ കമ്പനിയാണ് രാംകോ സിമൻറ്സ്. ശക്തമായ ബിസിനസ്സ് പ്രൊഫൈലും ആരോഗ്യകരമായ മാർക്കറ്റ് ഷെയറുമാണ് കമ്പനിയ്ക്കുള്ളത്.
മഹീന്ദ്ര ലോജിസ്റ്റിക്സ്
- വാങ്ങൽ റെയ്ഞ്ച്: 355-375 രൂപ
- ലക്ഷ്യം: 430 രൂപ
- സാധ്യതയുള്ള വർദ്ധനവ്: 18%
മഹീന്ദ്ര ലോജിസ്റ്റിക്സ് ഈ സാമ്പത്തിക വർഷം കുത്തനെയുള്ള വീണ്ടെടുക്കലാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഈ ഓഹരി ഒരു മികച്ച നിക്ഷേപമായിരിക്കും.
സിപ്ല ലിമിറ്റഡ്
- വാങ്ങൽ റെയ്ഞ്ച്: 760-785 രൂപ
- ലക്ഷ്യം: 900 രൂപ
- സാധ്യതയുള്ള വർദ്ധനവ്: 16%
പ്രമുഖ ഇന്ത്യൻ ഫാർമ കമ്പനിയാണ് സിപ്ല. 5% വിപണി വിഹിതമുള്ള ആഭ്യന്തര ഫോർമുലേഷൻ മാർക്കറ്റിലെ മൂന്നാമത്തെ വലിയ കമ്പനിയാണ് സിപ്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications