എന്താണ് വിപിഎഫ്? വിപിഎഫിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വോളണ്ടറി പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും പരിഗണിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ, നിങ്ങളത് പരിഗണിക്കണം. ഉയർന്ന പലിശനിരക്ക്, നികുതിയിൽ നിന്ന് പലിശ വരുമാനം ഒഴിവാക്കല്‍‌, ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരമുള്ള ആനുകൂല്യങ്ങൾ എന്നിവയാണ് ഇതിനെ സവിശേഷമാക്കുന്നത്.

 

എന്താണ് വൊളണ്ടറി പ്രൊവിഡന്റ് ഫണ്ട് അല്ലെങ്കിൽ വിപിഎഫ്?

എന്താണ് വൊളണ്ടറി പ്രൊവിഡന്റ് ഫണ്ട് അല്ലെങ്കിൽ വിപിഎഫ്?

ഒരു ജീവനക്കാരന് തന്റെ അടിസ്ഥാന ശമ്പളത്തിന്റെ പരമാവധി 12 ശതമാനം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ കഴിയും. എന്നിരുന്നാലും, കൂടുതൽ സംഭാവന നല്‍കുന്നത് ഉചിതമായിരിക്കും. കാരണം, ഇതിൽ നിന്നുള്ള പലിശ നികുതിരഹിതവും പലിശനിരക്ക് ഉയർന്നതും വകുപ്പ് 80സി പ്രകാരം നികുതി ആനുകൂല്യങ്ങൾ നേടുന്നവയുമാണ്. ആയതിനാൽ, സംഭാവന നല്‍കാനുള്ള ശരിയായ മാർഗം വിപിഎഫ് വഴിയാണ്.

ഇത് ഇപിഎഫിന്റെ വിപുലീകരമാണുതാനും. വിപിഎഫിന് കീഴിൽ നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും പരമാവധി സംഭാവന നൽകാൻ സാധിക്കും. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം, തൊഴിലുടമയ്ക്ക് ഇതിലൊരു ബാധ്യതയുമില്ലെന്നതാണ്. കൂടാതെ, തൊഴിലുടമ ബാധ്യസ്ഥനായ ഇപിഎഫിൽ നിന്ന് വ്യത്യസ്തമായി വിപിഎഫിലേക്ക് സംഭാവന നൽകാൻ സാധ്യതയില്ല.

വിപിഎഫിന്റെ പലിശനിരക്ക് എത്രയാണ്?

വിപിഎഫിന്റെ പലിശനിരക്ക് എത്രയാണ്?

നിലവിൽ 8.50 ശതമാനമാണ് ഇപിഎഫിന്റെയും വിപിഎഫിന്റെയും പലിശനിരക്ക്. ഇത് ഓരോ വർഷവും മാറുന്നു. എന്നിരുന്നാലും, ഈ നിലകളിലിത് ഗണ്യമായി കുറയുമെന്ന് തോന്നുന്നില്ല. ഓര്‍ക്കുക, ഇതിലെ പലിശനിരക്ക് സര്‍ക്കാർ തീരുമാനിക്കുകയും എല്ലാ വർഷവും വ്യത്യാസപ്പെടുകയും ചെയ്യുന്നു. വിപിഎഫിലെ പോസ്റ്റ് ടാക്സ് റിട്ടേൺ വളരെ ഉയർന്നതാണ്. ഇത് വളരെ ആകർഷകമായ ഒന്നായും തോന്നുന്നു. വാസ്തവത്തിൽ പിപിഎഫ്, ഇപിഎഫ്, വിപിഎഫ് എന്നിവക്കെല്ലാം സമാനമായ നികുതി ആനുകൂല്യങ്ങളുണ്ട്. നിങ്ങൾ 5 വർഷത്തിന് മുമ്പ് വിപിഎഫ് പിൻവലിക്കുകയാണെങ്കിൽ, ഇതുവരെ നേടിയ പലിശക്ക് നികുതി നൽകേണ്ടി വരുമെന്നത് എടുത്തുപറയേണ്ട കാര്യമാണ്.

ആർക്കെല്ലാമാണ് വിപിഎഫ് അക്കൗണ്ട് ആരംഭിക്കാൻ കഴിയുക?

ആർക്കെല്ലാമാണ് വിപിഎഫ് അക്കൗണ്ട് ആരംഭിക്കാൻ കഴിയുക?

കമ്പനികളുടെ ശമ്പളപ്പട്ടികയിലുള്ള എല്ലാ ജീവനക്കാർക്കും ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും. നിങ്ങൾ ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുകയാണെങ്കിലും, അവയെല്ലാം ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ആശങ്കകളൊന്നും തന്നെയില്ല. മെഡിക്കൽ എമർജൻസികള്‍, വിവാഹം പോലുള്ള ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ഈ ഫണ്ടുകൾ നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും.


Read more about: vpf വിപിഎഫ്
English summary

What Is VPS Scheme And Why Its Attractive, Explained | എന്താണ് വിപിഎഫ്? വിപിഎഫിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ

What Is VPS Scheme And Why Its Attractive, Explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X